ആസിഫ് അലിയെ നായകനാക്കി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രമാണ് ‘ഒറ്റ’. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഒക്ടോബർ 27 നാണ് ചിത്രം പ്രദർശനത്തിനെത്തുക. ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ റസൂൽ പൂക്കുട്ടി തന്റെ ഇൻസ്റ്റഗ്രാം എക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
View this post on Instagram
റസൂൽ പൂക്കുട്ടി സംവിധാനരംഗത്തേക്ക് ചുവടുവയ്ക്കുന്ന മലയാള ചിത്രമാണിതെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലയാളം, തമിഴ്,കന്നഡ തുടങ്ങിയ സിനിമകളിലെ മുന്‍നിര താരങ്ങള്‍ സിനിമയിൽ അണിനിരക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന ഈ ചിത്രം റസൂല്‍ പൂക്കുട്ടിയുടെ വളരെ കാലത്തെ സ്വപ്നമായിരുന്നു . ചില്‍ഡ്രന്‍ റീ യുണൈറ്റഡ് എല്‍എല്‍പിയും ഒപ്പം റസൂല്‍ പൂക്കുട്ടി പ്രൊഡക്ഷന്‍സും ചേര്‍ന്നൊരുക്കുന്ന ‘ ഒറ്റ’ യുടെ നിര്‍മ്മാതാവ് എസ് ഹരിഹരനാണ്.

കഴിഞ്ഞ ദിവസം ‘ഒറ്റ’ യുടെ ടീസര്‍ റിലീസായിരുന്നു. അമിതാഭ് ബച്ചന്‍, എ ആര്‍ റഹ്‌മാന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. ഉദ്വേഗജനികവും ഭീതിപ്പെടുത്തുന്നതുമായ കാഴ്ച്ചകളാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. റണ്‍ എവേ ചില്‍ഡ്രന്‍’ എന്ന പുസ്തകം രചിച്ച് ദേശീയ ശ്രദ്ധ നേടിയ എഴുത്തുകാരന്‍ കൂടിയാണ് എസ്. ഹരിഹരന്‍. സ്വന്തം ജീവിതാനുഭവങ്ങളെയാണ് അദ്ദേഹം തന്റെ പുസ്തകത്തിലേക്ക് പകര്‍ത്തിയെഴുതിയത്. എസ്. ഹരിഹരന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കിരണ്‍ പ്രഭാകറാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ആസിഫലി നായക കഥാപാത്രമാകുന്ന ‘ഒറ്റ’യില്‍ അര്‍ജ്ജുന്‍ അശോകന്‍, സത്യരാജ്, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് , ആദില്‍ ഹുസൈന്‍,രഞ്ജി പണിക്കര്‍, സുധീര്‍ കരമന ,ജയപ്രകാശ് ജയകൃഷ്ണന്‍, ബൈജു പൂക്കുട്ടി, രോഹിണി,ദിവ്യദത്ത, കന്നഡ നടി ഭാവന രാമണ്ണ, ലീന കുമാര്‍, മംമ്ത മോഹന്‍ദാസ്, ജലജ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. തന്റെ ആദ്യ സംവിധാന സംരംഭത്തില്‍തന്നെ നിരവധി അന്തര്‍ ദേശീയ പ്രതിഭകളെ സിനിമയുടെ മുൻപിലും പിറകിയുമായി അദ്ദേഹം അണിനിരത്തുന്നുണ്ട്. ഫിന്നിഷ് സംഗീതജ്ഞന്‍ ട്യോമസ് കണ്ടേലിലെനും ഇക്കൂട്ടത്തിലുൾപ്പെടും. മലയാളത്തിലെ മുന്‍കാല നായിക ജലജയുടെ മകള്‍ ദേവി നായരും റസൂല്‍ പുക്കുട്ടിയുടെ സഹോദരന്‍ ബൈജു പൂക്കുട്ടിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പാട്ടുകള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് എം . ജയചന്ദ്രന്‍ സംഗീതമൊരുക്കുന്നു. ഗാനങ്ങളൊരുക്കിയത്. വൈരമുത്തു, റഫീക്ക് അഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ്.ഒറ്റ സിനിമയിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് എം. ജയചന്ദ്രന്‍, പി ജയചന്ദ്രന്‍, ശ്രേയ ഘോഷാല്‍, ശങ്കര്‍ മഹാദേവന്‍, ജാസി ഗിഫ്റ്റ്, ബെന്നി ദയാല്‍, അല്‍ഫോന്‍സ് തുടങ്ങിയവരാണ്. ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ കുമാര്‍ ഭാസ്‌കര്‍. ഒറ്റയുടെ സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി, വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

