മോഹന്‍ലാല്‍ നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം വൃഷഭ പ്രഖ്യാപനംതൊട്ടേ ചര്‍ച്ചകളില്‍ നിറഞ്ഞതാണ്. നന്ദ കിഷോറാണ് വൃഷഭയുടെ സംവിധാനം. വൃഷഭ ഉപേക്ഷിച്ചു എന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ വൃഷഭ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ നന്ദ കിഷോര്‍.
അമ്പത് ശതമാനം ചിത്രീകരണം പുര്‍ത്തിയാക്കിയിട്ടുണ്ടെന്ന് സംവിധായകന്‍ നന്ദ കിഷോര്‍ വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. സംവിധായകന്‍ നന്ദ കിഷോര്‍ ഒടിടിപ്ലേയോടാണ് ചിത്രത്തിന്റെ അപ്‌ഡേറ്റ് വ്യക്തമാക്കിയിരിക്കുന്നത്. വിഎഫ്എക്‌സിനും പ്രധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും വൃഷഭയെന്നും നന്ദ കിഷോര്‍ വ്യക്തമാക്കുന്നു. സഹ്‌റ എസ് ഖാന്‍ നായികയായുണ്ടാകും. മലയാളത്തിന്റെ മഹാ നടന്‍ മോഹന്‍ലാല്‍,തെലുങ്കു നടന്‍ റോഷന്‍ മേക്ക എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സഹ്റ എസ് ഖാന്‍ , ഷാനയ കപൂര്‍ എന്നിവര്‍ പാന്‍-ഇന്ത്യ ലെവലില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്ന ചിത്രമാണ് വൃഷഭ. ചിത്രത്തില്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യുസറായി നിക്ക് തുര്‍ലോ എത്തിയതിന് ശേഷം വലിയ സ്‌കെയിലിലേക്കു നീങ്ങിയ ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകനായി പീറ്റര്‍ ഹെയ്ന്‍ കൂടി എത്തുന്നുണ്ട്. ബാഹുബലി, പുലിമുരുഗന്‍, ശിവാജി, ഗജിനി, എന്തിരന്‍, പുഷ്പ തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിലെല്ലാം പീറ്റര്‍ ഹെന്റെ സാന്നിധ്യം പ്രകടമായിരുന്നു.
View this post on Instagram
ചിത്രത്തിന്റെ സംവിധായകന്‍ നന്ദ കിഷോര്‍ ചിത്രത്തിന്റെ പുരോഗതിയെ കുറിച്ച് ഏറെ പ്രതീക്ഷയോടെയാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍
”മൈസൂരില്‍ വെച്ച് ചെയ്ത ചിത്രത്ത്തിന്റെ ആദ്യ ഷെഡ്യൂളില്‍ നമ്മള്‍ ഉദ്ദ്‌ദേശിച്ചതിലും ഭംഗിയായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. വളരെ തിരക്ക് പിടിച്ച ഒരു ടൈറ്റ് ഷെഡ്യൂളായിരുന്നു നമ്മുടേത് അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കൈ മെയ് മറന്നു രാപ്പകല്‍ കഠിനാധ്വാനം ചെയ്ത മുഴുവന്‍ പ്രൊഡക്ഷന്‍ ടീമിനും ഞാന്‍ നന്ദി പറയുന്നു. പ്രധാന അഭിനേതാക്കളായ മോഹന്‍ലാല്‍ സാര്‍, റോഷന്‍, ഷാനയ, ശ്രീകാന്ത്, രാഗിണി എന്നിവരും സമയ ബന്ധിതമായി ഷെഡ്യൂള്‍ പൂര്‍ത്തീകരിക്കാന്‍ പ്രയത്‌നിച്ചിട്ടുണ്ട്. പുലിമുരുകനു ശേഷം മോഹന്‍ലാല്‍ സാറും പീറ്റര്‍ ഹെയ്‌നും വീണ്ടുമൊന്നിക്കുന്നത് സിനിമയുടെ പ്രധാന സവിശേഷതയാണ്. വൃഷഭയ്ക്കായി ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ആക്ഷന്‍ സീക്വന്‍സുകളില്‍ ഒന്ന് ഇരുവരും പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.”
സിനിമയിലെ വൈകാരിക രംഗങ്ങള്‍ കൊണ്ടും വിഎഫ്എക്‌സ് കൊണ്ടും മികച്ച ദൃശ്യാനുഭവമാകും പ്രേക്ഷകര്‍ക്കായി വൃഷഭ സമ്മാനിക്കുന്നത്. മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസിനെത്തും. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറില്‍ വിശാല്‍ ഗുര്‍നാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ബാലാജി ടെലിഫിലിംസിന്റെ ബാനറില്‍ ഏക്ത കപൂര്‍, ശോഭ കപൂര്‍, കണക്ട് മീഡിയയുടെ ബാനറില്‍ വരുണ്‍ മാതുര്‍ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്.