പുതിയ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡുമായി നയന്‍താര

0
226

പുതിയ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡുമായി നയന്‍താര. ‘9സ്‌കിന്‍’ എന്ന ചര്‍മ സംരക്ഷണ ഉല്‍പന്നത്തിന്റെ വെബ്സൈറ്റ് ലോഞ്ച് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നയന്‍താര പ്രഖ്യാപിച്ചത്. ഉല്‍പന്നങ്ങളുടെ ഔദ്യോഗിക വില്‍പന സെപ്റ്റംബര്‍ 29 ന് ആരംഭിക്കുമെന്ന് താരം അറിയിച്ചു. നേരത്തേ, ഡെര്‍മറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേര്‍ന്ന് നടി ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു.

”ആറ് വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലം ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. നാനോടെക്‌നോളജിയുടെ പിന്തുണയോടെ നിങ്ങള്‍ക്ക് വേണ്ടി അമൂല്യമായ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. നിങ്ങളുടെ നിത്യേനയുള്ള ചര്‍മ സംരക്ഷണത്തിന് ഞങ്ങള്‍ രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ഉല്‍പന്നങ്ങള്‍ പ്രകൃതിദത്തമായ ഘടകങ്ങളും ആധുനിക സാങ്കേതികവിദ്യയും ഒത്തുചേര്‍ന്നതാണ്. ആത്മപ്രണയത്തിനായുള്ള ഈ യാത്രയില്‍ ഞങ്ങളോടൊപ്പം പങ്കുചേരൂ.

 

View this post on Instagram

 

A post shared by N A Y A N T H A R A (@nayanthara)

ഞങ്ങള്‍ നിങ്ങള്‍ക്കായി 9സ്‌കിന്‍ ഒഫീഷ്യല്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ ചര്‍മം അര്‍ഹിക്കുന്ന സ്‌നേഹത്തിന്റെ പരിലാളനങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഞങ്ങള്‍. സ്വയം പ്രണയിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 9സ്‌കിന്‍ അതിന്റെ യാത്ര സെപ്റ്റംബര്‍ 29 ന് ആരംഭിക്കും. അതിശയകരമായ ഒരു ചര്‍മസംരക്ഷണ അനുഭവത്തിനായി തയാറെടുക്കുക”. നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് അറിയപ്പെടുന്ന നയന്‍താര സംരംഭക കൂടിയാണ്. നിരവധി ബിസിനസ് സംരംഭങ്ങളുള്ള നയന്‍താരയുടെ പുതിയ സംരംഭമാണ് 9 സ്‌കിന്‍. നയന്‍താരയുടെ ആരാധകര്‍ അതിനെ ആവേശത്തോടെയാണ് വരവേറ്റത്. ലേഡി സൂപ്പര്‍സ്റ്റാറിന്റെ പുതിയ ചര്‍മസംരക്ഷണ ടിപ്‌സിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നാണ് പലരും കമന്റ്‌റ് ചെയ്യുന്നത്.

 

View this post on Instagram

 

A post shared by 9 S K I N (@9skinofficial)


സംവിധായകന്‍ അറ്റ്ലിയുടെ ‘ജവാന്‍’ എന്ന ചിത്രത്തിലാണ് നയന്‍താര അവസാനമായി അഭിനയിച്ചത്. സെപ്റ്റംബര്‍ 7 ന് തിയറ്ററുകളിലെത്തിയ ചിത്രം ലോകമെമ്പാടും 600 കോടി രൂപയുടെ കലക്ഷന്‍ നേടി ഇപ്പോഴും തിയറ്ററുകളില്‍ തരംഗമാകുകയാണ്. ‘ഇരൈവന്‍’ ആണ് അടുത്ത ചിത്രം. ജയം രവിയും നയന്‍ താരയും അഭിനയിക്കുന്ന ചിത്രം സെപ്റ്റംബര്‍ 28ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് നയന്‍താര ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചത്.

അതേസമയം,ഇന്‍സ്റ്റാഗ്രാമിലേക്കുള്ള നടി നയന്‍താരയുടെ വരവ് ഇന്നും വാര്‍ത്തകളില്‍ നിറയുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ റെക്കോര്‍ഡ് നേട്ടവുമായി നയന്‍താര കുതിക്കുകയാണ്. 2 ദിവസം കൊണ്ട് 2 മില്ല്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കിയ നയന്‍സിന്റെ ഇപ്പോഴത്തെ ഫോളോവേഴ്സിന്റെ എണ്ണം 3.6 ദശലക്ഷമാണ്. ഇതുവരെ എട്ടുപോസ്റ്റുകളാണ് നയന്‍താര പങ്കുവെച്ചിരിക്കുന്നത്. അതില്‍ മിക്കതും തന്റെ പുതിയ ചിത്രമായ ജവാന്റെ പ്രമോഷനാണ്.

അതേ സമയം ഭര്‍ത്താവ് വിഘ്നേശിനൊപ്പമുള്ള ചിത്രവും കുട്ടികളായി ഉയിരിന്റെയും ഉലഗത്തിന്റെയും ചിത്രങ്ങളും നയന്‍സ് പങ്കുവച്ചിട്ടുണ്ട്. നേരത്തെ മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചായിരുന്നു നയന്‍താര ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായിട്ടായിരുന്നു കുഞ്ഞുങ്ങളുടെ മുഖം നയന്‍താര ജനങ്ങളെ കാണിച്ചതും. ‘നാന്‍ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയന്‍സ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ നയന്‍സിന്റെ ഇന്‍സ്റ്റ അരങ്ങേറ്റത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകളും നടന്നു.

നയന്‍താര ഇന്‍സ്റ്റയില്‍ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ നയന്‍സിനെ മലയാളത്തിലെ ലേഡി സൂപ്പര്‍താരം മഞ്ജു വാര്യര്‍ ഇന്‍സ്റ്റയില്‍ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ ആ സമയത്ത് നയന്‍സ് മഞ്ജുവിനെ തിരിച്ച് ഫോളോ ചെയ്യാത്തത് ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയും പുരോഗമിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം നയന്‍താരയുടെ ജവാന് മഞ്ജു വാര്യര്‍ ആശംസകള്‍ നേരുകയും ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by 9 S K I N (@9skinofficial)


എന്റെ പ്രിയപ്പെട്ട സൂപ്പര്‍സ്റ്റാറിന് എല്ലാ ആശംസകളും നേരുന്നു എന്നാണ് മഞ്ജു വാര്യര്‍ കുറിച്ചത്. കടുത്ത ആരാധികയായ താന്‍ ജവാന്‍ സിനിമ കാണാന്‍ കാത്തിരിക്കുന്നു എന്നും മഞ്ജു വാര്യര്‍ ഇന്‍സ്റ്റ സ്റ്റോറിയില്‍ പറഞ്ഞു. അതിന് പിന്നാലെ നയന്‍സ് മഞ്ജുവിനെ ഇന്‍സ്റ്റയില്‍ തിരിച്ച് ഫോളോ ചെയ്യാനും തുടങ്ങി. അത് നയന്‍താര സ്റ്റോറിയാക്കുകയും ചെയ്തിരുന്നു.

 

View this post on Instagram

 

A post shared by 9 S K I N (@9skinofficial)

ഇതുവരെ പ്രധാനമായും മലയാള താരങ്ങളെയാണ് നയന്‍താര അങ്ങോട്ട് ഫോളോ ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മി, അപര്‍ണ്ണ ബാലമുരളി, പാര്‍വതി അടക്കം ഇതില്‍ വരുന്നു. മലയാളത്തിലെ നടന്മാരെയൊന്നും നയന്‍സ് പിന്തുടരുന്നില്ല. അത് പോലെ തന്നെ തഴിലെ സൂപ്പര്‍താരങ്ങളെയും നയന്‍താര പിന്തുടരുന്നില്ല. എന്നാല്‍ ഭര്‍ത്താവ് വിഖ്നേഷിനെയും ഷാരൂഖ് ഖാനെയും നയന്‍താര പിന്തുടരുന്നുണ്ട്. 24 പേരെയാണ് നയന്‍താര ഇതുവരെ പിന്തുടരുന്നത്.

എന്തായാലും തമിഴിലെ സൂപ്പര്‍താരങ്ങളായ വിജയിയെയും രജനീകാന്തിനെയും നയന്‍താര പിന്തുടരുന്നില്ലെന്നത് അവരുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവരെ ഫോളോ ചെയ്യാത്തതെന്നാണ് ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ പൊതുവില്‍ നടന്മാരെ ആരെയും നയന്‍സ് പിന്തുടരുന്നില്ല എന്നതാണ് ഇതിന് കാരണമായി ഒരു വിഭാഗമാള്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here