ദുല്‍ഖര്‍ തീ, കിംഗ് ഓഫ് കൊത്ത ഇഷ്ടപ്പെട്ടെന്ന് ഒമര്‍ ലുലു

0
198

ടിടി റിലീസ് ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ കിംഗ് ഓഫ് കൊത്തയെക്കുറിച്ചുള്ള പോസ്റ്റുകളാണ്.

ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പ്രത്യേകിച്ച് ദുല്‍ഖറിന്റെ പ്രകടനമാണ് വിമര്‍ശിക്കപ്പെടുന്നത്. ഇപ്പോള്‍ ചിത്രത്തേയും ദുല്‍ഖറിനേയും പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു.

കിംഗ് ഓഫ് കൊത്ത കണ്ടെന്നും ഇഷ്ടപ്പെട്ടെന്നുമാണ് ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഡിക്യു തീ ആണെന്നും ഒമര്‍ കുറിച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. ചിലര്‍ ഒമറിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുമ്പോള്‍ വലിയൊരു വിഭാഗം വിമര്‍ശനവുമായാണ് എത്തുന്നത്. വ്യത്യസ്തനാവാനാണ് ഒമറിന്റെ ശ്രമം എന്നാണ് പരിഹാസം.

നവാഗതനായ അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്ത സംവിധാനം ചെയ്തത്. വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെയായിരുന്നു നിര്‍മാണം. സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായാണ് ചിത്രം എത്തിയത്. എന്നാല്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് ആയില്ല. ഓണം റിലീസായ ചിത്രം ബോക്‌സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞു.

അതേസമയം,ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ചിത്രം ”കിംഗ് ഓഫ് കൊത്ത” ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറില്‍ അര്‍ധരാത്രിയോടെയാണ് സ്ട്രീമിങ് ആരംഭിച്ചത്.സിനിമ പ്രേമികള്‍ വളരെയേറെ ആകാംക്ഷയോടെ കാണാന്‍ കാത്തിരുന്ന ചിത്രങ്ങളില്‍ ഒന്നാണ് അഭിലാഷ് ജോഷിയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കിംഗ് ഓഫ് കൊത്ത.ഓണം റിലീസായി എത്തിയ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.ആദ്യം ദിവസം മുതലുണ്ടായ വ്യാപകമായ ഡീഗ്രേഡിങ്ങും റിലീസ് ആയ ദിവസം തന്നെ വ്യാജ പ്രിന്റുകള്‍ വന്നതും ചിത്രത്തിനെ കാര്യമായി ബാധിച്ചിരുന്നു.

രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രം കുടുംബ ബന്ധങ്ങളിലൂടെ, സൗഹൃദത്തിന്റെ ആഴങ്ങളിലൂടെ കൊത്ത ഗ്രാമത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട രണ്ടു ഗെറ്റപ്പുകളില്‍ എത്തുന്ന ദുല്‍ഖര്‍ സല്‍മാന്റെ രാജു എന്ന കഥാപാത്രം പ്രേക്ഷകപ്രീതി നേടിയിരുന്നു.കിംഗ് ഓഫ് കൊത്തയിലെ പ്രമോ ഗാനം വലിയ രീതിയില്‍ വൈറലായിരുന്നു. തല്ലുമാലയിലെ മണവാളന്‍ തഗ്ഗും സുലൈഖാ മന്‍സിലിലെ ഓളം അപ്പും ആലപിച്ച ഡബ്‌സിയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഡബ്‌സിയുടെ മറ്റൊരു റാപ്പ് നമ്പറായ ഈ ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് മുഹ്സിന്‍ പരാരിയാണ്.

സീ സ്റ്റുഡിയോസും വേഫറെര്‍ ഫിലിംസും നിര്‍മ്മിച്ച കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാന്‍ റഹ്‌മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖര്‍, സ്‌ക്രിപ്റ്റ് : അഭിലാഷ് എന്‍ ചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, എഡിറ്റര്‍: ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയര്‍, വസ്ത്രാലങ്കാരം :പ്രവീണ്‍ വര്‍മ്മ,സ്റ്റില്‍ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍കണ്‍ട്രോളര്‍ :ദീപക് പരമേശ്വരന്‍, മ്യൂസിക് : സോണി മ്യൂസിക്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’ ഓണത്തിന് പ്രേക്ഷകര്‍ക്കുള്ള സമ്മാനമായി മാറിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here