മോഹന്‍ലാലിന്റെ സിനിമകളില്‍ ആരാധകര്‍ ഇപ്പോഴും മനസില്‍ സൂക്ഷിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് യോദ്ധ. സംഗീത് ശിവന്റെ സംവിധാനത്തില്‍ 1992ല്‍ റിലീസായ ചിത്രം ഇന്നും ടിവിയില്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ കണ്ട് ആസ്വദിക്കുന്നവരാണ്.നേപ്പാളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, സിദ്ധാര്‍ത്ഥ ലാമ, മധുബാല, ഉര്‍വശി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. എ.ആര്‍ ആദ്യമായി സംഗീതം ഒരുക്കിയ ചിത്രം കൂടിയായിരുന്നു യോദ്ധ.
ചിത്രത്തില്‍ അശോകേട്ടനും ഉണ്ണിക്കുട്ടനുമൊപ്പമുള്ള രംഗങ്ങളെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. നേപ്പാളിലെ ലാമയായ സന്ന്യാസി ബാലനായ റിംപൊച്ചെ എന്ന ഉണ്ണിക്കുട്ടനും അവന്റെ പ്രിയപ്പെട്ട അക്കോസേട്ടനും (അശോകേട്ടന്‍) തമ്മിലുള്ള സ്‌നേഹം സിനിമ കണ്ടവരാരും മറന്നുകാണില്ല.ഇപ്പോള്‍ ഇതാ പുതിയ ഉണ്ണിക്കുട്ടനെ കണ്ടെത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.മനോഹരമായ ഒരു യാത്ര ചിത്രമാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പഴയ അശോകേട്ടനും പുതിയ ഉണ്ണിക്കുട്ടനും- എന്ന അടിക്കുറിപ്പിലാണ് താരം ഫോട്ടോ പങ്കുവച്ചത്. മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയാണ് ചിത്രം പകര്‍ത്തിയത്.
എന്തായാലും ചിത്രം ആരാധകരുടെ മനം കവരുകയാണ്. അശോകേട്ടന്‍ അല്ല അക്കോസേട്ടന്‍ എന്ന് മോഹന്‍ലാലിനെ തിരുത്തുകയാണ് ആരാധകര്‍. ഫോട്ടോ കണ്ടതോടെ യോദ്ധയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യവുമായി ആരാധകരെത്തി. ചിലര്‍ക്ക് ആകട്ടെ മോഹന്‍ലാലിന്റെ കൈവശം ഇരിക്കുന്ന മാലയിലായിരുന്നു കണ്ണ്.
ചിത്രം ഇറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷം 2015ല്‍ അന്നത്തെ ഉണ്ണിക്കുട്ടനായെത്തിയ സിദ്ധാര്‍ത്ഥ ലാമയും മോഹന്‍ലാലും കണ്ടുമുട്ടിയിരുന്നു. ലാലേട്ടനൊപ്പം വീണ്ടും അഭിനയിക്കാനുള്ള ആഗ്രഹവും സിദ്ധാര്‍ത്ഥ പങ്കുവെച്ചിരുന്നു. നല്ലൊരു കഥയ്ക്കുള്ള പ്ലോട്ട് കിട്ടിയില്‍ യോദ്ധയ്ക്ക് രണ്ടാം ഭാഗം ഒരുക്കാന്‍ ശ്രമിക്കുമെന്ന് സംവിധായകന്‍ സംഗീത് ശിവനും പറഞ്ഞിരുന്നു. ജഗതിയുടെ അനശ്വര കഥാപാത്രങ്ങളിലൊന്നായ അര ശുംമൂട്ടില്‍ അപ്പുകുട്ടനും മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ തൈപ്പറമ്പില്‍ അശോകനും ഒരു മലയാളിയും മറക്കില്ല.
ശശിധരന്‍ ആറാട്ടുവഴിയുടെ തിരക്കഥയില്‍ സംഗീത് ശിവനാണ് ചിത്രം സംവിധാനം ചെയ്തത്. മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, മധൂ, മാസ്റ്റര്‍ സിദ്ധാര്‍ത്ഥ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു. 1992ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് യോദ്ധാ. കേരളത്തിലും നേപ്പാളിലുമായിട്ടായിരുന്നു ചിത്രീകരണം. സാഗാ ഫിലിംസ് നിര്‍മ്മിച്ച് വിതരണം ചെയ്തത്. എ.ആര്‍. റഹ്‌മാന്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗാനങ്ങളേക്കാള്‍ പശ്ചാത്തല സംഗീതമാണ് ഈ ചിത്ത്രതിന്റെ ആകര്‍ഷണം.
ജഗതിയുടെ അനശ്വര കഥാപാത്രങ്ങളിലൊന്നായ അരശുംമൂട്ടില്‍ അപ്പുകുട്ടനും മോഹന്‍ലാലിന്റെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായ തൈപ്പറമ്പില്‍ അശോകനും ഈ ചിത്രത്തിലാണ്. ബിഗ് ബഡ്ജറ്റായതിനാല്‍ ഒരു ആവറേജ് വിജയം മാത്രമാണ് ഈ സിനിമയ്ക്ക് നേടാനായത്. അതേസമയം,പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍ ആണ് മോഹന്‍ലാലിന്റെ പുതിയ ചിത്രം. ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.