സിനിമാപ്രേമികൾ ഒന്നടങ്കം ലോകേഷ് കനകരാജും ദളപതി വിജയും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ഒക്ടോബര്‍ 19 നാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്.റിലീസിന് ഒരു മാസം അവശേഷിക്കെ ചിത്രത്തിൻറെ യുകെയിലെ അഡ്വാന്‍സ് ബുക്കിംഗ് വിവരങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
Power kick-u from our UK family! Over 18,000 tickets sold for #LEO. Cinemas are buzzing, and we’re going to add more shows, screens, and theatres (especially for our Telugu cinema lovers)! 🤜🔥🧊
Words can’t describe the love you’ve shown for #AhimsaEntertainment 🙏🏽 pic.twitter.com/8NBKPDpRUx
— Ahimsa Entertainment (@ahimsafilms) September 12, 2023
സെപ്റ്റംബര്‍ 7 മുതലാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ചിത്രത്തിന്‍റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍മെന്‍റ് തന്നെയാണ് ഇക്കാര്യം പുറത്ത്‌വിട്ടത്.ഇന്ത്യന്‍ സിനിമയില്‍ ആദ്യമായാണ് ഒരു ചിത്രം റിലീസിന് ആറ് ആഴ്ച മുന്‍പ് യുകെയില്‍ ബുക്കിംഗ് ആരംഭിക്കുന്നത് എന്ന പ്രത്യേകതയും ലിയോക്കുണ്ട്.സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.
കേരളത്തില്‍ 650ല്‍ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക .മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക . എന്തായാലും കേരളത്തില്‍ വിജയ്‍യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.
‘വാരിസി’നും ‘മാസ്റ്ററി’നും ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയുമാണ് ‘ലിയോ’ നിർമിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.