മൂന്നാം ദിവസവും ”കണ്ണൂർ സ്‌ക്വാഡ്” കളക്ഷനിൽ മുൻപിൽ ; ഇത് പ്രേക്ഷകർ നൽകിയ വിജയം

0
214

മ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്‌ക്വാഡ് കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്.ഇപ്പോൾ ചിത്രത്തിൻറെ മൂന്നാം ദിന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.മൂന്നാം ദിവസം ചിത്രം കേരളത്തിൽ നിന്നുമായി 3.45 കോടിയാണ് നേടിയിരിക്കുന്നത്.

ആദ്യദിനം 2.40 കോടി നേടിയ കണ്ണൂർ സ്ക്വാഡ്, രണ്ടാം ദിനത്തിൽ 2.75 കോടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 8.60 കോടിയാണ് കേരളത്തിൽ നിന്ന് മാത്രമായി മൂന്ന് ദിവസത്തിനുള്ളിൽ നേടിയിരിക്കുന്നത്.കനത്ത മഴയിലും മമ്മൂട്ടിയുടെ ചിത്രം ഇത്രയും കളക്ഷൻ നേടിയത് വലിയ വിജയമാണെന്നാണ് അനലിസ്റ്റുകൾ ഇതിനോടകം പറയുന്നത്.Mammootty's Kannur Squad Gets A Release Dateസമീപകാലത്ത് പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ആർഡിഎക്സ് ആദ്യദിനത്തിൽ 1.25കേടി രൂപയാണ് നേടിയത്.ഈ കളക്ഷൻ കണ്ണൂർ സ്‌ക്വാഡ് ആദ്യദിനം തന്നെ മറികടന്നിരുന്നു .ആദ്യ മൂന്ന് ദിവസങ്ങൾ ആർഡിഎക്സ് കളക്ഷൻ 6.8 കോടി മുതല്‍ 7.40 കോടി വരെയാണ് വൈകാതെ തന്നെ മമ്മൂട്ടി ചിത്രം ഈ കളക്ഷൻ മറികടക്കുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ.ഹൈപ്പിലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ് ലഭിച്ചിരിക്കുന്നത് .2023ല്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‍ക്വാഡ് റിലീസ് ദിവസം ഇടം നേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി റിലീസ് ദിവസം ഏറ്റവും കൂടുതൽ കളക്ഷൻ നേടി ഒന്നാം സ്ഥാനത്തുള്ളത്.കണ്ണൂർ സ്ക്വാഡ് എന്ന 'സൂപ്പർ' സ്ക്വാഡ്; റിവ്യു | Kannur Squad Reviewകണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുൻപോട്ട് പോകുന്നത്.Mammootty's Kannur Squad To Release On September 28 | Malayalam News, Times Nowമമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്.റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here