ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍ ജനുവരി 25 ന് തീയേറ്ററുകളിലേക്ക്. മോഹന്‍ലാല്‍ സമൂഹമാധ്യമമായ എക്‌സിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടിരുക്കുന്നത്. കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുന്നുവെന്നും, ജനുവരി 25 നാണ് തീയേറ്ററുകളിലെത്തുന്നതെന്നും എക്‌സില്‍ പങ്കുവെച്ചു.
പുതുവര്‍ഷത്തെ വരവേറ്റു കൊണ്ട് തന്നെയാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുന്നത്.
റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. ഗോധയ്ക്ക് സമമായ മണലാണ്യത്തില്‍ ഇരിക്കുന്ന മോഹന്‍ലാലിനെ പോസ്റ്ററില്‍ കാണാം. കുടുമ കെട്ടി, കാലില്‍ തളയിട്ട് ചമ്രംമടഞ്ഞിരിക്കുന്ന ലുക്കാണ് മോഹന്‍ലാലിന്റേത്. ചുറ്റും ചില ആള്‍ക്കാരെയും കാണാം.
ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍ ആണ്. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, മണികണ്ഠന്‍ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വര്‍മ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മാണ പങ്കാളികളാണ്.
The countdown has begun!
Vaaliban is arriving in theatres worldwide on 25th January 2024!#VaalibanOnJan25#MalaikottaiVaaliban@mrinvicible @shibu_babyjohn @achubabyjohn @mesonalee @danishsait #johnandmarycreative #maxlab @VIKME @sidakumar @YoodleeFilms @saregamasouth… pic.twitter.com/8UXJciVVma
— Mohanlal (@Mohanlal) September 18, 2023
അതേസമയം, മലൈക്കോട്ടൈ വാലിബനിലെ മോഹന്‍ലാലിന്റെ ഇന്‍ട്രോ സീനില്‍ തീയറ്റര്‍ കുലുങ്ങുമെന്നാണ് ടിനു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ തനിക്ക് അനുവാദമില്ലെന്നും ഈ ചിത്രം ആദ്യദിനം തീയേറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചന്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ ടിനു പാപ്പച്ചന്‍ പറഞ്ഞതും ചേര്‍ത്ത് വലിയ രീതിയിലുള്ള പ്രചാരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് മലൈക്കോട്ടൈ വാലിബന്റെ ടീസര്‍, അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത പരീക്ഷണമായിരിക്കും മലൈക്കോട്ടൈ വാലിബന്‍ എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പാക്ക് അപ്പ് പാര്‍ട്ടിയില്‍ പറഞ്ഞത്. മോഹന്‍ലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജന്‍, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി തുടങ്ങിയവരാണ് അഭിനയിക്കുന്നത്.
മോഹന്‍ലാലിന്റെ കരിയറിലെ മികച്ച അഭിനയമാണ് ‘മലൈക്കോട്ടൈ വാലിബനിലൂടെ ആരാധകര്‍ പ്രതീക്ഷിക്കുന്നത് .മലയാളത്തിന് പുറമെ മറ്റ് ഇന്ത്യന്‍ ഭാഷകളിളിലും ചിത്രം റിലീസാകും. ‘ആമേന്’ ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ക്യാമറമാനാകുന്ന ചിത്രമാണിത്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും ചിത്രത്തില്‍ നിര്‍വഹിക്കുന്നു.മലൈക്കോട്ടെ വാലിബന്റെ ഓരോ അപ്ഡേറ്റുകളും വളരെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുളളത്.
അതേസമയം,മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ പ്രേക്ഷപ്രീതി നേടിയിരുന്നു. അതിനോടൊപ്പം മോഹന്‍ലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് ഗ്ലിംപ്‌സസ് ഓഫ് വാലിബന്‍ എന്ന പേരില്‍ ഒരു ചെറു വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരുന്നുചിത്രത്തില്‍ വാലിബന്‍ ലുക്കില്‍ വടവുമായി മുന്നേറുന്ന മോഹന്‍ലാലിനെയാണ് ടീസറില്‍ കാണാന്‍ സാധിച്ചത്.