‘പ്രേക്ഷകരുടെ സ്നേഹത്തിലൂടെ ആ ഇരുണ്ട കാലം എനിക്ക് താണ്ടാനായി’ : അപ്പാനി ശരത്

0
334

ടൻ അപ്പാനി ശരത്തുമായി ബന്ധപ്പെട്ട ചില അധിക്ഷേപകരമായ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചില ഓൺലൈൻ മാധ്യമങ്ങളാണ് അപ്പാനി ശരത്തിനെ അധിക്ഷേപിക്കുന്ന രീതിയിൽ വാർത്തകൾ നൽകിയിരുന്നത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു അത്തരം അധിക്ഷേപകരമായ വാർത്തകൾ വന്നിരുന്നത്. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് പല മാധ്യമങ്ങളും അടർത്തിയെടുത്തുകൊണ്ട് അധിക്ഷേപകരമായ രീതിയിൽ വാർത്തകൾ കൊടുത്തത്. ഇപ്പോൾ താരം ഒരു ഫേസ്ബുക് പോ​സ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ്. ത​ന്റെ എല്ലാ വേദനയിലും കൂടെ നിൽക്കുന്ന പ്രേക്ഷകർക്ക് നന്ദിയുമായാണ് ഈ ഫേസ്ബുക് പോ​സ്റ്റ് അദ്ദേഹം പങ്കുവെച്ചത്.

അപ്പാനി ശരത്തി​ന്റെ വാക്കുകൾ…

‘ജീവിതത്തിൽ ദുഃഖങ്ങൾ മാത്രമല്ല സന്തോഷങ്ങളുമുണ്ട്. കൊറോണ കാലത്തെ ബുദ്ധിമുട്ടുകൾ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം. നമ്മിൽ പലരും സാമ്പത്തികമായും മാനസികമായും തകർന്നുപോയിരുന്ന ചില ദിവസങ്ങൾ. ആ കാലത്ത് ഞാൻ കടന്നുപോയ അവസ്ഥയും എനിക്ക് ഒരിക്കലും മറക്കാനാകുന്നതല്ല. അത്രയും വേദനിച്ച ദിവസങ്ങളെ കുറിച്ച് വളരെ അവിചാരിതമായി 3 മാസങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂവിൽ മനസ്സ് പങ്കുവെക്കുക ഉണ്ടായി.

അത് കണ്ട് നിങ്ങളിൽ പലർക്കും വിഷമമായി എന്നറിഞ്ഞു. കോവിഡിന് ശേഷമുള്ള ഈ മൂന്ന് വർഷങ്ങളിൽ എനിക്ക് ഒരു പിടി നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിക്കുകയും, നിങ്ങൾ പ്രേക്ഷകർ അത് ഏറ്റെടുത്തതിലൂടെ ആ ഇരുണ്ട കാലം താണ്ടാനും എനിക്കായി. വരാനിരിക്കുന്ന അന്യഭാഷ ചിത്രങ്ങളടക്കം വരുന്ന വർഷങ്ങൾ ഏറെ പ്രതീക്ഷ ഏറിയതാണ്. ഇപ്പോൾ ഉള്ളതുപോലെ നിങ്ങളുടെ എല്ലാവരുടേയും പ്രാർത്ഥനയും സപ്പോർട്ടും കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു.’

ഒരിക്കലും ചെയ്യാൻ പാടില്ലാത്ത നടപടികളായിരുന്നു അത്തരം ഓൺലെെൻ മാധ്യമങ്ങൾ ചെയ്തത്. ഇത്തരത്തിലുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പരന്നതോടെ അപ്പനി ശരത്തിനു അതൊരു വേദനയായി മാറിയിരുന്നു. എന്നാൽ പ്രേക്ഷകരിൽനിന്നും പൂർണ്ണമായ പിന്തുണയാണ് താരത്തിന് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ഇങ്ങനൊരു ഫേസ്ബുക് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്.

മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതത്തിലെ ചില സങ്കടങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞിരുന്നു. അതിനു പിന്തുണയുമായി നിരവധി പ്രേക്ഷകർ എത്തിയിരുന്നു അതുകൊണ്ടുതന്നെയാണ് ആരാധകർക്ക് സ്നേഹത്തിൽ പൊതിഞ്ഞുള്ള നന്ദിയുമായി ഒരു ഫേസ്ബുക് കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്. പോയന്റ് റേഞ്ച് ആണ് താരത്തിന്റേതായി അവസാനം ഇറങ്ങിയ ചിത്രം.

LEAVE A REPLY

Please enter your comment!
Please enter your name here