വീടിനകത്തുനിന്ന് ആരാധകരെ കാണാനെത്തി മമ്മൂട്ടി; വീഡിയോ വൈറൽ

0
449

സെപ്റ്റംബർ 7 നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം പിറന്നാൾ. എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും പിറന്നാള്‍ ദിനത്തിൽ മമ്മൂട്ടിയുടെ വീടിന് മുന്നില്‍ ആരാധകര്‍ ഒത്തുകൂടിയിരുന്നു . കാത്തിരിപ്പിന് ശേഷം മമ്മൂട്ടി ആരാധകരെ കാണാനെത്തുകയും ചെയ്തു. ഇത്തവണ അദ്ദേഹത്തിനൊപ്പം ആരാധകരെ കാണാന്‍ ദുല്‍ഖർ ഒപ്പം വരികയും കൈ വീശി കാണിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണി കഴിഞ്ഞപ്പോള്‍ തന്നെ പനമ്പിള്ളി നഗറിലെ മമ്മൂട്ടിയുടെ വീടിനു മുന്നിലേക്ക് ആരാധകര്‍ എത്തിത്തുടങ്ങിയിരുന്നു. 12 മണി ആയപ്പോഴേക്കും മഴയെ പോലും അവഗണിച്ച് മമ്മൂട്ടിയുടെ വീടിനു മുന്നില്‍ ആരാധകര്‍ നിറഞ്ഞുകവിഞ്ഞ കാഴ്ച്ചയായിരുന്നു അവിടെ. ഈ ദൃശ്യങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ, ദുൽഖറിന്റെ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ഷാഹിൻ സാകി പകർത്തിയ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മമ്മൂട്ടിയുടെ വീടിന്റെ അകത്തുനിന്നും ആരാധകരോട് കൈവീശിക്കാണിക്കുന്നതുവരെയുള്ള ദൃശ്യങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സംവിധായകനും നടനുമായ അജയ് വാസുദേവ് വീഡിയോ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Ajai Vasudev (@ajai_vasudev)

അതേസമയം, രാഹുൽ സദാ ശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി വില്ലൻ കഥാപാത്രമായെത്തുന്ന പുതിയ സിനിമയാണ് ‘ഭ്രമയുഗം’. ചിത്രത്തിന്റെ സ്പെഷ്യൽ പോസ്റ്റർ മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ പുറത്തിറങ്ങിയിരുന്നു. അസാധാരണമായി ചിരിക്കുന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെയാണ് സ്പെഷ്യൽ പോ​സ്റ്ററിൽ കാണിച്ചിരുന്നത്. ഈ പോ​സ്റ്ററിന് വൻ പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്പെഷ്യൽ പോസ്റ്ററിന് പിന്നാലെ പോസ്റ്ററിന്റെ പൂർണമായ പതിപ്പ് പിന്നണിയിലുള്ളവർ പുറത്തിറക്കിയിരുന്നു. മമ്മൂട്ടിയും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുതിയ പോസ്റ്റർ പങ്കു വെച്ചിട്ടുണ്ട്.

രാവിലെ പുറത്തിറക്കിയ പോസ്റ്ററിൽ മമ്മൂട്ടിയുടെ മുഖത്തിന്റെ ഒരു ഭാഗം മാത്രം കാണുന്ന ക്ലോസപ്പ് ചിത്രമായിരുന്നു ഉണ്ടായിരുന്നത് എന്നാൽ രണ്ടാമതായി പുറത്തിറക്കിയ ചിത്രത്തിൽ ഇതേ ചിത്രത്തിന്റെ പൂർണ രൂപമാണുള്ളത്. വില്ലൻ ചിരിയുമായി കസേരയിലിരിക്കുന്നചിത്രം വിധേയനിലെ മമ്മൂട്ടിയെ ഓർമ്മിപ്പിക്കുന്നതാണ്.

ചിത്രത്തിൽ ദുർമന്ത്രവാദിയായാണ് മമ്മൂട്ടി എത്തുന്നത്. നാഗങ്ങൾക്കൊപ്പം ജീവിക്കുന്ന ദുർമന്ത്രവാദിയാണ് മമ്മൂട്ടിയുടെ കഥാപാത്രം എന്നാണ് സൂചന. പൂർണ്ണമായും ഹൊറർ വിഭാഗത്തിൽ ഉൾപ്പെടുന്ന ചിത്രത്തിൽ അർജുൻ അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. വൈ നോട്ട് സ്റ്റുഡിയോസ് എന്ന കമ്പനിയുടെ പുതിയ പ്രൊഡകഷൻ കമ്പനി ആയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ആണ് “ഭ്രമയുഗം” എന്ന ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ കൂടാതെ മറ്റ് നാല് ഭാഷകളിലും ചിത്രം റിലീസിന് എത്തും. ഇതിനുമുൻപ് വിധേയൻ, പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടി വില്ലൻ വേഷങ്ങളാണ് ചെയ്തിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ റോഷാക്കിലും പുഴുവിലും ഗ്രേ ഷേഡുള്ള കഥാപാത്രങ്ങളിലാണ് മമ്മൂട്ടി എത്തിയിരുന്നത് . പുതിയ സിനിമയായ “ഭ്രമയുഗം” ത്തിലും നടൻ വില്ലനായി തകർക്കുമെന്നാണ് ആരാധകർ ഇതിനോടകം പറയുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here