തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുഷ്ക ഷെട്ടി. ബാഹുബലി എന്ന ചിത്രത്തിലെ ദേവസേന എന്ന കഥാപാത്രത്തെ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അനുഷ്‍ക ഷെട്ടി നായികയാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊളി ഷെട്ടി’. മഹേഷ് ബാബു പി. ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നവീൻ പൊളി ഷെട്ടി ആണ് ചിത്രത്തിൽ നായകകഥാപാത്രത്തിലെത്തുന്നത്. സെപ്റ്റംബർ 7 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രിവ്യു ഷോ കണ്ട് അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് നടൻ ചിരഞ്ജീവി. വളരെ ഇഷ്‍ടമായെന്നും ക്ലീൻ ഫണ്‍ സിനിമ യാണ് എന്നും എല്ലാവരും അഭിനന്ദിക്കുന്നു എന്നും പറഞ്ഞിരിക്കുകയാണ് ചിരഞ്‍ജീവി.
#MissShettyMrPolishetty – Megastar Chiranjeevi watched the film, said to have liked it very much & appreciated the makers for coming up with a clean & fun film. pic.twitter.com/EkrU0ZwRq2
— Aakashavaani (@TheAakashavaani) September 5, 2023
യുവി ക്രിയേഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം നിർവഹിക്കുന്നത് രാധൻ ആണ്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങിയിരുന്നു. ‘ലേഡി ലക്ക്’ എന്ന ഗാനമാണ് റിലീസായത്.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.
അതേസമയം, മലയാളിപ്രേക്ഷകർ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന ജയസൂര്യ ചിത്രമാണ് ‘കത്തനാർ’. അനുഷ്ക ഷെട്ടിയാണ് 2024 ഇൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലെ നായിക. അനുഷ്‌കയെ പരിചയപ്പെടുത്തികൊണ്ടുള്ള പുതിയ വീഡിയോ പുറത്തിറങ്ങിയിരുന്നു. നിഗൂഢത ഒളിപ്പിക്കുന്ന വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.
ഒരു ക്രിക്കറ്റ് താരമാണ് തന്റെ ക്രഷ് എന്ന് അനുഷ്‍ക ഷെട്ടി അടുത്തിടെ വെളിപ്പെടുത്തിയത് ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനോട് തനിക്ക് ക്രഷ് ആയിരുന്നു എന്നാണ് അനുഷ്‍ക ഷെട്ടി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നത്. രാഹുല്‍ ദ്രാവിഡിനോട് പ്രണയം തോന്നിയിരുന്നുവെന്നാണ് താരം വ്യക്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ക്രഷ് തോന്നിയ കാര്യം അനുഷ്‍കയ്‍ക്ക് പുറമേ മുമ്പും മറ്റ് പല ചലച്ചിത്ര താരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്.
അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്‍ദം’ ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‍കയുടെ ചിത്രം ഒരുക്കിയത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്‍ദമെന്ന’ ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ പ്രാധാന്യം ഉണ്ടായിരുന്നത്.