പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ വരവറിയിച്ച് നയന്‍താര. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയന്‍താര ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയന്‍താര ജനങ്ങളെ കാണിക്കുന്നത്. അക്കൗണ്ട് തുറന്ന് മണിക്കൂറുകള്‍ക്കകം ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ വന്‍വര്‍ദ്ധനയാണ്. മലയാള താരങ്ങള്‍ ഉള്‍പ്പെടെ നയന്‍താരയുടെ ഫോളോവേഴ്‌സ് ലിസ്റ്റിലുണ്ട്. നയന്‍താര ഫോളോ ചെയ്യുന്നതാകട്ടെ അഞ്ചു പേരേയും. ഭര്‍ത്താവ് വിഗ്‌നേഷ് ശിവന്‍, നടന്‍ ഷാരൂഖ് ഖാന്‍, റൗഡി പിക്‌ചേഴ്‌സ്, അനിരുദ്ധ് രവിചന്ദര്‍, മിഷേല്‍ ഒബാമ എന്നിവരെയാണ് നയന്‍താര ഫോളോ ചെയ്യുന്നത്.
View this post on Instagram
‘നാന്‍ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയന്‍സ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മക്കള്‍ക്ക് ഒപ്പമുള്ള പോസ്റ്റിന് പുറമെ ജവാന്റെ ട്രെയിലറും നയന്‍താര പങ്കുവച്ചിട്ടുണ്ട്. മുന്‍പ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്‌നേശ് ശിവന്റെ ഇന്‍സ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയന്‍താര പങ്കുവച്ചിരുന്നത്. ‘മൈ ഉയിര്‍സ് വെല്‍കം ടു ഐജി’ എന്നാണ് വിഗ്‌നേഷ് ശിവന്റെ കമന്റ്. ആദ്യ പോസ്റ്റ് ഒരു റീല് രൂപത്തിലാണ് നയന്‍സ് പോസ്റ്റ് ചെയ്തത്. ഇതിന്റെ ക്യാമറമാന്‍ വിഗ്‌നേഷ് ശിവന്‍ തന്നെയാണോ എന്ന കാര്യം വ്യക്തമല്ല. വീടിന്റെ ഉള്ളില്‍ വച്ചുള്ള വീഡിയോയാണെന്നാണ് ആരാധകര്‍ പറുന്നത്.
View this post on Instagram
‘നാന്‍ വന്തിട്ടെന്‍ എന്ന് സൊല്ല്’ എന്നാണ് നയന്‍സിന്റെ ക്യാപ്ഷന്‍. കാര്യം എന്തെന്ന് മനസിലാക്കാന്‍ പ്രായമായില്ലെങ്കിലും ഉയിരും ഉലഗവും സ്‌റ്റൈല്‍ വിടാതെ അമ്മയുടെ ഒക്കത്തിരിപ്പുണ്ട്. മൂവര്‍ക്കും വെള്ളയും വെള്ളയുമാണ് വേഷം. ആദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം പുറത്ത് കാണിക്കുന്നത്.

അതേസമയം, രണ്ട് ദിവസം മുന്‍പ് ഉയിരും ഉലകവും ഓണ സദ്യ കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവന്‍ പങ്കുവച്ചിരുന്നു.’ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തില്‍ ഈ ചെറിയ നിമിഷം വിലപ്പെട്ടതാണ്. ഓണാഘോഷം ഇവിടെ ആരംഭിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലഗത്തിനുമൊപ്പം. എല്ലാവര്‍ക്കും ഓണാശംസകള്‍’ എന്നായിരുന്നു വിക്കി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഉയിരിന്റെ യഥാര്‍ഥ പേര് രുദ്രോനീല്‍ എന്‍ ശിവ എന്നും ഉലകിന്റെ യഥാര്‍ഥ പേര് ദൈവിക് എന്‍ ശിവ എന്നുമാണ്.
View this post on Instagram
അതേസമയം, നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രം ‘ജവാന്‍’ റിലീസ് ചെയ്യാന്‍ ഇനി കേവലം ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അറ്റ്‌ലി സംവിധാനം ചെയ്ത് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ ഗൗരി ഖാന്‍ നിര്‍മിക്കുന്ന ജവാന്‍ ഈ വര്‍ഷത്തെ ഏറ്റവും ചെലവേറിയ പ്രൊഡക്ഷനുകളില്‍ ഒന്നാണ്. ഷാരൂഖ് ഖാനാണ് നായകന്‍. എഡ്ജ് ത്രില്ലിംഗ് ആക്ഷന്‍ രംഗങ്ങളുമായെത്തുന്ന ജവാനില്‍ രാജ്യത്തെ മികച്ച താരനിര തന്നെ അണിനിരക്കുന്നുണ്ട്. വിജയ് സേതുപതിയാണ് വില്ലന്‍.

ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരങ്ങള്‍. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, വിജയ്, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. എ.എ ഫിലിംസും യഷ് രാജ് ഫിലിംസും ചേര്‍ന്നാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. സെപ്റ്റംബര്‍ 7 നു ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാന്‍സ് ബുക്കിങ് ഈ വെള്ളിയാഴ്ച തുടങ്ങും. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. റെഡ് ചില്ലിസിനു വേണ്ടി ചിത്രത്തിന്റെ കേരളത്തിലെ പ്രൊമോഷന്‍ ചെയുന്നത് പപ്പറ്റ് മീഡിയ ആണ്.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പഠാനാണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘പഠാന്‍’ ബോക്‌സോഫീസില്‍ വന്‍ വിജയമായി. ദീപികാ പദുകോണ്‍ നായികയായെത്തിയ ചിത്രത്തില്‍ ജോണ്‍ എബ്രഹാമായിരുന്നു വില്ലന്‍. 225 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 1053 കോടിയാണ് നേടിയത്. ആദിത്യാ ചോപ്രയാണ് ചിത്രം നിര്‍മിച്ചത്.

