തെന്നിന്ത്യൻ സിനിമാപ്രേമികൾ സംബന്ധിച്ചിടത്തോളം ഏറെ നിർണ്ണായകമായ ദിവസമായിരുന്നു ഇന്ന്.ഇതിൽ വിജയ് മാത്രമല്ല ഫാക്ടർ.വിജയ് എന്ന നടനിലുപരി ലോകേഷ് കനകരാജ് എന്ന സംവിധായകനിലാണ് പ്രേക്ഷകർ വിശ്വാസം അർപ്പിച്ചിരുന്നത്.അതുകൊണ്ട് തന്നെ ചിത്രത്തിന് ലഭിച്ചത് മറ്റെങ്ങും ലഭിക്കാത്തത്ര ഹൈപ്പാണ്.
പ്രേക്ഷകരുടെ പ്രതീക്ഷകളെ ലിയോ തകർത്തിട്ടില്ല എന്ന തന്നെ പറയാം.സിനിമയിലേക്ക് വരുമ്പോൾ ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു ടിപ്പിക്കൽ കച്ചവട സിനിമക്ക് വേണ്ട ചേരുവകൾ എല്ലാം ഒത്തിണങ്ങിയ പക്കാ ലോകേഷ് കനകരാജ് മാജിക്.ഇവിടെ അടയാളപ്പെടുത്തുന്നത് വിജയ് എന്ന നടനെയല്ല.ബാല്യ കാലം മുതൽ സിനിമ സ്വപ്നം കണ്ട് നടന്നിരുന്ന ഒരു ചെറുപ്പക്കാരന്റെ വിജയക്കഥയാണ്.
സിനിമയിലേക്ക് വരുമ്പോൾ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ഒന്നാം പകുതിയാണ് സിനിമയുടെ ഹൈലൈറ്റ്.ഒട്ടുമിക്ക അഭിമുഖങ്ങളിലും ലോകേഷ് പറഞ്ഞതുപോലെ സിനിമയിലെ ആദ്യ പത്ത് മിനിറ്റ് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളാണ് സമ്മാനിക്കുന്നത്.ട്രെയിലറിലും മറ്റും കണ്ടതുപോലെ ഹൈനയുമായുള്ള രംഗങ്ങൾ വളരെ നല്ല രീതിയിൽ തന്നെ ലോകേഷ് ഒരുക്കിയിട്ടുണ്ട്.ചിത്രത്തിൻറെ മുൻപോട്ടുള്ള യാത്രയ്ക്ക് ഈ രംഗങ്ങൾ ആവശ്യവുമാണ്.ആദ്യ പകുതിയില്‍ സംവിധായകൻ ലിയോയുടെ ആക്ഷൻ രംഗങ്ങൾക്കാണ് പ്രാധാന്യം നല്കിയതെങ്കിൽ രണ്ടാം പകുതിയില്‍ നേരിട്ട് കുടുംബ പശ്ചാത്തലത്തിലേക്ക് ചിത്രം കടക്കുകയാണ്.അത് ഒരുപക്ഷെ കച്ചവട സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം നിരാശയായിരുന്നു എന്ന് പറയേണ്ടിവരും.ഹിമാചൽ പ്രദേശിൽ സാധാരണ കുടുംബം നേരിടുന്ന അസാധാരണമായ ചില സംഭവവികാസങ്ങൾ ഇവയെല്ലാമാണ് ചിത്രത്തെ മുൻപോട്ട് നയിക്കുന്നത്.
സാങ്കേതികമികവിന്റെ അടിസ്ഥാനത്തിലാണ് ലിയോയും സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്നത്.ആദ്യം മുതൽ അവസാനം വരെയും ആക്ഷൻ ചിത്രീകരണത്തിലെ മികവ് ലിയോയിലും സംവിധായകൻ ലോകേഷ് കനകരാജ് ആവര്‍ത്തിച്ചുറപ്പിക്കുന്നുണ്ട്.വിജയ്‌യുടെ പതിവ് ചിത്രങ്ങളിൽ നിന്നും മാറി മറ്റൊരു വിജയ്യെ ചിത്രത്തിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കും.സ്ഥിരം രക്ഷകൻ റോളിൽ നിന്നും മാറി ആക്ഷൻ എന്റർടെയിനർ എന്ന രീതിയിലേക്കാണ് വിജയ് ലിയോയിൽ എത്തിയിരിക്കുന്നത്.പതിവ് കാഴ്ചയിൽ നിന്നും ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ രീതിയിലേക്കുള്ള വിജയ്‌യുടെ ട്രാന്സ്ഫോമേഷൻ സിനിമയിൽ വ്യക്തമായി മനസിലാക്കുവാൻ സാധിക്കും.വിജയ്‍യുടെ ഹിറ്റ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായ സിനിമയായി ലിയോയെ അടയാളപ്പെടുത്തും എന്ന കാര്യം ഉറപ്പാണ്.
എന്തായാലും ലോകേഷിനെ സ്നേഹിക്കുന്ന സിനിമാപ്രേമികളെ സംബന്ധിച്ചിടത്തോളം ലിയോ മികച്ച സിനിമാനുഭവമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല .മറ്റൊന്ന് ലോകേഷ് സിനിമയിൽ ഒളിപ്പിച്ചുവെച്ച ഒരു സസ്പെൻസുണ്ട് അത് നിങ്ങൾ തിയറ്ററിൽ പോയി തന്നെ കാണണം