ഇത് നാനിയുടെ കമാൻഡ്, ഹണ്ടേഴ്‌സ് കമാൻഡ്!!! ‘ഹിറ്റ് 3’യുടെ റിലീസ് 2025 ൽ

0
48

സുര്യാസ് സാറ്റർഡേയിലൂടെ ഹാട്രിക് ബ്ലോക്ബസ്റ്റർ സ്വന്തമാക്കിയ തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രമായ ‘ഹിറ്റ് 3’ പ്രേക്ഷകർക്ക് മുന്നിലേക്കെത്താൻ ഒരുങ്ങുകയാണ്. ഹിറ്റ് ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രമാണ് ഹിറ്റ് 3. പ്രേക്ഷകർ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തി​ന്റെ സ്നീക്ക് പീക് പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ. വാൾ പോ​സ്റ്റർ സിനിമാസി​ന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം നിർവ്വഹിക്കുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം യുനാനിമസ് പ്രൊഡക്ഷൻസും ഒത്തു ചേർന്നാണ്. 2025 മെയ് ഒന്നിന് ആണ് ചിത്രം ആഗോള റിലീസായെത്തുക.

ഹണ്ടേഴ്‌സ് കമാൻഡ് എന്ന് പേരിലാണ് ചിത്രത്തിൻ്റെ സ്നീക് പീക്ക് വീഡിയോ ആരാധകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. അർജുൻ സർകാർ എന്ന ശക്തമായ കഥാപാത്രമായാണ് നാനി ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അർജുൻ സർക്കാർ എന്ന കഥാപാത്രത്തി​ന്റെ ഇൻട്രോ ആണ് ഈ വീഡിയോ.

മുൻപത്തെ ഹിറ്റ് 2 എന്ന സിനിമയുടെ അവസാന രംഗങ്ങളിൽ അർജുൻ സർക്കാർ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിയിരുന്നു. നാനി ചെയ്യുന്ന ഈ കഥാപാത്രത്തെ ചുറ്റിപറ്റിയായിരിക്കും ഹിറ്റ് 3 യുടെ കഥ സഞ്ചരിക്കുക.

ചിത്രത്തി​ന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സാനു ജോൺ വർഗീസ് ആണ്. സംഗീതം നിർവ്വഹിച്ചിരിക്കുന്നത് മിക്കി ജെ മേയർ, എഡിറ്റർ ആയി പ്രവർത്തിച്ചിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ ആയി എത്തിയിരിക്കുന്നത് ശ്രീ നാഗേന്ദ്ര തങ്കാല. ചിത്രത്തി​ന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് ശൈലേഷ് കോലാനു ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആയി എത്തുന്നത് എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം നിർവ്വഹിച്ചിരിക്കുന്നത് സുരൻ ജി, ലൈൻ പ്രൊഡ്യൂസർ ആയെത്തിയിരിക്കുന്നത് അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ – വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ ആയി നാനി കമരുസു, വി എഫ് എക്സ് സൂപ്പർവൈസർ – VFX DTM, ഡി ഐ – B2h സ്റ്റുഡിയോസ്, കളറിസ്റ്റ് – എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ, പിആർഒ – ശബരി.

LEAVE A REPLY

Please enter your comment!
Please enter your name here