മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മദിനമാണ് ഓഗസ്റ്റ് 7 ന്. സൂപ്പർതാരത്തിന്റെ പിറന്നാൾദിനത്തോടനുബന്ധിച്ച് ഇന്റർനാഷണൽ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രക്തദാനം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി കാൽ ലക്ഷത്തിലധികം രക്തദാനമാണ് സംഘടിപ്പിച്ചത്. ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ ആണ് രക്തദാനം നടക്കുന്നത്.
സംവിധായകൻ അജയ് വാസുദേവ്, എറണാകുളം എ സി പി രാജ്‌കുമാർ, അങ്കമാലി എം എൽ എ റോജി എം ജോൺ രക്തം ദാനം ചെയ്ത് പരിപാടിയ്ക്ക് തുടക്കമിട്ടു.
നേരത്തെ, ഇരുപത്തയ്യായിരം ആരാധകര്‍ രക്തദാനം നടത്താന്‍ ഒരുങ്ങുന്നു എന്ന വാർത്ത വന്നിരുന്നു. പതിനേഴ് രാജ്യങ്ങളിലായിട്ടാണ് രക്തദാനം നടപ്പിലാക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നടക്കുന്ന രക്തദാനം ഓഗസ്റ്റ് അവസാന വാരം ആരംഭിക്കുമെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ സെക്രട്ടറി സഫീദ് മുഹമ്മദ് അറിയിച്ചിരുന്നു. യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റിന്‍, അമേരിക്ക, ഓസ്ട്രേലിയ, കാനഡ,ന്യൂസിലാന്റ്, യു, കെ, ശ്രീലങ്ക, സിങ്കപ്പൂര്‍, മലേഷ്യ, ചൈന എന്നിവടങ്ങളിലെ ആരാധക കൂട്ടായ്മ ഈ ഉദ്യമത്തിന് പിന്നിലുണ്ടെന്ന് സഫീദ് പറഞ്ഞു.
കേരളത്തിലും വിപുലമായിത്തന്നെ രക്തദാനം നടത്തുവാനുള്ള ക്രമീകരങ്ങള്‍ ഇതിനോടകം തന്നെ പൂര്‍ത്തിയായതായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ കേരള സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചിരുന്നു. പതിനാല് ജില്ലകളിലും വിവിധ കേന്ദ്രങ്ങളിലൂടെ ആയിരക്കണക്കിന് ആരാധകര്‍ രക്തദാനം നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അരുണ്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. യു.എ.ഇയില്‍ എല്ലാ എമിറേറ്റ്‌സുകളിലും രക്തദാനത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്ത് വരികയാണെന്ന് യു.എ.ഇയിലെ സംഘടനയുടെ രാക്ഷധികാരി അഹമ്മദ് ഷമീം അറിയിച്ചു. സെപ്തംബര്‍ ഏഴാം തിയ്യതിയാണ് മമ്മൂട്ടിയുടെ പിറന്നാള്‍ ആഘോഷിക്കുന്നത്.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. അഭിനയത്തിന് പുറമെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവമാണ് സൂപ്പര്‍താരം. നിര്‍ദ്ധനരായ കിടപ്പുരോഗികള്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് മമ്മൂട്ടിയുടെ ആ’ശ്വാസം’ പദ്ധതി. കേരളത്തിലുടനീളം പദ്ധതി ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ അംഗപരിമിതര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ സമ്മാനിച്ചാണ് കെയര്‍ ആന്‍ഡ് ഷെയര്‍ പുതിയ പ്രവര്‍ത്തനത്തിന് തുടക്കമിട്ടിരിക്കുന്നത്.