ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ചാവേറിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലും അജഗജാന്തരവുമൊക്കെ പോലെ മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

മലയാള സിനിമകളില്‍ ഏറെ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ഒരു സിനിമയാണ് ചാവേര്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗാജന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ജോയ് മാത്യു എന്നിവരാണ്. അരുണ്‍ നാരായണന്‍, വേണു കുന്നപ്പിള്ളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രാഷ്ട്രീയം, സൗഹൃദം, പക എന്നിവയൊക്കെ പ്രമേയ പരിസരത്തില്‍ കടന്നുവരുന്ന ചിത്രമാണിത്. ഒരു സ്ലോ പേസ് ത്രില്ലര്‍ ആയിരിക്കും ചിത്രം. ജോയ് മാത്യുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഛായാഗ്രഹണം ജിന്റോ ജോര്‍ജ്, എഡിറ്റര്‍ നിഷാദ് യൂസഫ്, മ്യൂസിക് ജസ്റ്റിന്‍ വര്‍ഗീസ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ഗോകുല്‍ ദാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജിയോ ഏബ്രഹാം, ബിനു സെബാസ്റ്റ്യന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, കൊസ്റ്റ്യൂം ഡിസൈനര്‍ മെല്‍വി ജെ, സ്റ്റണ്ട് സുപ്രീം സുന്ദര്‍, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിങ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് മൈക്കിള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആസാദ് കണ്ണാടിക്കല്‍, വിഎഫ്എക്സ് ആക്സില്‍ മീഡിയ, സൗണ്ട് മിക്‌സിങ് ഫസല്‍ എ ബക്കര്‍, ഡിഐ കളര്‍ പ്ലാനറ്റ് സ്റ്റുഡിയോ, സ്റ്റില്‍ അര്‍ജുന്‍ കല്ലിങ്കല്‍, അസോസിയേറ്റ് ഡയറക്ടര്‍ സുജിത്ത് സുന്ദരന്‍, ആര്‍ അരവിന്ദന്‍, ടൈറ്റില്‍ ഗ്രാഫിക്സ് എബി ബ്ലെന്‍ഡ്, ഡിസൈന്‍ മാക്ഗഫിന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

അതേസമയം, ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചാവേറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, ടോവിനോ തോമസ്, ജയസൂര്യ തുടങ്ങിയവരുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജുകളിലൂടെയണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.

കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം ലുക്ക് ഔട്ട് നോട്ടീസിന്റെ മാതൃകയില്‍ ചിത്രത്തിന്റെപരസ്യ നോട്ടീസ് പുറത്തിറങ്ങിയിരുന്നു. ചാവേര്‍ സിനിമയില്‍ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു അത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചാക്കോച്ചന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.

മുടി പറ്റവെട്ടി, കട്ടത്താടിയില്‍, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്റെ പുതിയ ലുക്ക് പുറത്ത് വന്നത്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത ത്രില്ലര്‍ സിനിമയായിരിക്കും ചാവേര്‍ എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ടീസറും സൂചിപ്പിച്ചിരുന്നത്.

കത്തിയെരിയുന്ന കാട്ടില്‍ നിന്നും ജീവനും കൊണ്ടോടുന്നൊരാള്‍ക്ക് നേരെ പാഞ്ഞുപോകുന്നൊരു ജീപ്പ്, അതിന് പിന്നിലായി ഓടുകയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകന്‍ എന്ന കഥാപാത്രവും ഒരു തെയ്യക്കോലവും.ഇതായിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്.കുഞ്ചാക്കോ ബോബന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നത്.

