‘മേഡ് ഇൻ ഇന്ത്യ’, ദാദാ സാഹെബ് ഫാൽക്കെയുടെ ജീവചരിത്രം സിനിമയാകുന്നു : പ്രഖ്യാപനവുമായി എസ് എസ് രാജമൗലി

0
198

ന്ത്യൻ സിനിമയ്ക്ക് അഭിമാനമായി പുതിയ പ്രഖ്യാപനവുമായെത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലി. ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാ സാഹേബ് ഫാൽക്കെയുടെ ജീവചരിത്രം സിനിമയാക്കുന്നുവെന്നാണ് സംവിധായകന്റെ പ്രഖ്യാപനം. മേഡ് ഇൻ ഇന്ത്യ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ചിത്രത്തെ കുറിച്ചുള്ള വിവരണം ആദ്യം കേട്ടപ്പോൾ അത് തന്നെ വല്ലാതെ വികാരാധീനനാക്കി എന്നാണ് രാജമൗലി സമൂഹമാധ്യമമായ എക്‌സിൽ കുറിച്ചത്. ഒരു ബയോപിക് നിർമ്മിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ഇന്ത്യൻ സിനിമയുടെ പിതാവിനെക്കുറിച്ച് ഇതുപോലെ ഒന്ന് സങ്കൽപ്പിക്കുക എന്നത് അതിലും കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. ഞങ്ങളുടെ ആൺകുട്ടികൾ അതിന് തയ്യാറാണ്..എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. വലിയ അഭിമാനത്തോടെ, നിങ്ങൾക്കായി അവതരിപ്പിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ പേരും വിവരങ്ങളും പ്രഖ്യാപിച്ചുകൊണ്ടുള്ള ഒരു വിഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യൻ സിനിമ ഇതുവരെ ഒരുപാട് ബയോപിക്കുകൾ കണ്ടിട്ടുണ്ട്, എന്നാൽ ഇത് ഇന്ത്യൻ സിനിമയുടെ ജീവചരിത്രമാണ്, എന്നാണ് വിഡിയോയിൽ പറയുന്നത്. നിതിൻ കാക്കർ ആണ് ചിത്രത്തി​ന്റെ സംവിധാനം നിർവഹിക്കുന്നത്. വരുൺ ഗുപ്ത, എസ് എസ് കാർത്തികേയ എന്നിവരാണ് നിർമ്മാതാക്കൾ. മറാത്തി, തെലുങ്ക്, ഹിന്ദി, മലയാളം കന്നഡ, തമിഴ് എന്നീ ഭാഷകളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.

ബാഹുബലി, ആർആർആർ തുടങ്ങിയ പ്രശസ്ത പാൻ-ഇന്ത്യൻ സിനിമകൾ നിർമ്മിച്ച എസ്എസ് രാജമൗലി ഇപ്പോൾ രാജ്യത്തെ ഏറ്റവും പ്രശസ്തരായ സംവിധായകരിൽ ഒരാളാണ്. ഇന്ന് രാവിലെ വലിയ പ്രത്യേകതയുള്ളതുമായ എന്തെങ്കിലും പ്രഖ്യാപിക്കാൻ സംവിധായകൻ ഒരുങ്ങുകയാണ് എന്ന് നേരത്തെതന്നെ വാർത്തകൾ വന്നിരുന്നു.

ആർആർആർ ആണ് രാജമൗലിയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ. ചിത്രം വലിയ കളക്ഷനാണ് ബോക്സ് ഓഫീസിൽ നേടിയത്, കൂടാതെ രാജ്യാന്തര തലത്തിലും ചിത്രം പ്രശസ്തി നേടിയിരുന്നു. ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനം വളരെ ട്രെൻഡിങ് ആയിരുന്നു, ഈ ഗാനത്തിന് ഓസ്കാർ പുരസ്‌കാരം ലഭിച്ചിരുന്നു . ഗാനം ഒരുക്കിയത് എം എം കീരവാണിയാണ്. റാം ചാരൻ, ജൂനിയർ എൻ ടി ആർ ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് ആർആർആർ. ഇപ്പോൾ ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാ സാഹേബ് ഫാൽക്കേയുടെ ജീവിത കഥ എസ് എസ് രാജമൗലി അവതരിപ്പിക്കുമ്പോൾ വലിയ ആവേശത്തിലാണ് ഇന്ത്യൻ സിനിമാ പ്രേക്ഷകർ.

LEAVE A REPLY

Please enter your comment!
Please enter your name here