ലോകേഷ് കനകരാജും ദളപതി വിജയും ഒന്നിക്കുന്ന “ലിയോ” എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികൾ. ഇപ്പോൾ ആരാധകരെ ആവേശത്തിലാക്കികൊണ്ട് ലിയോയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്.”ശാന്തതയോടെയിരിക്കൂ ,യുദ്ധത്തിന് തയ്യാറാകൂ” എന്ന് പറഞ്ഞുകൊണ്ട് സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് പുതിയ പോസ്റ്റർ എക്‌സിലൂടെ പുറത്ത്‌വിട്ടത്.
Keep calm and prepare for battle 🔥#LeoTamilPoster#LEO 🔥🧊 pic.twitter.com/J39jSyTbVa
— Lokesh Kanagaraj (@Dir_Lokesh) September 20, 2023
പോസ്റ്റർ നിമിഷ നേരങ്ങൾക്കുള്ളിലാണ് വിജയ് ആരാധകർ ഏറ്റെടുത്തത്.യുദ്ധത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്, ഞങ്ങൾ റെഡി തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്.
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ്- വിജയ് ചിത്രമാണ് “ലിയോ”.ലോകേഷ് കനകരാജ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന് ആരാധകര്‍ വിളിക്കുന്ന എല്‍സിയുവില്‍ ഉള്‍പ്പെടുന്ന ചിത്രമായതുകൊണ്ട് തന്നെ പ്രഖ്യാപനം മുതൽ ചിത്രത്തിൻറെ അപ്‌ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്.
പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ലിയോയിൽ തൃഷയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്.നീണ്ട പതിനാല് വർഷത്തിന് ശേഷമാണ് വിജയിയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത്.വിവിധ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.മലയാളത്തിൽ നിന്ന് ബാബു ആന്റണി,മാത്യു എന്നിവരും, സുപ്രധാന വേഷത്തിൽ ബോളിവുഡ് നടൻ സഞ്ജയ് ദത്തും സിനിമയിൽ എത്തുന്നുണ്ട്.
കേരളത്തില്‍ 650ല്‍ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക .മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക . എന്തായാലും കേരളത്തില്‍ വിജയ്‍യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.