പുതിയ തലമുറയിലെ അഭിനയ വിദ്യാർത്ഥികൾക്ക് ഒരു വലിയ പാഠ പുസ്തകമാണ് മമ്മൂട്ടി: ഹരീഷ് പേരടി

0
201

സെപ്റ്റംബർ 7 നായിരുന്നു മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം പിറന്നാൾ. നിരവധി താരങ്ങളാണ് പ്രിയതാരത്തിന് ആശംസകൾ അറിയിച്ച് കുറിപ്പ് പങ്കുവച്ചിരുന്നത്. നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. മമ്മുക്ക..ഈ ചിരി ഒരു നൂറ് നൂറര ചിരിയാണ്…അതിൽ ഒരു തർക്കവുമില്ല..ക്യാമറയെ മാത്രം നോക്കി ചിരിച്ചതാണെങ്കിലും..അപ്പുറത്ത് നിൽക്കുന്ന കഥാപാത്രത്തിന്റെ മനസ്സ് ഈ ചിരിയിൽ വ്യക്തമാണ് എന്ന് പറയുകയാണ് ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

മമ്മുക്ക..ഈ ചിരി ഒരു നൂറ് നൂറര ചിരിയാണ്…അതിൽ ഒരു തർക്കവുമില്ല..ക്യാമറയെ മാത്രം നോക്കി ചിരിച്ചതാണെങ്കിലും..അപ്പുറത്ത് നിൽക്കുന്ന കഥാപാത്രത്തിന്റെ മനസ്സ് ഈ ചിരിയിൽ വ്യക്തമാണ്…അതിന്റെ പിന്നിൽ ഒരു വ്യാകരണമുണ്ട്… കാരണം അഭിനയം ഒരു ലോകോത്തര ഭാഷയാണ് അതിന് നിരവധി വഴികൾ ഉണ്ടെങ്കിലും താങ്കളെ പോലെയുള്ള ഒരു മഹാനടന്റെ വ്യാകരണ വഴികളെ കുറിച്ച് അറിയുന്നത് പുതിയ തലമുറയിലെ അഭിനയ വിദ്യാർത്ഥികൾക്ക് ഒരു വലിയ പാഠ പുസ്തകമാവും…

അഭിനയ അനുഭവങ്ങൾ മാത്രമല്ലാത്ത നടന്റെയും കഥാപാത്രത്തിന്റെയും ഇടയിലുള്ള മാനസികാവസ്ഥകൾ,തയ്യാറെടുപ്പുകൾ,നടന്റെ മനസ്സ് അവസാനിച്ച് കഥാപാത്രത്തിന്റെ മനസ്സ് തുടങ്ങുന്ന ആ അദൃശരേഖ അങ്ങിനെ താങ്കളുടെ അഭിനയ മായലോകത്തെ കുറിച്ചുള്ള ഒരു പുസ്തകമാണ് ഞാൻ ഈ പിറന്നാൾ ദിനത്തിൽ നിങ്ങളോട് ആവിശ്യപ്പെടുന്നത്…അടുത്ത പിറന്നാളിനുമുൻപ് ഇത് തന്നേ പറ്റു…ഒഴിഞ്ഞ് മാറരുത്..അത് താങ്കളുടെ ഉത്തരവാദിത്വമാണ്..ഞാനടക്കമുള്ള ഈ തലമുറയിലേയും വരും തലമുറയിലേയും അഭിനയ വിദ്യാർത്ഥികൾക്കുള്ള വിലപിടിപ്പുള്ള ഒരു സമ്മാനമായിരിക്കും അത് …ലോകം അത്ഭുതത്തോടെ വായിക്കുന്ന ഒരു മലയാള നടന്റെ അല്ല ഒരു മഹാനടന്റെ “അഭിനയ വ്യാകരണ ചരിത്രം”..ഒരായിരം പിറന്നാൾ ആശംസകൾ…

അതേസമയം, മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രമായ ഭ്രമയുഗത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. രാഹുൽ സദാ ശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി വില്ലൻ കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഭ്രമയുഗം’. പോ​സ്റ്ററിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യം പുറത്തിറക്കിയ പോസ്റ്ററിൽ മമ്മൂട്ടിയുടെ മുഖത്തിന്റെ ഒരു ഭാഗം മാത്രം കാണുന്ന ക്ലോസപ്പ് ചിത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാൽ രണ്ടാമതായി പുറത്തിറക്കിയ ചിത്രത്തിൽ ഇതേ ചിത്രത്തിന്റെ പൂർണ രൂപമാണുള്ളത്. വില്ലൻ ചിരിയുമായി കസേരയിലിരിക്കുന്ന ചിത്രം വിധേയനിലെ മമ്മൂട്ടിയെ ഓർമിപ്പിക്കുന്നതാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here