‘വരവേൽപ്പിലെ ആ ഗാനം സിനിമയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം എ​ന്റേതായിരുന്നു’ : ധ്യാൻ ശ്രീനിവാസൻ

0
222

‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയിലെ ഇടവേള സമയത്ത് വരവേൽപ് സിനിമയിലെ ഒരു ഗാനം ഉൾപ്പെടുത്തിയിരുന്നു. ഇടവേളയാണെന്നത് പ്രേക്ഷകർക്ക് തോന്നിപ്പിക്കാത്ത വിധമാണ് ആ ഗാനം സിനിമയിൽ ഉൾപ്പെടുത്തിയത്. അത് ഉൾപ്പെടുത്താനുള്ള തീരുമാനം തന്റേത് തന്നെ ആയിരുന്നെന്ന് പറയുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. മൂവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ധ്യാൻ ശ്രീനിവാസ​ന്റെ വാക്കുകൾ…

ആ ഗാനം ഉൾപ്പെടുത്താനുള്ള തീരുമാനം എന്റേത് തന്നെ ആയിരുന്നു. ആ ഒരു രംഗത്തിൽ ആ യാത്രയുടെ കട്ട്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. അതായത് ആ കല്യാണം കൂടാനായി അവർ ബസിൽ യാത്ര ചെയ്ത് അവിടെ എത്തുന്നു, അത്രമാത്രം. ബസിൽ നിന്നുള്ള രംഗങ്ങളും, ചില ഏരിയാൽ ഷോട്ടുകളും കഴിഞ്ഞാൽ ആ രംഗം അവസാനിക്കും. പക്ഷെ നമ്മൾ ഇടവേളയിൽ ആ ഗാനം കൊടുത്തു. ഓരോ യാത്രയ്ക്കും ഓരോ ഉദേശങ്ങളുണ്ട്. ആ യാത്ര കഴിഞ്ഞ എന്തായിരിക്കും അവിടെ സംഭവിക്കാൻ പോകുന്നത് എന്നൊരു ത്രില്ല് ഉണ്ട്. അതായത് ഓരോ യാത്രയും ഓരോ പ്രതീക്ഷ കൂടിയാണ്. സാധാരണ ഒരു സിനിമയ്ക്കും നമ്മൾ ​ഗാനങ്ങളൊന്നും ഇടവേളകളിൽ വെക്കാറില്ല.

ഓരോ യാത്രയുടെ അവസാനവും നല്ലത് സംഭവിക്കും എന്നൊരു പ്രതീക്ഷയുണ്ടാവും. ആ ഒരു സ്ഥലത്താണ് നമ്മൾ ഇടവേള വെക്കുന്നത്. അങ്ങനെയാണ് ഞാനവിടെ ഒരു ഗാനം ഇടാമെന്ന് തീരുമാനിക്കുന്നത് അപ്പോൾ എന്റെ മനസ്സിൽ ആദ്യം ഓടിവന്നത് വരവേൽപ്പിലെ ഈ ഗാനമാണ് ആ ബസ് യാത്ര കണ്ടപ്പോൾ എനിക്ക് വല്ലാത്ത ഗ്രാമീണത തോന്നി. എല്ലാവരെയും ഒരു പഴമയിലേക്കു കൊണ്ടുപോയി. അപ്പോൾ കുറച്ചു രംഗങ്ങളും ഗാനവും ഒരുമിപ്പിച്ച് ഇടവേളയിൽ ഇട്ടപ്പോൾ അത് വല്ലാതെ ഇഴുകിച്ചേർന്നുപോയി. ആ രംഗങ്ങൾ പാട്ടിന് വേണ്ടി ചിത്രീകരിച്ചതല്ല. യാത്രയുടെ കുറച്ചു രംഗങ്ങൾ എടുത്ത്, ആ പാട്ടു ഇട്ടു അത്രയേ ഉള്ളു. മില്ലേനിയത്തിന്റെ ആയിരുന്നു ഗാനത്തിന്റെ പകർപ്പവകാശം. രണ്ടു ദിവസം കഴിഞ്ഞ് അവരെ വിളിച്ചു ചോദിച്ചപ്പോൾ അവർ ഒക്കെ പറഞ്ഞു. അങ്ങനെയാണ് ആ രം​ഗം സംഭവിച്ചത്.

നദികളിൽ സുന്ദരി യമുന വളരെ വിജയകരമായി തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഈ സിനിമ യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ളതാണെന്ന് അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ സംവിധായകരുടെ സുഹൃത്തിന്റെ ബന്ധുവി​ന്റെ ജീവിതത്തിൽ നടന്ന സംഭവമാണ് ഈ സിനിമയ്ക്ക് പശ്ചാത്തലമായതെന്നാണ് താരം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here