ആഗോളവ്യാപകമായി 140 കോടി ; ‘ലിയോ’ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്

0
250

ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ടിലെത്തിയ ചിത്രം ‘ലിയോ’ യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്.ഒക്ടോബര്‍ 19-ന് റിലീസ് ചെയ്ത ചിത്രം ഒരു ദിവസം പിന്നിടുമ്പോള്‍ 145 കോടിയാണ് ആഗോളവ്യാപകമായി ചിത്രം നേടിയിരിക്കുന്നത്.തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരള, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നു മാത്രം ചിത്രം ആദ്യ ദിനം നേടിയത് പത്ത് കോടിക്കു മുകളിലാണ്.കേരളത്തിൽ നിന്നു മാത്രമായി 11 കോടിയും തമിഴ്നാട്ടിൽ നിന്ന് 30 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത്.

ചിത്രത്തിന്റെ നിർമാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോ ബ്ലോക്ബസ്റ്റർ എന്നാണ്
സിനിമയെ വിശേഷിപ്പിച്ചിരിക്കുന്നത്.ആദ്യ ദിനം തന്നെ നൂറ് കോടി നേടുന്ന വിജയ്‌യുടെ ആദ്യ ചിത്രമാണ് ലിയോ.

ഇന്നലെ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ലിയോക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇത്തവണ തെന്നിന്ത്യയിൽ ഏറ്റവും വലിയ പ്രതീക്ഷയോടെ വന്ന ചിത്രങ്ങളിൽ ഒന്നാണ് ലിയോ. സിനിമാ ജീവിതത്തിലെ വലിയ വിജയ ചിത്രമായ വിക്രത്തിനു ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം കൂടിയാണിത്. മാസ്റ്റർ എന്ന സിനിമയ്ക്ക് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. അതേസമയം, പുറത്തിറങ്ങിയ അഭിപ്രായങ്ങളും നിരൂപണങ്ങളും നോക്കുകയാണെങ്കിൽ ഈ ചിത്രം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ചിത്രമാണെന്നാണ് പറയുന്നത്. കൈതി, വിക്രം എന്നിവയാണ് ഈ യൂണിവേഴ്സിലെ ആദ്യ രണ്ട് ചിത്രങ്ങൾ.LEO Movie Review: Lokesh Kanagaraj's film works just due to Thalapathy  Vijay's performance and the LCU connect | PINKVILLAകൂടാതെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഈ ചിത്രം റെക്കോർഡുകളാണ് തീർത്തിരിക്കുന്നത്. ഒപ്പം യു എസ് എയിൽ ആയിരത്തിലധികം സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. അതോടൊപ്പം നിർമ്മാതാക്കളെ അങ്കലാപ്പിലാക്കിക്കൊണ്ട് ചിത്രത്തിലെ ചില രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയിരുന്നു. ലിയോ പ്രദശനത്തിനു എത്തുന്നതിനു മുൻപുതന്നെ ഈ രംഗങ്ങൾ പ്രചരിച്ചിരുന്നു. ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയബാലൻ ഉൾപ്പെടെ ഉള്ളവർ ഇത് സ്ഥിരീകരിക്കുന്നുണ്ട്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here