ചർച്ചകൾക്ക് വിരാമം ;ലോകേഷ് ചിത്രം ”ലിയോ” എ ഹിസ്റ്ററി ഓഫ് വയലന്‍സിനുള്ള ആദരം

0
206

ലോകേഷ് ചിത്രം ലിയോയുടെ ട്രെയിലർ പുറത്ത് വന്നതിന് പിന്നാലെ ചിത്രം ഹോളിവുഡ് സിനിമ ഹിസ്റ്ററി ഓഫ് വയലന്‍സിന്‍റെ റീമേക്കാണ് എന്ന രീതിയിൽ വ്യാപക പ്രചാരണങ്ങളും ചർച്ചകളും നടന്നിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ചിത്രത്തിൻറെ സംവിധായകനോ അണിയറപ്രവർത്തകരോ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നില്ല. ഇപ്പോൾ ചിത്രം റിലീസായത്തിന് പിന്നാലെ ആ ഊഹാപോഗങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് .ലിയോ ഹിസ്റ്ററി ഓഫ് വയന്‍സിനുള്ള ആദരവാണ് എന്ന് പറഞ്ഞുകൊണ്ട് ടൈറ്റില്‍ കാര്‍ഡിന് മുന്നില്‍ എഴുതിയതോടെയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിരിക്കുന്നത്. നേരത്തെ തന്നെ എ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന ചിത്രത്തിന് അടിസ്ഥാനമായ ഗ്രാഫിക് നോവലിന്‍റെ അവകാശം ലിയോ നിര്‍മ്മാതാക്കള്‍ വാങ്ങിയിരുന്നതായി റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. തൊട്ടുപിന്നാലെയാണ്
ചിത്രത്തെ എ ഹിസ്റ്ററി ഓഫ് വയലന്‍സുമായി താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ ചര്‍ച്ചകളും മറ്റും സജീവമായത്.

അതേസമയം പത്മരാജൻ ഒരുക്കി, ജയറാം നായകനായെത്തിയ അപരൻ എന്ന മലയാള ചിത്രവുമായി ബന്ധപ്പെടുത്തിയുള്ള ലിയോയുടെ ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ലിയോ ട്രെയിലറിൽ എന്നെപോലെയിരിക്കുന്ന ഒരാൾ എവിടെയോ ഉള്ളതിന് എന്നെ അവർ ഉപദ്രവിക്കുന്നു, അതിനു ഞാനെന്താണ് ചെയ്യുകയെന്ന്, വിജയ് ഭാര്യയായ തൃഷയുടെ കഥാപാത്രത്തോട് ചോദിക്കുന്നുണ്ട്. ഈ സംഭാഷണങ്ങളിൽ നിന്നുമാണ് സോഷ്യൽ മീഡിയ പുതിയ കണ്ടെത്തലുമായി എത്തിയത് . 1988ൽ പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങി ജയറാം നായകനായെത്തിയ ചിത്രമാണ് അപരൻ. ഈ ചിത്രത്തെപോലെ തോന്നിയെന്നും, ആ സിനിമയുടെ മറ്റൊരു വേർഷൻ ആയിരിക്കും ലിയോ എന്നൊക്കെയായിരുന്നു സോഷ്യൽ മീഡിയ തിയറികൾ.

മാത്രമല്ല പദ്മരാജന്റെ ചിത്രത്തിൽ ജയറാം ഇരട്ടവേഷത്തിലാണ് എത്തിയത്. ഒരാൾ നല്ലവനായ വിശ്വനാഥൻ എന്ന കഥാപാത്രമാണെങ്കിൽ, മറ്റേ ജയറാം വില്ലനായ ഉത്തമനായും എത്തിയിരുന്നു . ഉത്തമൻ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് വിശ്വനാഥൻ പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നുണ്ട് സിനിമയിൽ. അതുപോലൊരു കഥാപശ്ചാത്തലം ആയിരിക്കുമോ ലിയോയുടേത് എഎന്നും സോസഹൈൽ മീഡിയ ചോദിച്ചിരുന്നു.അപരനൊപ്പംതന്നെ മറ്റൊരു സിനിമ കൂടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു ആല്‍ഫ്രഡ് ഹിച്ച്കോക്കിന്‍റെ 1956 ചിത്രം ‘ദി റോങ് മാന്‍’ എന്ന ചിത്രമാണത് . എന്തായാലും സോസഹൈൽ മീഡിയയിലെ ചർച്ചകൾക്ക് ഇതോടുകൂടി ഒരു സമാധാനം ആയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here