മിഥുൻ മാനുവൽ തോമസി​ന്റെ ‘അടിപിടി ജോസ്’ : സ്ക്രീനിൽ വീണ്ടും അച്ചായനായി മമ്മൂക്ക

0
244

മ്മൂക്കയോടൊപ്പം പുതിയ ചിത്രവുമായി മിഥുൻ മാനുവൽ തോമസ്. മെഗാസ്റ്റാർ മമ്മൂക്ക അച്ചായൻ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അടിപിടി ജോസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം. പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് വൈശാഖ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിൽ ഒരു രസികനായ അച്ചായന്റെ വേഷത്തിലായിരിക്കും മമ്മൂക്ക എത്തുക എന്നാണ് സൂചന.

ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവൽ തോമസാണ്. ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ ഏകദേശം പകുതിക്കുശേഷം തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കോട്ടയം കുഞ്ഞച്ചന്‍, കിഴക്കന്‍ പത്രോസ്, സംഘം, നസ്രാണി, ഏഴുപുന്നതകരന്‍, തോപ്പില്‍ ജോപ്പന്‍ തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടി അച്ചായന്‍ വേഷത്തിലായിരുന്നു എത്തിയത്. മമ്മൂട്ടിയുടെ അച്ചായന്‍ കഥാപാത്രങ്ങള്‍ക്ക് കുടുംബ പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത് എന്ന് ഈ ചിത്രങ്ങളിലൂടെ തന്നെ നമുക്ക് മനസിലാക്കാം.

അതേസമയം ‘കോട്ടയം കുഞ്ഞച്ചന്റെ’ രണ്ടാം ഭാഗം ചെയ്യാന്‍ നേരത്തെതന്നെ മിഥുന്‍ മാനുവൽ തോമസ് ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അത് പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗത്തിനായി മനസില്‍ കണ്ട കഥ തന്നെയാണോ ഈ പുതിയ ചിത്രത്തിനായി മുഥുന്‍ മാന്വല്‍ തോമസ് ഒരുക്കുന്നതെന്നാണ് ആരാധകരുടെ ഇപ്പോഴുള്ള സംശയം.

മമ്മൂട്ടി കമ്പനിയാണ് പുതിയ ചിത്രത്തിന്റെ നിർമ്മാണം ഒരുക്കുന്നതാണ് സൂചനകൾ. അതുകൊണ്ടുതന്നെ ഇ പുതിയ ചിത്രത്തിനായുള്ള പ്രേക്ഷകരുടെ ആകാംഷ വളരെ വലുതാണ്. എന്നാൽ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നുംതന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല. സിനിമയെക്കുറിച്ചുള്ള വാർത്തകൾക്കായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. ചെന്നൈ, ഇടുക്കി, എറണാകുളം എന്നിവിടങ്ങളിൽ വെച്ചായിരിക്കും ചിത്രീകരണം എന്നാണ് വിവരങ്ങൾ.

അതെ സമയം ജയറാമിനെ നായകനാക്കിക്കൊണ്ട് ഒരുക്കുന്ന ‘എബ്രഹാം ഓസ്‌ലർ’ എന്ന ചിത്രമാണ് മിഥുൻ മനുവലിന്റെ ഇറങ്ങാനിരിക്കുന്ന ചിത്രം. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കിയ അഞ്ചാം പാതിരയ്ക്കു ശേഷമാണ് മിഥുൻ മാന്വൽ ഓസ്‌ലർ ഒരുക്കുന്നത്. ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ‘അബ്രഹാം ഓസ്‌ലർ’ ഒരുങ്ങുന്നത്. ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ് . പുറത്തിറങ്ങിയ പോസ്റ്ററില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ജയറാമുള്ളത്. നേരമ്പോക്കിന്റെ ബാനറില്‍ ഇര്‍ഷാദ് എം.ഹസ്സനൊപ്പം മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിർവഹിക്കുന്നത്.

‘അബ്രഹാം ഓസ്‌ലര്‍’ ഉള്‍പ്പടെ മൂന്ന് ത്രില്ലര്‍ ചിത്രങ്ങളാണ് മിഥുന്‍ മാനുവല്‍ തോമസിന്റേതായി ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. നവാഗതനായ വിഷ്ണു ഭരതന്‍ സംവിധാനം ചെയ്യുന്ന വിന്റേജ് ഹൊറര്‍ ചിത്രമായ ‘ഫീനിക്‌സ്’, അരുണ്‍ വര്‍മ്മ സംവിധാനം നിർവഹിക്കുന്ന ലീഗല്‍ ക്രൈം ത്രില്ലര്‍ ആയ ‘ഗരുഡന്‍’ എന്നീ ചിത്രങ്ങളാണ് അണിയറയിലുള്ളത്. ‘ഫീനിക്‌സ്’, ‘ഗരുഡന്‍’ എന്നീ രണ്ട് ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here