ഹൈപ്പ് കൂട്ടുന്നത് സിനിമാക്കാരല്ല, പ്രേക്ഷകരാണെന്ന് മമ്മുട്ടി. കണ്ണൂര്‍ സ്‌ക്വാഡിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് സിനിമയെക്കുറിച്ച് വ്യക്തമാക്കിയത്. ആര്‍ക്കും അഭിപ്രായം പറയാം. അഭിപ്രായ സ്വാതന്ത്യം ആര്‍ക്കും പണയം വെയ്ക്കാന്‍ സാധിക്കില്ല. പ്രതീക്ഷകള്‍ കൂടുന്നത് സിനിമയുടെ റീലിസ് അടുത്തുവരുമ്പോഴാണ്. പ്രത്യേകിച്ച് അവകാശവാദങ്ങളോ വാഗ്ദാനങ്ങളോ ഈ സിനിമയ്ക്ക് നല്‍കുന്നില്ലെന്നും മമ്മുട്ടി പറഞ്ഞു. ഈ സിനിമ ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ്. ഒരു കേസ് അന്വേഷിക്കുന്നതും, തെളിവുകള്‍ കണ്ടെത്തുന്നതും അത് അന്വേഷിക്കുന്നതുമാണ് സിനിമയില്‍ കാണിക്കുന്നതെന്ന് നടന്‍ വ്യക്തമാക്കി.
എല്ലാ സിനിമയും കഠിനാധ്വാനത്തിന്റെ ഫലമാണ്.വളരെ പരിമിതമായി പറയുകയാണെങ്കില്‍ കണ്ണൂര്‍ എസ്പിയായിരുന്ന, ഇപ്പോഴത്തെ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറായിരുന്ന ശ്രീജിത്ത് സാര്‍ രൂപീകരിച്ചതാണ് കണ്ണൂര്‍ സ്‌ക്വാഡ്. ഓരോ ജില്ലകളിലും എസ്പിക്ക് പ്രത്യേകം സ്‌ക്വാഡുകളുണ്ടാകും. ക്രൈംറേറ്റ് കൂടിയപ്പോള്‍ 9 പേരുമായി ഉണ്ടാക്കിയെടുത്തതാണ് ഈ സ്‌ക്വാഡ്. എന്നാല്‍ ഈ സിനിമയില്‍ നാല് പേരുടെ കഥയാണ് പറയുന്നത്. കാസര്‍ഗോഡില്‍ ക്രൈം വര്‍ദ്ധിക്കുമ്പോള്‍ കണ്ണൂര്‍ എസ് പിയോട് പറഞ്ഞ് ഈ ടീമിനെ കടം വാങ്ങുകയാണ്. റേയ്ഞ്ച് ഐജിയോട് പറഞ്ഞ് ഈ കേസന്വേഷണത്തിന് ഇവരെ അയക്കുകയാണ്. ഇവരുടെ യാത്രയാണ്. ഈ നാലും ഓരോ വ്യക്തിത്വങ്ങളാണ്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകുകയാണ് ജോര്‍ജ്ജ് സാറും ടീമംഗങ്ങളും. ഈ മിഷന്‍ വിജയിക്കുമോയെന്നാണ് ഈ സിനിമയില്‍ പറയുന്നത്. എന്നെ സംബന്ധിച്ചിടത്തോളം എന്റേതായിട്ടുള്ള വാക്കുകളും വരികളും അതിനോടൊപ്പം ഈ ടീമിന്റെ യാത്രയുമെല്ലാം അനുഭവിക്കാന്‍ സാധിച്ചുവെന്ന് നടന്‍ റോണി ഡേവീഡ് പറഞ്ഞു.
അഞ്ച് ആറ് മാസം പരിചയസമ്പത്തുള്ള ഒരു പൊലീസ് ഓഫീസറായിട്ടാണ് ഈ സിനിമയില്‍ അഭിനയിക്കുന്നതെന്ന് ശബരീഷ് പറഞ്ഞു.
എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ഭാഗ്യമാണ്. ഇതിനൊടൊപ്പം വലിയൊരുവസരം ലഭിച്ചു.വലിയ സന്തോഷമുണ്ട്. എന്റെ നാട്ടില്‍ ഉത്സവം നടക്കുകയാണ്. ഫ്‌ലക്‌സ് വെച്ച് ആഘോഷിക്കുകയാണ് അതിന്റെയിടയിലും ഇവിടെ വരാന്‍ സാധിച്ചുവെന്ന് നടന്‍ അസീസ് പറഞ്ഞു.
അതേസമയം, കണ്ണൂര്‍ സ്‌ക്വാഡിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നൊരുക്കുന്നു. മമ്മൂട്ടിയോടൊപ്പം കിഷോര്‍കുമാര്‍,വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്,റോണിഡേവിഡ്,മനോജ്.കെ.യു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങിയ ചിത്രമാണ്. ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
കണ്ണൂര്‍ സ്‌ക്വാഡിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ : എസ്സ്.ജോര്‍ജ്, ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന്‍ ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന്‍ : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്‌സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്‌സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ടൈറ്റില്‍ ഡിസൈന്‍ : അസ്‌തെറ്റിക് കുഞ്ഞമ്മ , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്‍, പി ആര്‍ ഒ : പ്രതീഷ് ശേഖര്‍.