മലയാളി പ്രേക്ഷകരുടെ ഇഷ്ട നടനാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ഇന്റർവ്യൂകൾക്കടക്കം നിരവധി പ്രേക്ഷകരുണ്ടാകാറുണ്ട്. ധ്യാൻ ശ്രീനിവാസൻ നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമയായിരുന്നു നദികളിൽ സുന്ദരി യമുന. മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് മുന്നേറി കൊണ്ടിരിക്കുകയാണ് സിനിമ. അതേ സമയം സിനിമക്കെതിരെ തെറ്റായ രൂപത്തിലുളള നിരൂപണം വന്നിരുന്നു. അതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് ധ്യാൻ ശ്രീനിവാസാനിപ്പോൾ
മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.
‘നദികളിൽ സുന്ദരി യമുന’ കുടുംബ പ്രേക്ഷകരെ ഉദ്ദേശിച്ചു കൊണ്ട് പുറത്തിറക്കിയ സിനിമയായിരുന്നെന്നും. അത് അവർക്കു ഇഷ്ടപെട്ടിട്ടുണ്ടെന്നും ധ്യാൻ അഭിപ്രായപ്പെട്ടു. ഇന്നത്തെ കാലത്ത് എല്ലാത്തരം പ്രേക്ഷകരെയും ഒരേ സമയം തൃപ്തിപ്പെടുത്തുന്ന സിനിമകൾ നിർമിക്കാൻ സാധ്യമല്ലെന്നു ഇതിനു മുൻപ് സിനിമയുമായി ബന്ധപ്പെട്ട പ്രസ് റിലീസിൽ നടൻ അഭിപ്രായപ്പെട്ടിരുന്നു
നടന്റെ വാക്കുകൾ…
“കൂടാതെ സിനിമയുടെ ഉള്ളിലേക്ക് കടക്കാതെ വളരെ ബാഹ്യമായ ഒരു വിമർശനമാണ് അശ്വന്ത് നടത്താറുള്ളത്. എന്ത് കൊണ്ട് സിനിമ ഇഷ്ടപ്പെട്ടില്ല എന്ന് കൃത്യമായി പറയുന്ന ഘടകങ്ങളൊന്നും ആ റിവ്യൂവിൽ ഇല്ല. എനിക്ക് ആ വിമർശനങ്ങൾ വ്യക്തതയില്ലാത്തതായാണ് അനുഭവപെട്ടിട്ടുള്ളത്.
നടികളിൽ സുന്ദരി യമുന എന്ന സിനിമ ഒരു മഹാത്ഭുതമാണെന്ന അഭിപ്രായമൊന്നും ഇവിടെ ആർക്കുമില്ല. കുറച്ച് കാലത്തിന് ശേഷം തീയേറ്ററുകളിലെത്തിയിട്ടുള്ള നാട്ടിൻപുറം പ്രമേയമായിട്ടുള്ള നല്ലൊരു തമാശ സിനിമ ആണിത് എന്നതിൽ യാതൊരു സംശയവുമില്ല. നമ്മളും അശ്വന്ത് കോക്കിനെ പോലെ ഒരു പ്രേക്ഷകനാണ് നമുക്കും അഭിപ്രായങ്ങളുണ്ട്. നന്നായി ഈ സിനിമ ആസ്വദിച്ചവരാണ് നമ്മളൊക്കെ ഭൂരിപക്ഷത്തിനും ഇഷ്ട്ടപെടുന്ന സിനിമകൾ മോശമായി അനുഭവപ്പെടുന്ന റിവ്യൂവേഴ്സ് ഇവിടെയുണ്ട്. അവർ വീഡിയോ ചെയ്യരുത്. കാരണം അവർക്ക് നിലവാരം കൂടി പോയതിന്റെ കുഴപ്പമുണ്ട്. കേരളത്തിലെ ആളുകളുടെ നിലവാരത്തിനനുസരിച്ച് സിനിമയെ വിലയിരുത്തുമ്പോഴാണ് അത് ആളുകൾക്ക് ഉൾക്കൊള്ളാൻ സാധിക്കുക. ഇത്തരം സിനിമകളും ഇവിടെ ആവശ്യമുണ്ട്. ഇതിനും പ്രേക്ഷകരുണ്ട്. അവർക്ക് ഇതിഷ്ടപ്പെടുന്നുമുണ്ട് അപ്പൊ അവർക്കു വേണ്ടിയുള്ള സിനിമകളും ഇവിടെ ഇറങ്ങേണ്ടതുണ്ട്. കുടുംബ പ്രേക്ഷകരെ പരിഗണിക്കുന്ന സിനിമയാണിത്. നിലവിൽ യുവാക്കളെ മാത്രം ലക്‌ഷ്യം വെച്ച് കൊണ്ടുള്ള സിനിമകളാണ് ഇവിടെ ഇറങ്ങി കൊണ്ടിരിക്കുന്നത്. ഇവിടെ അത് മാത്രം പോര കുടുംബ പ്രേക്ഷകർക്കും ആസ്വദിക്കാൻ സാധിക്കുന്ന സിനിമകളുണ്ടാകണം. അത്തരത്തിലുള്ളൊരു സിനിമയായ നദികളിൽ സുന്ദരി യമുനയെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ഈ ഒരു നെഗറ്റീവ് റിവ്യുവിനൊന്നും ഈ സിനിമയെ തകർക്കാൻ സാധിക്കില്ല”