ലോകേഷ് കനകരാജ് ചിത്രം ലിയോ റിലീസിന് ഒരുങ്ങുകയാണ്.വിജയ് നായകനായി എത്തുന്നതുകൊണ്ട് തന്നെ ചിത്രത്തിൻറെ പ്രഖ്യാപനം മുതൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.ഇപ്പോൾ യുകെയില്‍ വിജയ്‍യുടെ ലിയോയുടെ അഡ്വാന്‍സ് ബുക്കിങ് സംബന്ധിച്ച വിവരങ്ങളാണ് പുറത്ത് വരുന്നത്.
Hey UK — you’re making a huge statement with your love for Thalapathy Vijay. #LEO has already ROARED past 28,000 tickets. We’re not just looking at a Tamil record; we’re going for the Indian film record! Will we do it? 🤙🔥
UK & Europe release by #AhimsaEntertainment ❤️ pic.twitter.com/hti1NJ5nBM
— Ahimsa Entertainment (@ahimsafilms) September 24, 2023
സെപ്റ്റംബര്‍ 7 മുതലാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. അഞ്ച് ദിവസത്തിനുള്ളിൽ ചിത്രത്തിന്‍റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം 28000ത്തിലധികം ടിക്കറ്റുകളാണ് റിലീസിന് മുൻപ് ഇവിടെ നിന്നും വിറ്റ് പോയിരിക്കുന്നത്.ചിത്രത്തിന്‍റെ യുകെയിലെ വിതരണക്കാരായ അഹിംസ എന്‍റര്‍ടെയ്ന്‍മെന്‍റ് തന്നെയാണ് ഇക്കാര്യം പുറത്ത്‌വിട്ടത്.സെവൻ സ്‌ക്രീൻ സ്റുഡിയോസിന്റെ ബാനറിൽ എസ്. ലളിത് കുമാർ നിർമിക്കുന്ന “ലിയോ” ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. കമൽ ഹാസനെ നായകനാക്കി “വിക്രം” എന്ന സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലിയോയ്ക്കുണ്ട്. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് “ലിയോ”ഒരുങ്ങുന്നത്. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സുപ്രധാന വേഷത്തിൽ സഞ്ജയ് ദത്ത് സിനിമയിലുണ്ട്. ആക്ഷൻ കിംഗ് അർജുനും ചിത്രത്തിൽ മികച്ച വേഷം ചെയ്യുന്നുണ്ട്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്. കേരളത്തില്‍ 650ല്‍ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക .മൂവായിരത്തിലധികം പ്രദര്‍ശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക . എന്തായാലും കേരളത്തില്‍ വിജയ്‍യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുമ്പോള്‍ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.
‘വാരിസി’നും ‘മാസ്റ്ററി’നും ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രമാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസ്വാമിയുമാണ് ‘ലിയോ’ നിർമിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.