സോണിയ അഗര്‍വാള്‍ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു

0
238

തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും മലയാളത്തില്‍ എത്തുന്നു. പാവക്കുട്ടി ക്രിയേഷന്‍സിന്റെ ബാനറില്‍ ഷിജ ജിനു നിര്‍മിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ബിഹൈന്‍ഡ്ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ എത്തുന്ന ചിത്രത്തില്‍ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ. തോമസ്, മെറീന മൈക്കിള്‍ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. നിര്‍മ്മാതാവും ചലച്ചിത്രതാരവുമായ വിജയ് ബാബുവിന്റെയും, ഫ്രൈഡെ ഫിലിംസിന്റെയും സോഷ്യല്‍ മീഡിയയിലൂടെയാണ് റിലീസ് ചെയ്തത്.

ചിത്രത്തില്‍ നോബി മാര്‍ക്കോസ്, സിനോജ് വര്‍ഗീസ്, അമന്‍ റാഫി, സുനില്‍ സുഖദ, വി.കെ. ബൈജു, ശിവജി ഗുരുവായൂര്‍, കണ്ണന്‍ സാഗര്‍, ജെന്‍സണ്‍ ആലപ്പാട്ട്, ശിവദാസന്‍ മാറമ്ബിള്ളി, അമ്ബിളി സുനില്‍ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്‌നേഹിക്കുന്ന അമ്മയും കുടുംബവും, ഒരു പ്രത്യേക സാഹചര്യത്തില്‍ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാന്‍ ഉള്ള ശ്രമവും, അതിന്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ‘ബിഹൈന്‍ഡ്ഡ്’ ഒരു ഹൊറര്‍ സസ്‌പെന്‍സ് ത്രില്ലറാണ്. റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കര്‍ദാസും, ടി. ഷമീര്‍ മുഹമ്മദും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ‘ഗൃഹനാഥന്‍’ സിനിമയിലെ അനിത എന്ന വേഷമാണ് ഇതിനു തൊട്ടുമുന്‍പായി സോണിയ മലയാളത്തില്‍ അവതരിപ്പിച്ചത്.
പൂമല, കുട്ടിക്കാനം, ഏലപ്പാറ, വാഗമണ്‍ എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.

മുരളി അപ്പാടത്തും, സണ്ണി മാധവനും, ആരിഫ് അന്‍സാറും ചേര്‍ന്ന് സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റര്‍: വൈശാഖ് രാജന്‍, ബി.ജി.എം.: മുരളി അപ്പാടത്ത്, ലിറിക്‌സ്: ഷിജ ജിനു, ആരിഫ് അന്‍സാര്‍, ഇമ്രാന്‍ ഖാന്‍, ആര്‍ട്ട്: സുബൈര്‍ സിന്ദഗി, കോസ്റ്റ്യൂം: സജിത്ത് മുക്കം, മേക്കപ്പ്: സിജിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷൌക്കത്ത് മന്നലാംകുന്ന്, ആക്ഷന്‍: ബ്രൂസ്ലി രാജേഷ്, കൊറിയോഗ്രാഫി: കിരണ്‍ ക്രിഷ്, ഡി.ഐ: ബിലാല്‍ റഷീദ് (24 സെവന്‍), സൗണ്ട് ഡിസൈന്‍: കരുണ്‍ പ്രസദ്, സ്റ്റുഡിയോ: സൗണ്ട് ബ്രൂവറി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: വൈശാഖ് എം സുകുമാരന്‍, വി.എഫ്.എക്‌സ്: ശ്രീനാഥ്, സ്റ്റില്‍സ്: ആഞ്ചോ സി രാജന്‍, വിദ്യുദ് വേണു, പി.ആര്‍.ഓ: പി. ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ബി.സി. ക്രിയേറ്റീവ്‌സ്, ഡിസൈന്‍സ്: മനു ഡാവിഞ്ചി.

LEAVE A REPLY

Please enter your comment!
Please enter your name here