മലയാള നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന്റെ പുതിയ സിനിമ നിര്‍മ്മാണ കമ്പനിയായ സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിർമിച്ച ആദ്യ ചിത്രമായിരുന്നു ‘നല്ല നിലാവുള്ള രാത്രി’.പ്രതീക്ഷിച്ചതു പോലെ തീയേറ്ററുകളിൽ ചിത്രം വലിയ വിജയം നേടിയിരുന്നില്ലെങ്കിലും ഒടിടിയിൽ എത്തിയപ്പോൾ ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുത്ത കാഴ്ചയാണ് ഉള്ളത്. ആമസോൺ പ്രൈം ട്രെൻഡിങിൽ എട്ടാമതാണ് ചിത്രത്തിന്റെ സ്ഥാനം.
കഴിഞ്ഞമാസമാണ് ആമസോൺ പ്രൈം വീഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.ഇതിനോടകം നിരവധിയാളുകളാണ് ചിത്രം കണ്ടിട്ടുള്ളത്.നവാഗതനായ മര്‍ഫി ദേവസ്സി സംവിധാനം ചെയ്ത ചിത്രത്തിൽ ചെമ്പന്‍ വിനോദാണ് പ്രധാന കഥാപാത്രമായി ഏത്തിയത്.ബിനു പപ്പു, റോണി ഡേവിഡ് രാജ്, ബാബുരാജ്, ജിനു ജോസഫ്, ഗണപതി, നിതിന്‍ ജോര്‍ജ്, സജിന്‍ ചെറുകയില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു .ഒരുമിച്ച് പഠിച്ച ആറ് സുഹൃത്തുക്കളും അവർക്കൊപ്പം ചേരുന്ന രണ്ടുപേരുമാണ് സിനിമയെ നയിക്കുന്നത്.കഥയിൽ ആരാണ് വില്ലൻ, ആരാണ് നായകൻ എന്ന ചോദ്യത്തെ അപ്രസ്കതമാക്കുന്ന തിരക്കഥയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. കോളേജ് പഠന കാലം മുതലുള്ള അഞ്ച് സുഹൃത്തുക്കൾ ഓർഗാനിക് ഫാമിങ് മേഖലയിൽ ബിസിനസ് തുടങ്ങുന്നതും ഇവർ ഷിമോഗയിലെ എസ്റ്റേറ്റ് ബംഗ്ലാവിൽ എത്തുന്നതും അവിടെ അവർ നേരിടേണ്ടി വന്ന ഒട്ടും പ്രതീക്ഷിക്കാത്ത ചില സംഭവവികാസങ്ങളിലൂടെയുമാണ് സിനിമയുടെ കഥ മുന്നോട്ട് നീങ്ങുന്നത്.
പൂർണ്ണമായും ഒരു മാസ്സ് ആക്ഷൻ ത്രില്ലർ ആയിട്ടാണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്. ചിത്രത്തിലെ ‘തനാരോ തന്നാരോ’ എന്ന ഗാനം ഇറങ്ങിയപ്പോൾ തന്നെ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ചിരുന്നു . സ്ത്രീകഥാപാത്രങ്ങൾ ആരും ഇല്ലാത്ത ഒരു സിനിമയാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ചിത്രത്തിലെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത് കൈലാസ് മേനോൻ ആണ് . ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് രാജശേഖരൻ ആണ്.വസ്ത്രാലങ്കാരം അരുൺ മനോഹർ, മേക്കപ്പ് അമൽ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ദിനിൽ ബാബു, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, മാർക്കറ്റിങ് പ്ലാനിങ് ഒബ്സ്ക്യുറ എന്റർടൈൻമെന്റ്, ഡിസൈൻ യെല്ലോടൂത്ത്, പി ആർ ഒ സീതലക്ഷ്മി പപ്പറ്റ് മീഡിയ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.എന്തായാലും ചിത്രത്തിന് ഒടിടിയിലൂടെ വലിയ സ്വീകാര്യത ലഭിച്ചതിന്റെ സന്തോഷത്തിലാണ് നിർമ്മാതാക്കളും അണിയറപ്രവർത്തകരും ഉള്ളത്