ദേശീയ സിനിമാ ദിനവുമായി ബന്ധപ്പെട്ട് വെറും 99 രൂപയ്ക്ക് സിനിമ കാണാമെന്ന ഓഫർ മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ നൽകിയിരുന്നു. ഇന്നലെയായിരുന്നു ദേശീയ സിനിമാ ദിനം. 99 രൂപയ്ക്ക് ടിക്കറ്റുകൾ നൽകിക്കൊണ്ട് നിരവധി സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. മികച്ച പ്രതികരണമാണ് ഈ അവസരത്തിൽ സിനിമാപ്രേമികൾക്കിടയിൽനിന്നും ലഭിച്ചത്. അതിൽ പ്രേക്ഷകരുടെ പങ്കാളിത്തം സംബന്ധിച്ചുള്ള ആദ്യ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് അസോസിയേഷന്‍ ഇപ്പോൾ.
MAI is happy to confirm that the second edition of National Cinema Day this year received a big thumbs up from the cinemagoers across the country with a record number of 6+ million moviegoers visiting their local cinema yesterday.#NationalCinemaDay2023 pic.twitter.com/xLSCOGrSTi
— Multiplex Association Of India (@MAofIndia) October 14, 2023
സിനിപൊളിസ്, പിവിആര്‍ ഐനോക്സ്, മിറാഷ്, സിറ്റിപ്രൈഡ്, മുക്ത എ2, വേവ്, മൂവി ടൈം, എം2കെ, മൂവി മാക്സ്, രാജ്‍ഹന്‍സ്, ഡിലൈറ്റ്, എന്‍വൈ സിനിമാസ് തുടങ്ങി രാജ്യത്തെ പ്രമുഖ സിനിമാശൃംഖലകളൊക്കെ ദേശീയ സിനിമാ ആഘോഷത്തിന്‍റെ ഭാഗമായിരുന്നു. 4000 ല്‍ അധികം സ്ക്രീനുകളാണ് ഇതിൽ പങ്കെടുത്തത്. ഇതിന്‍റെ ഭാഗമായി പുലര്‍ച്ചെ 6 മണി മുതല്‍ പല തിയറ്ററുകളിലും സിനിമാ പ്രദര്‍ശനങ്ങള്‍ ആരംഭിചിരുന്നു. രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളെല്ലാം പങ്കാളികളായ ദേശീയ സിനിമാ ദിനത്തില്‍ രാജ്യമൊട്ടാകെയുള്ള അവരുടെ തിയറ്ററുകളില്‍ ഇന്നലെ ടിക്കറ്റ് ഒന്നിന് 99 രൂപയാണ് ഈടാക്കിയത്.
ടിക്കറ്റ് നിരക്കിലെ ഈ വലിയ കുറവ് പ്രേക്ഷകര്‍ ശരിക്കും ആഘോഷിച്ചതായാണ് മള്‍ട്ടിപ്ലെക്സ് അസോസിയേഷൻ പറയുന്നത്. 60 ലക്ഷത്തിലധികം ആളുകള്‍ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ വാങ്ങി എന്നാണ് ആദ്യ കണക്കുകള്‍ പുറത്തുവരുന്നത്. ഈ വര്‍ഷം രാജ്യത്ത് ഏറ്റവുമധികം പ്രേക്ഷകര്‍ സിനിമ കാണാനെത്തിയ രണ്ടാമത്തെ ദിവസവുമായി ഒക്ടോബര്‍ 13 മാറുകയും ചെയ്തു . ഇത് രണ്ടാം വട്ടമാണ് മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദേശീയ ചലച്ചിത്ര ദിനം ഇത്ര വലുതായി ആഘോഷിക്കുന്നത്.
Last year 6.5M https://t.co/Jo470Eoqlg
— MAHESH !! (@MaheshReddyHere) October 14, 2023
ഇന്ത്യന്‍ സിനിമ ചരിത്രത്തിലെതാന്നെ ഏറ്റവും വലിയ വാരാന്ത്യ കളക്ഷന്‍ നേടിയത് ഓഗസ്റ്റ് 11, 12, 13 ദിവസങ്ങളില്‍ ആയിരുന്നു. കാരണം ആ സമയത്താണ് ജയിലര്‍, ഗദര്‍ 2, ഒഎംജി 2, ഭോലാ ശങ്കര്‍ ഒക്കെ തിയറ്ററുകളിലുണ്ടായിരുന്നത് . ഈ മൂന്ന് ദിവസങ്ങളില്‍ നിന്ന് മാത്രമായി ആകെ വന്ന കളക്ഷന്‍ 390 കോടിയിലും കൂടുതലായിരുന്നു . മള്‍ട്ടിപ്ലെക്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ കണക്കനുസരിച്ച് ഈ മൂന്ന് ദിനങ്ങളിലായി 2.10 കോടിക്ക് മുകളില്‍ ആളുകളാണ് തിയറ്ററുകളില്‍ സിനിമ കാണാനെത്തിയത്,