ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ലിയോ’. ലോകേഷ് കനകരാജ്-വിജയ് കൂട്ടുകെട്ടിലെത്തുന്ന സിനിമ ഒക്ടോബർ 19 നാണ് എത്തുക. ചിത്രത്തിന്റേതായ ഓരോ വാർത്തകൾക്കും കേൾവിക്കാർ ഏറെയാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുന്നത് ‘ലിയോ’യുടെ ഹിന്ദി പോസ്റ്റർ ആണ്. ഇന്ന് റിലീസായ ഹിന്ദി പോസ്റ്ററിൽ സഞ്ജയ് ദത്തിനൊപ്പം കൊമ്പുകോർത്തു നിൽക്കുന്ന ദളപതിയെയാണ് കാണാൻ സാധിക്കുന്നത്. ശാന്ത ഭാവത്തിൽ നിന്ന് മാറി പ്രതികാരരൂപത്തിലുള്ള നായകനായി മാറുന്ന ദളപതിയെ പോസ്റ്ററിൽ കാണാം.
View this post on Instagram
‘ലിയോ’ പോസ്റ്ററുകളിലെ ഓരോ വിശദീകരണങ്ങളും ആരാധകർക്കിടയിൽ ചർച്ചയാകുകയാണ്. “ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക” എന്ന സന്ദേശം കഴിഞ്ഞ ദിവസം നൽകിയ നായകൻ “ശാന്തനായി പിശാചിനെ അഭിമുഖീകരിക്കുക “എന്ന സന്ദേശമാണ് ഇന്ന് നൽകുന്നുത് . ലിയോയുടെ ഓരോ അപ്ഡേറ്റിലും കത്തിക്കയറുകയാണ് ചിത്രം . സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം ഫിലിംസ് ആണ് കേരളത്തിൽ ലിയോയുടെ വിതരണാവകാശം സ്വന്തമാക്കിയത്.
കേരളത്തിൽ 650ൽ അധികം സ്‍ക്രീനുകളിലായിരിക്കും ചിത്രം റിലീസ് ചെയ്യുക .മൂവായിരത്തിലധികം പ്രദർശനങ്ങളാണ് ആദ്യ ദിവസം ഉണ്ടാവുക . എന്തായാലും കേരളത്തിൽ വിജയ്‍യുടെ പുതിയ ചിത്രവും ആവേശമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുമ്പോൾ ചിത്രം ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷയും.
പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ലിയോയിൽ തൃഷയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്. നീണ്ട പതിനാല് വർഷത്തിന് ശേഷമാണ് വിജയിയും തൃഷയും ഒന്നിച്ച് അഭിനയിക്കുന്നത്. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത് . തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
അനിരുദ്ധ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം ചെയ്യുന്നത് മനോജ് പരമഹംസയും, ആക്ഷൻ സംവിധാനം ചെയ്യുന്നത് അൻപറിവുമാണ് , എഡിറ്റിങ് ഫിലോമിൻ രാജും നിർവഹിക്കുന്നു.ഒക്ടോബർ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷൻ പാർട്നർ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പിആർഓ : പ്രതീഷ് ശേഖർ.