നമ്മള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പഴഞ്ചനായിപ്പോകുമെന്ന് മമ്മുട്ടി

0
243

മ്മള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ പഴഞ്ചനായിപ്പോകുമെന്ന് മമ്മുട്ടി. കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് മീഡിയയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം ശബരീഷ്, അസീസ്, ഡോ റോണി എന്നിവര്‍ മറ്റു വേഷങ്ങളിലെത്തുന്നുണ്ട്.

മമ്മുട്ടിയുടെ വാക്കുകള്‍…

പഠിക്കുക, നമ്മുക്കും പുതിയ തലമുറയുടെ അടുത്ത് നിന്നും പഠിക്കാം. നമുക്ക് അറിയേണ്ട കാര്യങ്ങള്‍, പ്രവൃത്തികള്‍, എന്നിവ നമ്മുടെ കൈയ്യില്‍ നിന്നും പഠിക്കുന്നത് പോലെ നമ്മള്‍ മറ്റൊരാളുമായി സംസാരിക്കുമ്പോള്‍ കുറെ കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്നും പഠിക്കുകയാണ്. നമ്മള്‍ ഇത്രഎക്‌സ്പീരിയിന്‍സ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല ഈ കാലഘട്ടത്തില്‍ ജീവിക്കുന്നത് നമ്മളെപ്പോലുള്ളവരല്ല.

നമ്മുടെ കാലത്ത് തുടങ്ങിയവരല്ല. നമ്മുടെ കാലത്തുള്ള സൗകര്യങ്ങളല്ല, ഒരു സൗകര്യങ്ങളുമില്ലാത്ത കാലത്താണ് നമ്മള്‍ വന്നത്. ഇപ്പോള്‍ ഇവരെ പോലെയാകണം നമ്മള്‍, അത് എവിടെപ്പോയി പഠിക്കണം. അത് ഇവരില്‍ നിന്ന് തന്നെ പഠിക്കണം. നമ്മള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ നമ്മള്‍ പഴഞ്ചനായിപ്പോകും. പുതിയ ആളുകളെ കണ്ടുനോക്കിയിട്ടാണ് നമ്മള്‍ പുതുക്കുന്നത്.


അതേസമയം, മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂര്‍ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 28ന് ചിത്രം തിയറ്ററുകളിലേക്കെത്തും. എഎസ്ഐ ജോര്‍ജ് മാര്‍ട്ടിന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി ചിത്രത്തിലെത്തുന്നു. സെന്‍സറിങ് പൂര്‍ത്തിയായ സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു.

കിഷോര്‍കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്. ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം: സുഷിന്‍ ശ്യാം, എഡിറ്റിങ്: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിങ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടേഴ്സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോഷ്യേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ്: റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍: ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ്: വി.ടി. ആദര്‍ശ്, വിഷ്ണു രവികുമാര്‍, വിഎഫ്എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, ടൈറ്റില്‍ ഡിസൈന്‍: അസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വിഷ്ണു സുഗതന്‍, പിആര്‍ഒ : പ്രതീഷ് ശേഖര്‍.

LEAVE A REPLY

Please enter your comment!
Please enter your name here