നദികളിൽ സുന്ദരി യമുനയുടെ ട്രെയിലർ പുറത്തിറങ്ങി

0
263

ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന നദികളിൽ സുന്ദരി യമുനയുടെ ട്രെയിലർ പുറത്തിറങ്ങി. അജു വര്ഗീസും ധ്യാനിന്റെ കൂടെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രം സെപ്‌റ്റംബർ പതിനഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്. നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’.

തീയേറ്ററിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനാണ് ചിത്രം എത്തുന്നതെന്നാണ് സിനിമയുടെ ട്രെയ്‌ലർ നൽകുന്ന സൂചന. ട്രെയ്‌ലറിലെ അജു വർഗീസിന്റെയും ധ്യാൻ ശ്രീനിവാസന്റെയും അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. ഉത്തര മലബാറിന്റെ പശ്ചാത്തലത്തിൽ വൈവാഹിക മോഹവു മായി നടക്കുന്ന കെട്ടു പ്രായം കഴിഞ്ഞ കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത് എന്നതിന്റെ സൂചനകൾ ട്രെയിലറിലൂടെ പിന്നണിയിലുള്ളവർ തരുന്നുണ്ട്. കൊച്ചിയിൽ ചിത്രത്തിന്റെ പ്രമോഷൻ പ്രസ് മീറ്റിലാണ് ട്രെയിലർ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിലെ നായിക ആരെന്നുള്ള പ്രേക്ഷകരുടെ ചോദ്യത്തിനിപ്പോഴും പിന്നണിയിലുള്ളവർ മറുപടി നൽകിയിട്ടില്ല. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ചിത്രത്തി​ന്റെ പോസ്റ്റർ തിരുവോണ നാളിൽ പങ്കുവെച്ചുകൊണ്ട് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഓണാശംസകൾ നേർന്നിരുന്നു. ചിത്രത്തിന്റെ പുറത്തിറങ്ങിയ പോസ്റ്ററുകളിലൊന്നും തന്നെ നായികയുടെ മുഖം കാണിച്ചിട്ടില്ലായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ പുറത്തു വിടുമ്പോഴല്ലാം തന്നെ നടി പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിൽ കാണാറുള്ളത്. ഇത് ആരാധകർക്കിടയിൽ വൻ ചർച്ചയായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറിലും ട്രെയിലറിലുമെല്ലാം ആരാധകർ നടിയാരെന്നു വെളിപ്പെടുത്തുമെന്ന പ്രതീക്ഷ പുലർത്തിയിരുന്നു. എന്നാൽ പ്രേക്ഷകർ സിനിമ കാണുമ്പോൾ നടിയെ തിരിച്ചറിഞ്ഞാൽ മതിയെന്നായിരുന്നു പിന്നണിയിലുള്ളവരുടെ തീരുമാനം.

Nadikalil Sundari Yamuna | ധ്യാന്‍ ശ്രീനിവാസന്റെ 'നദികളിൽ സുന്ദരി യമുന'  തിയേറ്ററിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു | Release date for Dhyan  Sreenivasan Aju Varghese ...

സിനിമാറ്റിക്ക ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാറും, സിമി മുരളി കുന്നുംപുറത്തും ഒത്തുചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനു പയ്യന്നൂർ, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, ശരത് ലാൽ, വിസ്മയ ശശികുമാർ എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരന്നാണ് ഈണം പകരുന്നത്. ശങ്കർ ശർമയാണ് ബി.ജി.എം ചെയ്തിരിക്കുന്നത്. ‘സരിഗമ’യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ അവകാശം സ്വന്തമാക്കിയത്. എച്ച് ആർ ഓ ടി ടി ആണ് ചിത്രത്തിന്റെ ഡിജിറ്റൽ പകർപ്പവകാശം സ്വന്തമാക്കിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here