മികച്ച പ്രേക്ഷകപ്രതികരണത്തോടെ തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് കിംഗ് ഖാൻ ചിത്രം ജവാൻ.ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങിയത് എങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസാണ് ജവാന് ലഭിച്ചത്.
ഇപ്പോഴിതാ നയൻതാര അനായാസമായി ഹിന്ദി സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു പ്രമുഖ ഹിന്ദി ചാനലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം, ചിത്രത്തിൽ നയൻതാര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഷാരൂഖ് ഖാനുമായുള്ള നയൻതാരയുടെ ഗാനരംഗങ്ങൾ ഒക്കെ ട്രെൻഡിങ്ങിൽ ആയിരിക്കുകയാണ്. ജവാന്റെ റിലീസിന് മുൻപ് നയൻതാരയും ഷാരൂഖ് ഖാനും ചേർന്ന് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഇവർക്കൊപ്പം സുഹാന ഖാനും, ഗൗരി ഖാനും ഉണ്ടായിരുന്നു. ജവാന്റെ ട്രെയ്‌ലർ റിലീസുമായി ബന്ധപ്പെട്ട് ഷാരൂഖ് നേരത്തെ ചെന്നൈയിൽ എത്തിയിരുന്നു.
നേരത്തെ രാജാവിനൊപ്പമുള്ള സ്വപ്നതുല്യമായ അരങ്ങേറ്റത്തിനൊരുങ്ങുന്ന നയൻതാരക്ക് ആശംസകളെന്ന് പറഞ്ഞുകൊണ്ട് ഷാരൂഖ് ഖാനെ മെൻഷൻ ചെയ്തുകൊണ്ട് വിഘ്‌നേഷ് ഇൻസ്റ്റഗ്രാം സ്റ്റോറി ഇട്ടിരുന്നു. അതേസമയം, സമൂഹ മാധ്യമങ്ങളിൽ സജീവമല്ലാതിരുന്ന താരമാണ് നയൻതാര. ലേഡി സൂപ്പർസ്റ്റാർ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നത്, വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിച്ചത്. അക്കൗണ്ട് തുടങ്ങി 24 മണിക്കൂർ തികയും മുൻപ് തന്നെ 1.4 മില്യൺ ഫോളോവെഴ്സിനെയാണ് നയൻതാര സ്വന്തമാക്കിയത്. ഏറ്റവും വേഗത്തിൽ ഒരു മില്യൺ ഫോളോവെഴ്സിനെ സ്വന്തമാക്കി എന്ന കത്രീന കൈഫിന്റെ റെക്കോർഡ് പിന്തള്ളിക്കൊണ്ടാണ് നയൻതാര ഈ നേട്ടം സ്വന്തമാക്കിയത്.
നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും മക്കളായ ഉയിർ രുദ്രോനീൽ എൻ ശിവന്റെയും, ഉലഗ് ദൈവിക് എൻ ശിവന്റെയും മുഖം ആദ്യമായി സമൂഹമാധ്യമങ്ങളിൽ കാണിച്ചുകൊണ്ടാണ് നയൻതാര തന്റെ വരവ് അറിയിച്ചത്. റീല് ഇതിനോടകം തന്നെ 8 മില്യണിൽ അധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. തുടർന്ന് നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ സിനിമയായ ജവാന്റെ ട്രെയ്‌ലറും പങ്കുവച്ചിരുന്നു. നയൻതാര ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്തിരിക്കുന്നത് 10 ആളുകളെ മാത്രമാണ്. വിഘ്‌നേഷ് ശിവൻ, ഷാരൂഖ് ഖാൻ, അനിരുദ്ധ് രവിചന്ദർ, മിഷേൽ ഒബാമ, സമാന്ത, ജെന്നിഫർ ആനിസ്‌റ്റൺ, പ്രിയങ്ക ചോപ്ര, ജെന്നിഫർ ലോപ്പസ്, ബിയോൺസെ എന്നിവരെയും നയൻതാരയുടെയും വിഘ്ഷിന്റെയും നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജുമാണ് അത്.