‘കളർഫുൾ സിനിമകൾ മലയാളത്തിന് ആവിശ്യമാണ്’ :ആസിഫ് അലി

0
235

‘ആർഡിഎക്സ്’ എന്ന ആക്ഷൻ ചിത്രത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മറ്റൊരു ആക്ഷൻ സിനിമയാണ് ‘കാസർഗോൾഡ്’ എന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. ആർഡിഎക്സുമായി ‘കാസർഗോൾഡി’നെ താരതമ്യപ്പെടുത്താൻ ആസിഫ് അലി ആഗ്രഹിക്കുന്നില്ല, എന്നാൽ ഇത്തരത്തിലുള്ള മലയാള സിനിമകൾ കുറച്ചുകാലമായി നമ്മൾക്ക് നഷ്ടപ്പെട്ടിരുന്നു എന്നാണ് താരത്തിന്റെ കാഴ്ചപ്പാട്. നിരവധി റിയലിസ്റ്റിക് സിനിമകളിലും, പ്രകൃതി സിനിമകൾ എന്നുവിളിക്കപ്പെടുന്ന സിനിമകളിലും കുടുങ്ങിപ്പോയിരുന്നു മലയാള സിനിമയെന്നാണ് താരം പറഞ്ഞത് തീയേറ്ററുകളിൽ ആഘോഷമാക്കാൻ കഴിയുന്നതരത്തിലുള്ള സിനിമകൾ അന്യഭാഷയിൽനിന്നു വരികയും അതിനു നമ്മൾ കയ്യടിക്കുകയും ചെയ്തിട്ടുണ്ട് എന്നാൽ അത്തരത്തിലുള്ള സിനിമകൾ മലയാളത്തിൽ എടുക്കാൻ ഒരു മടി മലയാള സിനിമയ്ക്കുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

ആസിഫ് അലിയുടെ വാക്കുകൾ…

‘ആർഡിഎക്സുമായി നേരിട്ടുള്ള ഒരു താരതമ്യം നടത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ഇത്തരത്തിലുള്ള മലയാള സിനിമകൾ നമ്മൾക്ക് തീയേറ്ററിൽ മിസ് ചെയ്യുന്നുണ്ടായിരുന്നു. കാരണം നിരവധി നാളുകളായിട്ട് മലയാള സിനിമ നിരവധി റിയലിസ്റ്റിക് സിനിമകളിലും പ്രകൃതി സിനിമകൾ എന്ന് വിളിച്ചിരുന്ന സിനിമകളിലും കുടുങ്ങി പോയിരുന്നു. എന്നാൽ അന്യഭാഷകളിൽനിന്നു വന്ന ഇടിപ്പടങ്ങളെല്ലാം നമ്മൾ ആഘോഷമായി പോയി കണ്ടു. അവസാനമായി രജനികാന്തി​ന്റെ ജയിലർ വന്നു, നമ്മളെല്ലാവരും തീയേറ്ററിൽപോയി കണ്ട് അത് ആഘോഷിച്ചു.

എന്നാൽ മലയാളത്തിൽ നിന്നും അത്തരമൊരു സിനിമ വരാനുള്ള മടി എപ്പോഴുമുണ്ടായിരുന്നു. അത് സിനിമയെടുക്കുന്നവരുടെ കാര്യത്തിലാണെങ്കിലും , ഏറ്റെടുക്കുന്ന പ്രേക്ഷകരുടെ ഭാഗത്തുനിന്നാണെങ്കിലും ആ മടിയുണ്ടായിരുന്നു. അത് മാറി തുടങ്ങുന്ന ഒരു കാലമായിട്ടാണെനിക്കിപ്പോൾ തോന്നുന്നത് , കുറച്ച് കളർഫുൾ സിനിമകൾ മലയാളത്തിന് ആവിശ്യമാണ്. ഒരു സിനിമയുടെ ഫ​സ്റ്റ് ലുക് പോസ്റ്റർ കാണുമ്പോൾ തന്നെ ഇത് തീയേറ്ററിൽ പോയി കാണണോ ഓടിടിയിൽ കാണണോ എന്ന് പ്രേക്ഷകർ തീരുമാനിക്കുന്ന കാലമാണിത്. ആളുകളെ തീയേറ്ററിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ ഇത്തരത്തിലുള്ള ആഘോഷപരവും കളർഫുള്ളുമായ സിനിമകൾ ആവിശ്യമാണ്. അങ്ങനെയൊന്നു തന്നെയാണ് കാസർഗോൾഡ് എന്ന ഈ സിനിമ.’

കൊച്ചിയിൽ വച്ചുനടന്ന ‘കാസർഗോൾ’ഡ് സിനിമയുടെ പ്രൊമോഷന് എത്തിയതായിരുന്നു ആസിഫ് അലി. ഒപ്പം ചിത്രത്തി​ന്റെ സംവിധായകൻ മൃദുൽ നായരും, നടൻ സണ്ണി വെയ്നും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കാസർഗിൽഡിന്റെ ടീസർ വമ്പൻ പ്രേക്ഷക സ്വീകാര്യതയാണ് നേടി മുന്നേറിയത്. അടുത്തകാലത്തായി ഒരൊറ്റ സിനിമയുടെ ടീസറിനെപോലും ആരാധകർ ഇത്രയ്ക്കും ആഘോഷമാക്കിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here