2024 ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട ‘2018’ ടീമിന് ആശംസകളുമായി നടൻ മമ്മൂട്ടി

0
211

2024 ലെ ഓസ്കാർ അവാർഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട ”2018′ ചിത്രത്തിലെ മുഴുവൻ ടീമിനും അഭിനന്ദനം അറിയിച്ച് നടൻ മമ്മൂട്ടി.” ”2018” സിനിമ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ആയിരിക്കുമെന്ന് കേട്ടതിൽ സന്തോഷമുണ്ട്. മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ” എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് നടൻ അഭിനന്ദനം അറിയിച്ചത്.

മലയാള സിനിമയിലെ ഒട്ടുമിക്ക നടന്മാരും ചിത്രത്തിന് അഭിനന്ദനവുമായി രംഗത്ത് എത്തിയിരുന്നു.സോഷ്യൽ മീഡിയയിലൂടെയാണ്‌ താരങ്ങൾ സന്തോഷം പങ്കുവച്ചത്.സിനിമയിലെ പ്രധാന കഥാപാത്രങ്ങളായ ആസിഫ് അലി,കുഞ്ചാക്കോ ബോബൻ,അജു വർഗീസ്,തൻവി റാം,വൃദ്ധി വിശാൽ,ഇന്ദ്രജിത് തുടങ്ങി ഒട്ടുമിക്ക താരങ്ങളും സോഷ്യൽ മീഡിയയിലൂടെ സന്തോഷം പങ്കുവച്ചിട്ടുണ്ട്

കന്നഡ ചലച്ചിത്ര സംവിധായകൻ ഗിരീഷ് കാസറവള്ളി അധ്യക്ഷനായ ജൂറിയാണ് നോമിനേഷൻ പ്രഖ്യാപിച്ചത്. മോഹൻലാൽ ചിത്രമായ ‘ഗുരു’വാണ് ഓസ്കർ എൻട്രി ലഭിച്ച ആദ്യ ചിത്രം. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് ആണ് ഓസ്കർ എന്‍ട്രി ലഭിച്ച മറ്റൊരു മലയാള ചിത്രം.Malayalam film '2018' selected as India's official entry for Oscars 2024 - The Hindu

ആദ്യ ദിവസം തന്നെ റെക്കോര്‍ഡ് കളക്ഷനിലേയ്ക്കാണ് ചിത്രം എത്തിയത്. കേരളം മുഴുവന്‍ ഹൗസ്ഫുള്‍ ബോര്‍ഡുകളും ഷോകളുമാണ് ചിത്രത്തിനുള്ളത്. ഒറ്റ ദിവസം കൊണ്ട് തന്നെ വാമൊഴിയായി മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.2018 Movie Review: Netizens Hail Tovino Thomas and Kunchacko Boban's Malayalam Film Based on Kerala Floods | 🎥 LatestLYടോവിനോ തോമസ്, ആസിഫ് അലി, നരേൻ, ലാൽ, വിനീത് ശ്രീനിവാസന്‍, സുധീഷ്, അജു വര്‍ഗീസ്, അപര്‍ണ ബാലമുരളി, തന്‍വി റാം, ശിവദ, ഗൗതമി നായര്‍, സിദ്ദിഖ് തുടങ്ങി വമ്പൻ താരനിര അണിനിരന്ന ചിത്രം മികച്ച വിജയം കൈവരിച്ചിരുന്നു. 200 കോടിയിലധികമായിരുന്നു ചിത്രം റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസത്തിനുള്ളിൽ സ്വന്തമാക്കിയത്. റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചുള്ള ഒരു വിജയമായിരുന്നു അത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന് ടെലിവിഷനിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. വേണു കുന്നപ്പിള്ളി, സി കെ പദ്മ കുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ‘2018’ നിര്‍മിച്ചത്. എന്തായാലും മലയാളസിനിമാമേഖലയ്ക്ക് അഭിമാനനിമിഷം തന്നെയാണ് കൈവന്നിരിക്കുന്നത്.

അതേസമയം സിനി മക്ക് വേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളുടെ ഫലമാണ് ഇപ്പോൾ ലഭിച്ച അംഗീകാരമെന്നും ഓരോ അംഗീകാരവും കൂടുതൽ ഉത്തരവാദിത്വങ്ങളാണ് ഉണ്ടാക്കുന്നതെന്നുമാണ് നടൻ ടോവിനോ ഇക്കാര്യത്തിൽ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here