സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് ലേഡി സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്‌നേശ് ശിവന്റെയും മക്കളുടെ പിറന്നാൾ ആഘോഷങ്ങളുടെ വിഡിയോയാണ്.ഉയിരിന്റെയും ഉലഗത്തിന്റെയും ആദ്യ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം.മക്കളുമൊത്ത് വിദേശത്ത് പിറന്നാൾ ആഘോഷിക്കുന്ന വീഡിയോയും മറ്റും നയൻതാരയും വിഘ്‌നേഷും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു.ഈ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
View this post on Instagram
ഗംഭീര ആഘോഷമാണ് വിക്കിയും നയൻസും മക്കൾക്കായി ഒരുക്കിയിട്ടുണ്ടായിരുന്നത് .ഫാൻസി കസ്റ്റം കേക്ക് എന്ന സ്ഥാപനമാണ് മക്കളുടെ പിറന്നാൾ ആഘോഷത്തിന്റെ ഡെക്കറേഷനും മറ്റും ചെയ്തത്.വ്യത്യസ്ത നിറത്തിലും ഫ്ലേവറിലുമുള്ള കേക്കുകളും ഡോണട്ടുകളും പൊപ്സിക്കുളുകളും വീഡിയോയിൽ കാണുവാൻ സാധിക്കും.
View this post on Instagram
തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ നയൻതാര സ്വന്തം സ്കിൻ കെയർ ബ്രാൻഡ് ആരംഭിച്ചത് സിനിമാലോകം ഒന്നടങ്കം വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. 9സ്‍കിൻ എന്ന് പേരിട്ടിരിക്കുന്ന ബ്രാന്ഡിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്.ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി പുതിയ സ്കിൻ കെയർ ബ്രാൻഡ് ആരംഭിക്കുന്ന വിവരം പുറത്ത്‌വിട്ടത്.self love is all we need സ്വയം സ്‍നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയൻതാര പുതിയ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.ആറു വർഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതെന്നും, അതിശയകരമായ ചർമസംരക്ഷണ അനുഭവത്തിനായി നിങ്ങൾ തയാറെടുക്കുക എന്നാണ് നയൻതാര ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നത്.ഇതിനുമുൻപ് നയൻതാര ഡെർമറ്റോളജിസ്റ് ഡോ. രെണിത രാജനുമായി ചേർന്ന് ലിപ് കെയർ സംരഭമായ ”ദ ലിപ് ബാം കമ്പനി” നേരത്തെ ആരംഭിച്ചിരുന്നു. വ്യത്യസ്ത ഫ്‌ളേവറുകളിലും നിറങ്ങളിലുമുളള ആയിരത്തിലധികം ലിപ് ബാമുകള്‍ വിപണിയിലെത്തിച്ച ലിപ് ബാം കമ്പനിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. പ്രകൃതിദത്തമായ ലിപ് ബാമുകളുടെ വിപുലമായ ശ്രേണി പ്രദാനം ചെയ്യുന്ന, സൗന്ദര്യ വ്യവസായത്തിലെ മുൻനിര ഇ-കൊമേഴ്‌സ് കമ്പനികളിലൊന്നാണ് ഇപ്പോൾ ദ ലിപ് ബാം കമ്പനി.
ലോഞ്ച് ചെയ്തതിന് ശേഷം കഴിഞ്ഞ ഒരു വർഷത്തിനിടയിൽ വെഗൻ ലിപ് ബാം, പ്ലാന്റ് അധിഷ്ഠിത ടിൻറുകൾ, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും സുരക്ഷിതമായ ലിപ് ബാമുകൾ, തുടങ്ങി നിരവധി ലിപ് ബാമുകൾ കമ്പനി വിപണിയിൽ എത്തിച്ചിരുന്നു.മാത്രമല്ല പ്രിസർവേറ്റീവ്-ഫ്രീ ഓപ്‌ഷനുകൾ, കൃത്യമായ പാക്കേജിംഗ്,വിദ്യാർത്ഥികൾക്ക് താങ്ങാനാവുന്ന മിനി പതിപ്പുകൾ,കുറഞ്ഞ നിരക്ക്,സൺ പ്രൊട്ടക്ഷൻ ലിപ് ബാമുകൾ തുടങ്ങിയ ഫീച്ചറുകളും ദ ലിപ് ബാം കമ്പനിയുടെ പ്രത്യേകതകളായിരുന്നു.