പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഷൈന്‍ ടോം ചാക്കോയും റോഷന്‍ മാത്യുവും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘മഹാറാണി’ നവംബർ 24 ന് തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താണ്ഡനാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്.
View this post on Instagram
കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമ കൂടിയാണിത്. ഹരിശ്രീ അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. എസ്.ബി ഫിലിംസിന്റെ ബാനറില്‍ സുജിത് ബാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് ഇഷ്‌ക്ക് എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആയ രതീഷ് രവിയാണ്. ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എന്‍.എം ബാദുഷ ആണ് സഹ നിര്‍മ്മാതാവ്. മുരുകന്‍ കാട്ടാക്കടയുടെയും, അന്‍വര്‍ അലിയുടെയും, രാജീവ്ആലുങ്കലിന്റെയും വരികള്‍ക്ക് സംഗീതമൊരുക്കുന്നത് ഗോവിന്ദ് വസന്തയാണ്. ലോകനാഥന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നൗഫല്‍ അബ്ദുള്ളയാണ്.
മഹാറാണി’ എന്ന ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ മുൻപ് പുറത്തിറങ്ങിയിരുന്നു. ചതയ ദിനത്തിൽ ആശംസയും, അതിനൊപ്പം ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും പങ്കുവെച്ചുകൊണ്ടുള്ളതായിരുന്നു വീഡിയോ. ഓണമേളങ്ങൾക്ക് ഒപ്പം നിൽക്കുന്ന എന്നാൽ തികച്ചും വിത്യസ്തമായ രീതിയിലാണ് ഗാനം പുറത്ത് വന്നിരുന്നത്. ആശയം കൊണ്ടും, ആവിഷ്കരണം കൊണ്ടും തീർത്തും വിത്യാസപ്പെട്ട് നിൽക്കുന്നതായിരുന്നു ആ ഗാനം. ചെറിയ രീതിയിലുള്ള റാപ്പും, ഒപ്പം ചേരുന്ന സംഗീതവും എല്ലാം കൂടെ ചേരുമ്പോൾ മികച്ച പ്രതികരണമാണ് കാണികളിൽ നിന്ന് ഗാനത്തിന് ലഭിക്കുന്നത്. മൊത്തത്തിൽ ഒരു ആഘോഷമയമാക്കിയ ഗാനമായിരുന്നു അത്. ചതയ ദിനപ്പാട്ട് ചതയത്തെ മുഴുവനായും ചേർത്ത് വെച്ചിട്ടുണ്ട് എന്നൊക്കെയാണ് കമെന്റുകൾ വന്നിരുന്നത്.
കല – സുജിത് രാഘവ്, മേക്കപ്പ് – ജിത്തു പയ്യന്നൂർ, പ്രശാന്ത് ഈഴവൻ, മനോജ് പന്തയിൽ, ക്രീയേറ്റീ വ്കോൺട്രിബൂട്ടേഴ്‌സ്- ബൈജു ഭാർഗവൻ, സിഫസ് അഷ്‌റഫ്, അസോസിയേറ്റ് ഡയറക്റ്റർ – സാജു പൊറ്റയിൽക്കട ,റോഷൻ അറക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – സക്കീർ ഹുസൈൻ, പ്രൊഡക്ഷൻ മാനേജർ – ഹിരൺ മോഹൻ, സൗണ്ട് മിക്സിങ് – എം.ആർ രാജാ കൃഷ്ണൻ, സ്റ്റിൽസ് -അജി മസ്കറ്റ്, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ പി.ആർ.ഒ – ആതിര ദിൽജിത്ത്, പി ശിവ പ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.