‘മഹാ ഗുരുക്കന്മാർക്ക് എന്റെ പാദനമസ്ക്കാരം’; അധ്യാപകദിനത്തിൽ കുറിപ്പുമായി രചന നാരായണൻകുട്ടി

0
211

ർത്തകി, സിനിമാതാരം എന്നീ നിലകളിൽ പ്രശസ്തയാണ് രചന നാരായണൻകുട്ടി. 2001 ൽ ‘തീർത്ഥാടനം’ എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. സിനിമാഭിനയത്തിനു പുറമെ അധ്യാപനത്തിലും കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് രചന. ഇപ്പോഴിതാ, അദ്ധ്യാപക ദിനത്തിൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് രചന നാരായണൻകുട്ടി. ‘ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നു ചാക്കോ മാഷ് വാതു വിളിച്ചു. തന്നെത്താനറിയുന്നിടത്താണാ സ്പന്ദനം എന്നു നന്നായറിയാവുന്നതുകൊണ്ടു ഞാനാ വാതു വിളി കേട്ടതേ ഇല്ല, അദ്ധ്യാപക ദിനാശംസകൾ. തന്നെ താൻ അറിഞ്ഞോളാനും, തന്നത്താൻ അറിഞ്ഞോളാനും വഴികാട്ടികളായ എല്ലാ ആചാര്യന്മാർക്കും മഹാ ഗുരുക്കന്മാർക്കും എന്റെ പാദനമസ്ക്കാരം പ്രണാമം, സ്നേഹം എന്നാണ് രചന കുറിച്ചത്.

അതേസമയം, സനാതനധർമത്തെ കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഒന്നായിരുന്നു. ഈ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രചന നാരായണൻകുട്ടി രംഗത്തെത്തിയിരുന്നു. മൊത്തമായി ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നല്ല സനാതനധർമമെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ താരം പറയുന്നത്. സനാതനധർമം എന്നുപറയുന്നത് മൊത്തമായി തുടച്ചുനീക്കാൻ കഴിയുന്ന ഒന്നല്ല എന്നും, അത് ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്നും അവർ കുറിപ്പിലൂടെ പറയുന്നു.

സനാതനധർമത്തിന്റെ സ്വഭാവം എന്നത് തന്നെ ‘നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക’ എന്നതാണെന്നും , നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല, അതേസമയം മറിച്ചു ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് നമ്മളെ ശീലിപ്പിക്കുന്നത് എന്നും , എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് നമ്മെ കാണിച്ചു തരുന്നതെന്നും , താരം കൂട്ടിച്ചേർത്തു.

ടെലിവിഷൻ രംഗത്തും രചന മാസ്മരിക പ്രകടനം കാഴ്ചവച്ചിരുന്നു. ‘മറിമായം’ എന്ന ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റാൻ രചനയ്ക്കു കഴിഞ്ഞു. നേരത്തെ തനിക്ക് ഡെങ്കിപ്പനിയാണെന്നും രോ​ഗം ബാധിച്ച് പതിനൊന്ന് ദിവസം പിന്നിട്ടെന്നും അസുഖം പൂർണമായും മാറിയിട്ടില്ലെന്നും രചന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. ആശുപത്രിയിൽ‌ നിന്നുള്ള ഫോട്ടോ സഹിതം ആണ് രചന പോസ്റ്റ് ഇട്ടിരുന്നത്. നടിയുടെ പോസ്റ്റിന് പിന്നാലെ നിരവധിപേർ ആരോഗ്യവിവരം തിരക്കി കമന്റ് ചെയ്തിരുന്നു. അസുഖം പൂർണ്ണമായും ബേധമായോ ,റെസ്റ് എടുക്കൂ ,ഞങ്ങൾ കൂടെയുണ്ട് തുടങ്ങി കമന്റുകൾ നീണ്ടുപോകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here