കാസർകോടിന്റെ വ്യത്യസ്തത മുഖം : ത്രില്ലടിപ്പിച്ച “പാർട്നെർസ്” ഏറ്റെടുത്ത് പ്രേക്ഷകർ

0
86

കാസർകോട് ഭാഷയുടെ വ്യത്യസ്തതയിൽ ഒട്ടേറെ നർമ്മ മുഹൂർത്തങ്ങൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന കഥകളും കഥാ സന്ദര്ഭനങ്ങളും ഒട്ടേറെ മലയാളസിനിമയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും , അതെ ഭാഷയുടെ സീരിയസ്സനസ്സിൽ ഒരു ക്രൈം ത്രില്ലെർ തികച്ചും വ്യത്യസ്തമാണ് .
നവാഗത സംവിധായകൻ നവീൻ ജോൺ സംവിധാനം ചെയ്യുന്ന പാർട്നേഴ്സ്’ എന്ന ചിത്രം കാസർഗോഡ് കേന്ദ്രമാക്കി നടക്കുന്ന കൊള്ളയുടെയും കൊലയുടെയും കഥയാണ് പറയുന്നത്. പൊതുവെ കാസർകോടൻ മണ്ണിന്റെ വസ്ത്രധാരണത്തെയും സൗന്ദര്യ സങ്കല്പത്തെയും പല സംസ്ഥാനങ്ങളുടെയും സംസ്കാരങ്ങളുടെയും മിശ്രിതമായ വേറിട്ട സംസ്കാരത്തെയും മാത്രം ചർച്ചചെയ്യപ്പെടുന്ന കാഴ്ചക്കാരിലേക്ക് വളരെ അപൂർവ്വമായി മാത്രമേ ഇത്തരം ഒരു കാസർകോടൻ മുഖം പ്രത്യക്ഷമാകാറുള്ളു .

May be an image of 5 people and text that says "ဲ Kollappally FILMS UDUPI GRAMIN BA MANDRAMA MUSIC BEDAKAM, KASARAGOD ಉಡುಪಿ ಗ್ರಾ ಮೀಣಿ ಬೇಂಕ್ ಬೇಡಕಂ ಕಾಸುರಗೇಡು RELEASE ON 28 JUNE DINESH DINESHKOLLAPPALLY KOLLAPPALLY PARTNERS ONLY ONLYNCRIME ONLYUN N CRIME NAVEEN WRITTEN INESHKOLLAPPALLY HARIPRASAD PRASANTHK. NAVEENJOHN HERFAISALA ARTSURESHKOLLAM COSTUMESSUJITH HARINARAYANANBI ARUNLALKARUNAKARAN B MW..I.IAET SEPATEDRECTORMANOJPANTHAYI GISTRIBUTI PROPSIVAPRASAD STILLSRAMDAS MATHUR DESIGWSHIBINCBABL DITORSUNILSPILLAI ALEX"

ബാങ്കിങ് രംഗത്തെ തട്ടിപ്പിന് നിരന്തരം വിധേയകരാകുന്നവരാണ് മലയാളികൾ. കൊള്ളപ്പലിശയ്ക്ക് പണം കടം വാങ്ങി പെരുവഴിയിലാകുന്നവർ വേറെയും. പാവപ്പെട്ടവരുടെ നിസ്സഹായതയും പണക്കാരുടെ ബുദ്ധിയില്ലായ്മയും ചൂഷണം ചെയ്യാൻ കഴുകാൻ കണ്ണുകളുമായി ഇത്തരക്കാർ നമുക്കിടയിലുണ്ട്. ഇത്തരം തട്ടിപ്പിനും വെട്ടിപ്പിനും ഇറങ്ങിത്തിരിക്കുന്ന കൊള്ളസംഘങ്ങളെ തുറന്നു കാണിക്കുന്ന പാർട്നെർസ് ഉറപ്പായും മലയാളികൾ കണ്ടിരിക്കേണ്ട ചിത്രമാണ്.

ത്രില്ലടിപ്പിക്കുന്ന പാർട്നേഴ്സ്; റിവ്യൂ | Partners | Review

മലയാള സിനിമയിലേക്ക് ഒരു തിരക്കഥാകൃത്ത് കൂടി സംവിധായകനിരയിലേക്കു കടന്നു വരുന്ന ചിത്രമാണ് ‘പാർട്ട്ണേർസ്’ . ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവീൻ ജോൺ ആണ്. ‘ഇര’ എന്ന ചിത്രത്തിന് തിരക്കഥ രചിച്ച നവീൻ ജോൺ പിന്നീട് മമ്മൂട്ടി – വൈശാഖ് ടീമിൻ്റെ പുതിയ ചിത്രമായ ‘ന്യൂയോർക്കിൻ്റെ’ തിരക്കഥാകൃത്ത് കൂടിയാണ്. കൊല്ലപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ ദിനേശ് കൊല്ലപ്പള്ളി നിർമ്മിക്കുന്ന ഈ ചിത്രം കാസർഗോട്ട് സമീപകാലത്തു നടന്ന ഒരു സംഭവ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു ത്രില്ലർ സിനിമയാണ് എന്നതും സ്രെധേയമാണ് . സാറ്റ്ന ടൈറ്റസ് ആണ് നായിക. ‘പിച്ചക്കാരൻ’ എന്ന തമിഴ് സിനിമയിലൂടെ ഏറെ ശ്രദ്ധേയയായ നടിയാണ് സാറ്റ്ന ടൈറ്റസ്.

കലാഭവൻ ഷാജോൺ, സഞ്ജു ശിവറാം, ഹരീഷ് പേരടി, അനീഷ് ഗോപാൽ, നീരജ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി നാരായണൻ്റെ വരികൾക്ക് പ്രകാശ് അലക്സ് ഈണം പകർന്നിരിക്കുന്നു. ഫൈസൽ അലിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്‌- സുനിൽ എസ്. പിള്ള, കലാസംവിധാനം- സുരേഷ് കൊല്ലം, മേക്കപ്പ് – സജി കൊരട്ടി, കോസ്റ്റ്യം‌ ഡിസൈൻ – സുജിത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- സതീഷ് കാവിൽ കോട്ട. പി.ആർ.ഒ. – വാഴൂർ ജോസ്, സ്റ്റിൽസ് – രാംദാസ് മാത്തൂർ.

LEAVE A REPLY

Please enter your comment!
Please enter your name here