നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ലോകേഷ് ചിത്രം ലിയോ പ്രദർശനത്തിന് എത്തിയത്.ഇപ്പോൾ ചിത്രത്തിൻറെ ഒടിടി റൈറ്റ്‌സുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്ത് വരുന്നത്.ചിത്രത്തിൻറെ ഒടിടി റൈറ്റ്സ് ആരാണ് നേടിയതെന്ന വിവരങ്ങൾ നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. ഇപ്പോൾ ലിയോ സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ഒടിടി പാര്‍ട്‍ണര്‍ നെറ്റ്ഫ്ലിക്സാണെന്ന് എഴുതി കാണിച്ചതോടെ അക്കാര്യത്തിൽ ഉറപ്പ് വന്നിരിക്കുകയാണ്.അതേസമയം ചിത്രം ഒടിടിയിൽ എത്തുന്നതിനെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമല്ല.ഇത്രയും ഹൈപ്പോടെ എത്തിയ ചിത്രം എന്തായാലും അടുത്ത സമയത്തൊന്നും ഒടിടിയിൽ എത്തില്ലെന്നാണ് വിവരങ്ങൾ.സാധാരണയായി ഹിറ്റായ ചിത്രങ്ങൾ അഞ്ച് മാസത്തിന് ശേഷമാണ് ഒടിടിയിൽ എത്താറുള്ളത്.അതുകൊണ്ട് തന്നെ ലിയോ ഒടിടിയിൽ വൈകാൻ സാധ്യതയുണ്ട്.
ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.ചിത്രത്തിലെ മാസ്സ് സീനുകൾക്കും ആക്ഷൻ രംഗങ്ങൾക്കും ഡയലോഗുകൾക്കും മികച്ച അഭിപ്രായമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്.ഭൂരിപക്ഷവും വിജയ്‌യുടെ അഭിനയത്തെ വാനോളം പുകഴ്ത്തുന്ന കാഴ്ചയാണ് തിയറ്ററുകളിൽ.
തിയറ്ററിനെ പൂരപ്പറമ്പാക്കിയ ആവേശമാണ് പ്രേക്ഷകർക്കുണ്ടായിരുന്നത്. ഒരേസമയം കുടുംബചിത്രമെന്നും ആക്ഷൻ ചിത്രമെന്നും ലിയോയെ വിശേഷിപ്പിക്കുന്നുണ്ട്.വൻ സസ്പെൻസിലാണ് ചിത്രത്തിൻറെ ആദ്യ പകുതി തുടങ്ങുന്നതെന്നും ഗംഭീര ഷോർട്ടുകളും മികച്ച ദൃശ്യങ്ങളും ചിത്രത്തിന് നൽകുന്നത് വേറെ ലെവൽ ഹൈപ്പാണെന്നുമാണ് ആരാധകർ പറയുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ പല സമയങ്ങളിലായാണ് ലോകേഷ് കനകരാജ് ചിത്രം ലിയോആദ്യ പ്രദര്‍ശനങ്ങള്‍ ആരംഭിക്കുന്നത്.ലിയോയുടെ ആദ്യ ഷോ നടന്നത് ഗുജറാത്തിലെ ഗാന്ധിനഗറിലെ സെയ്ന്‍ലൈറ്റ് സിനിമാസില്‍ അര്‍ധരാത്രി 12.05 നാണ്.ഇവിടെ ആദ്യ ദിവസത്തെ ടിക്കറ്റുകൾ നിമിഷനേരം കൊണ്ടാണ് വിറ്റ് പോയത്.പന്ത്രണ്ട് മണിക്ക് തുടങ്ങുന്ന ഷോ’ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കഴിഞ്ഞത്.മാത്രമല്ല ലിയോയുടെ ആദ്യ പ്രതികരണങ്ങൾ വന്നതും ഗുജറാത്തിൽ നിന്ന് തന്നെയാണ്.ആദ്യമായാണ് ഒരു ചിത്രത്തിൻറെ റിലീസ് അർദ്ധരാത്രിക്ക് നടക്കുന്നത്.തുടക്കം മുതൽ ചിത്രത്തിന് ലഭിച്ച സ്വീകാര്യത കൊണ്ടാണ് ആദ്യ ഷോ അർദ്ധരാത്രിയിൽ നടന്നതെന്നാണ് വിവരങ്ങൾ.
തമിഴ്‌നാട്ടിൽ തിയറ്ററുകളിലെ ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങൾ ഉള്ളതുകൊണ്ട് തന്നെ തമിഴ്നാടിനേക്കാള്‍ ലിയോയുടെ റിലീസ്, വിജയ് ആരാധകര്‍ ആഘോഷിച്ചത് കേരളത്തിലാണ്.കേരളത്തിലെ പല പ്രധാന സെന്‍ററുകളിലും റിലീസിനോടനുബന്ധിച്ച് ഇന്നലെ രാത്രി ഡിജെ പാര്‍ട്ടി,ബൈക്ക് റാലി ഉൾപ്പെടെ ഗംഭീര പരിപാടികളാണ് കേരളത്തിൽ ആരാധകർ സംഘടിപ്പിച്ചത്.ഇത്തരം പരിപാടികളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിട്ടുണ്ട്.