ശ്വേത മാവേലിയെ ഹഗ്ഗ് ചെയ്തില്ലെന്ന് പറഞ്ഞ് മനോജ് കെ ജയനും ഗണേശ് കുമാറും

0
192

ശ്വേത മാവേലിയെ ഹഗ്ഗ് ചെയ്തില്ലെന്ന് പറഞ്ഞ് മനോജ് കെ ജയനും ഗണേശ് കുമാറും. ഒരു പരിപാടിക്കിടയിലാണ് ഇവരുടെ രസകരമായ നിമിഷങ്ങള്‍ അരങ്ങേറിയത്. ശ്വേതയും മനോജ് കെ ജയനും ഗണേശും തമ്മിലുള്ള രസകരമായ കുസൃതി കാഴ്ചക്കാര്‍ക്കും കൗതുകമായി. എന്തായാലും മനോജും ഗണേശും തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങളില്‍ ശ്വേതയെ കളിയാക്കുന്നതാണ് ഈ വീഡിയോയാണ് രസകരമായ നിമിഷങ്ങള്‍.

ഞങ്ങള്‍ ഇവിടെ വന്നപ്പോള്‍ ഒരു സംഭവം നടന്നു. ശേത എവിടെച്ചെന്നാലും ഹഗ്ഗ് ചെയ്യും. പത്താനാപുരത്ത് സ്വര്‍ണകടഉദ്ഘാടനം ചെയ്യാന്‍ ശ്വേത വന്നു. ഞാന്‍ അങ്ങോട്ട് വന്നപ്പോള്‍ ശ്വേത എന്നെ ഹഗ്ഗ് ചെയ്തു. അത് കണ്ട നാട്ടുകാരെല്ലാവരും നമ്മുടെ നാട്ടിലെ എംഎല്‍എയെ ഹഗ്ഗ് ചെയ്യുന്നത് കണ്ട് ഹര്‍ഷാരവം മുഴക്കി. അത് കണ്ട ചെറുപ്പക്കാരന്‍ എന്നോട് വന്ന് പറഞ്ഞു.

എന്നെയും കൂടെ ഹഗ്ഗ് ചെയ്യാന്‍ പറയാമോയെന്ന് ചോദിച്ചു. വോട്ടര്‍ അല്ലേ തള്ളിക്കളയാന്‍ പറ്റുമോയെന്ന് ഓര്‍ത്തു ശ്വേതയോട് ചോദിച്ചു. ഞാന്‍ ശ്വേതയോട് പറഞ്ഞു ഇവനൊന്ന് ഹഗ്ഗ് ചെയ്യണമെന്ന് കൊള്ളാമെന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ശ്വേത അവനെ ഓടിച്ച് വിട്ടു… ഗണേഷ് കുമാര്‍ പറഞ്ഞു.

ശ്വേതയുടെ സാധാരണ സംഭവമാണ്. എല്ലാവരെയും ഹഗ്ഗ് ചെയ്യും. ഇന്നും വന്നപ്പോഴും അങ്ങനെതന്നെ ചെയ്തു. വന്നപ്പോള്‍ എന്നെയും, ഗണേശിനെയും ബിന്ദുവിനെയും ഹഗ്ഗ് ചെയ്തു. അപ്പോഴാണ് മാവേലി നോക്കി നില്‍ക്കുകയാണ് എന്നെയും ഹഗ്ഗ് ചെയ്യുമെന്നോര്‍ത്ത്. അപ്രതീക്ഷിതമായി ശ്വേത മാവേലിയുടെ കാല്‍ തൊട്ടു തൊഴുതു.

ഒന്ന് ഹഗ്ഗ് ചെയ്താല്‍ എന്തായിരുന്നു ശ്വേത കുഴപ്പമെന്നൊക്കെ മനോജ് കെ ജയനും ചോദിച്ചു. ശ്വേത ഹഗ്ഗ് ചെയ്യാഞ്ഞത് കൊണ്ട് മാവേലി പിണങ്ങി പോയി. എന്താ ശ്വേത മാവേലിയെ ഹഗ്ഗ് ചെയ്യാഞ്ഞത് എന്ന് പറഞ്ഞു ഗണേശും മനോജ് കെ ജയനും ശ്വേത കളിയാക്കികൊണ്ടിരുന്നു.

ശ്വേത എന്തുകൊണ്ട് ഹഗ്ഗ് ചെയ്തില്ലെന്ന് മറുപടി പറയണമെന്നാണ് ഇരുവരും ചേര്‍ന്ന് പറഞ്ഞു. അവസാനം മാവേലിവന്നോ ഞാന്‍ ഹഗ്ഗ് ചെയ്യാം പക്ഷേ മാവേലി വീട്ടില്‍ പോയെന്ന് ശ്വേത വേദിയില്‍ പറഞ്ഞു. മാവേലിക്ക് ഹഗ്ഗ് കൊടുക്കാന്‍ ബഹുമാനിക്കേണ്ടതു കൊണ്ടാണ് ഞാന്‍ കാല്‍ തൊട്ട് വന്ദിച്ചതെന്നും ഗണേശേട്ടന്‍ മാവേലിയാണെങ്കില്‍ ഞാന്‍ ഹഗ്ഗ് ചെയ്യില്ലെന്നും ശ്വേത മറുപടി പറഞ്ഞു.

മലയാളത്തിലും, തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ നിരവധി ഭാഷാ സിനിമകളില്‍ തിളങ്ങിയ താരമാണ് ശ്വേത മേനോന്‍. നിരവധി ആരാധകരും താരത്തിനുണ്ട്. മോഡലിംഗ് രംഗത്തും സജീവമായ ശ്വേത അവതാരക ആയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ പള്ളിമണി എന്ന ചിത്രത്തിലാണ് ശ്വേത ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here