മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഉർവ്വശി, ഭാവന, പ്രിയ പി വാര്യർ, അനഘ നാരായണൻ, മാളവിക ശ്രീനാഥ് എന്നിവർക്കൊപ്പം നടൻ ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിൻ്റെ പൂജ ഇന്ന് രാവിലെ കൊച്ചിയിൽ വെച്ച് നടന്നു.
23 ഡ്രീംസിൻ്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദർ നിർമ്മിക്കുന്ന ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് ഇന്ദ്രജിത്ത് രമേശാണ്. ലക്ഷ്മി പ്രകാശ് ആണ് ചിത്രത്തിന്റെ സഹ നിർമ്മാതാവായ എത്തുന്നത്. അർജുൻ കൊളങ്ങാത്ത്, പോൾ വർഗീസ് എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു കോമഡി എൻ്റർടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് സൂചനകൾ.
മലയാളത്തിലുള്ള മറ്റു നിരവധി പ്രശസ്ത താരങ്ങളും ഈ പുതിയ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. മണിയൻപിള്ള രാജു, അൽത്താഫ് സലിം, നന്ദു, അഭിറാം രാധാകൃഷ്ണൻ എന്നുതുടങ്ങിയ അഭിനേതാക്കളാണ് ചിത്രത്തിൽ മറ്റ് സുർഥന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ബിനേന്ദ്ര മേനോനാണ്. ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ലിജോ പോൾ ആണ്. മനോഹരമായ വരികൾക്ക് ഇഫ്തി സംഗീത സംവിധാനവും കൈകാര്യം ചെയ്യുന്നു.
വസ്ത്രാലങ്കാരം ചെയ്യുന്നത് സമീറ സനീഷ് ആണ് , കല സംവിധാനം ചെയ്യുന്നത് സജീഷ് താമരശ്ശേരിയാണ് , മേക്കപ്പ് ഒരുക്കുന്നത് സജി കൊരട്ടി, ലൈൻ പ്രൊഡ്യൂസർ ആയെത്തുന്നത് മഹിൻഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ ആയെത്തുന്നത് വിഷ്ണു രമേശ്, ഷിബിൻ പങ്കജ്, പ്രോജക്ട് ഡിസൈൻ കൈകാര്യം ചെയ്യുന്നത് പ്രണവ് രാജ്.
പ്രൊഡക്ഷൻ കൺട്രോളർ ആയി എസ്സ കെ എസ്തപ്പാൻ, അസോസിയേറ്റ് ഡയറക്ടേഴ്‌സ് ആയെത്തുക അഖിൽ വർഗീസ്, അരുൺ വർഗീസ് എന്നിവരാണ്. സ്റ്റിൽസ് എടുക്കുന്നത് രോഹിത് കെ സുരേഷ്, പി ആർ ഓ – പ്രതീഷ് ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, ഡിസൈൻ – ആനന്ദ് രാജേന്ദ്രൻ.
ഭാവനയുടേതായി അവസാനം തീയേറ്ററുകളിൽ എത്തിയ സിനിമ റാണി ആണ് . പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ഭാവന, ഹണി റോസ്, ഉർവശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.കാലിക പ്രസക്തമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രത്തിൽ ഉൾപ്പെടുന്ന റാണി ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്വേഗജനകമായ കഥ പറഞ്ഞ ചിത്രം കൂടിയാണ്.