ചെറിയൊരു ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമാ ചിത്രീകരണ തിരക്കിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം നിർവ്വഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആണ് ആരംഭിച്ചത്.
മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. എന്നാൽ സിനിമയുടെ പേര് ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
മമ്മൂട്ടിയുടെ ടർബോ റിലീസ് ചെയ്ത ശേഷം അദ്ദേഹം കുടുംബസമേതം ലണ്ടനിൽ അവധിക്കാലം ആഘോഷിക്കുകയായിരുന്നു . ഒരു മാസത്തിലേറെയായി സിനിമ തിരക്കുകളിൽ നിന്നും പൂർണ്ണമായും വിട്ടുനിന്ന മമ്മൂട്ടി കേരളത്തിൽ തിരിച്ചെത്തിയ ശേഷം ആദ്യം ജോയിൻ ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ആദ്യത്തെ മലയാള സിനിമ എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയായിരിക്കും ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
എന്നാൽ നേരത്തെ താരത്തിന്റെ നായികയായി തെന്നിന്ത്യൻ നടി സാമന്ത എചത്തുമെന്ന് വാർത്തകൾ വന്നിരുന്നു. അതേസമയം ഒരു കളർ ബ്ലഎഎൻഡ്നസ് ഉള്ള ഒകു ഇൻവെസ്റ്റിഗോഷൻ ഓഫീസർ ആയിട്ടായിരിക്കും മമ്മൂക്ക ചിത്രത്തിൽ എത്തുക എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒരു തരത്തിലുള്ള ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയായിരിക്കും ചിത്രം. ചിത്രത്തിൽ ലെന, ഗോകുൽ സുരേഷ് എന്നിവരും വേഷമിടുന്നുണ്ട്.
അതേസമയം നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’യാണ് മമ്മൂട്ടിയുടേതായി ഇനി തിയറ്ററുകളിൽ പ്രദർശനത്തിന് എത്താനുള്ളത്. ‘ബസൂക്ക’യിൽ ഗൗതം മേനോനും ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമും ഡോൾവിൻ കുര്യാക്കോസും സരിഗമയുടെ ഫിലിം സ്റ്റുഡിയോ ആയ യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ വിക്രം മെഹ്‌റയും സിദ്ധാർത്ഥ് ആനന്ദ് കുമാറും ചേർന്നാണ് ബസൂക്ക നിർമ്മിക്കുന്നത്.
മലയാളത്തിൽ എക്കാലത്തെയും മികച്ച തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് സംവിധായകൻ ഡീനോ ഡെന്നിസ്. ഈ സിനിമയുടെ സെറ്റിൽ വെച്ചാണ് മമ്മൂട്ടി-ഗൗതം മേനോൻ സിനിമയുടെ ചർച്ചകൾ നടന്നത് എന്നാണ് വിവരം.
മമ്മൂട്ടിയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണ് ‘ബസൂക്ക’. ‘ബെഞ്ചമിൻ ജോഷുവ’ എന്ന കഥാപാത്രത്തെയാണ് ഗൗതം മേനോൻ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കെെകാര്യം ചെയ്യുന്നത് സിദ്ധാർഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ദിവ്യാ പിള്ള, ഡീൻ ഡെന്നിസ്, സുമിത് നേവൽ , സ്ഫടികം ജോർജ്, തുടങ്ങിയവരാണ്. തിയറ്ററുകളിൽ വമ്പൻ വിജയം കൊയ്ത പൃഥ്വിരാജ് ചിത്രം ‘കാപ്പ’, ടൊവിനോ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്നിവക്ക് ശേഷം സരിഗമയും തിയേറ്റർ ഓഫ് ഡ്രീംസും ഒത്തുചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ‘ബസൂക്ക’.