‘ബീ​സ്റ്റി’നും ‘വാരിസി’നും ശേഷം മൂന്നാമത്തെ ഫ്ലോപ്പായി ‘ലിയോ’ : അമിത ഹെെപ് സിനിമയെ തകർത്തെന്ന് ട്രേഡ് അനലി​സ്റ്റുകൾ

0
193

ടുത്തകാലത്തായി ഏറ്റവും കൂടുതൽ ഹൈപിൽ വന്ന സിനിമ ആയിരുന്നു ‘ലിയോ’. വിജയ് ലോകേഷ് കൂട്ടുകെട്ടിലെത്തിയ ചിത്രം ഇന്നാണ് പ്രദർശനത്തിനെത്തിയത്. കേരളത്തിൽ പുലർച്ചെ നാലുമണിക്കുതന്നെ പ്രദർശനം ആരംഭിച്ചിരുന്നു. എന്നാൽ ഹൈപ് നൽകിയ അത്രത്തോളം ഈ സിനിമ നൽകിയില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും നെഗറ്റീവ് പ്രതികരണങ്ങളാണ് ലിയോയെ കുറിച്ച് വരുന്നതെന്നാണ് ട്രേഡ് അനലി​സ്റ്റ് ആയ മനോബാല വിജയബാലൻ പറയുന്നത്.

വിജയിയുടെയും ടീമിന്റെയും ദയനീയമായ ഒരു കെട്ടിപ്പടുക്കലിന്റെ ഉദാഹരണമാണ് ഇതെന്നാണ് വിലയിരുത്തൽ. വാരിസിനും ബീസ്റ്റിനും ശേഷം അമിത പ്രതീക്ഷയുമായെത്തി ഫ്ലോപ് ആവുന്ന മൂന്നാമത്തെ ചിത്രമാണിതെന്നാണ് മനോബാല കുറിച്ചിരിക്കുന്നത്. സമൂഹ മാധ്യമമായ എക്‌സിലൂടെ ആണ് മനോബാല ഇക്കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

തെന്നിന്ത്യന്‍ സിനിമയില്‍ത്തന്നെ അടുത്തകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് വിജയ് നായകനായ ചിത്രം ‘ലിയോ’. ആരാധകരുടെ ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ എത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ അഡ്വാന്‍സ് ബുക്കിംഗില്‍ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഇതിനകം ചിത്രം. എന്നാല്‍ നിര്‍മ്മാതാക്കളെ അങ്കലാപ്പിലാക്കിക്കൊണ്ട് ചിത്രത്തിലെ ചില രം​ഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.

സമൂഹമാധ്യമമായ എക്‌സിലാണ് ലിയോയുടെ ചില രംഗങ്ങൾ പ്രചരിക്കുന്നത്. ചിത്രം പ്രദശനത്തിനു എത്തുന്നതിനു മുൻപുതന്നെ ഈ രംഗങ്ങൾ പ്രചരിച്ചിരുന്നു. ട്രേഡ് അനലിസ്റ്റ് ആയ മനോഭാല വിജയബാലൻ ഉൾപ്പെടെ ഉള്ളവർ ഇത് സ്ഥിരീകരിക്കുന്നുണ്ട്. ഏതോ ഒരു തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രം​ഗങ്ങളാണ് എക്സില്‍ പ്രധാനമായും പ്രചരിക്കുന്നത്. സെന്‍സറിം​ഗിനോ മറ്റോ ഉള്ള പ്രിവ്യൂവിന്‍റെ ഭാ​ഗമായി നടത്തിയ പ്രദര്‍ശനത്തിന് ഇടയില്‍ ചിത്രീകരിച്ചതെന്ന് തോന്നിപ്പിക്കുന്ന രം​ഗങ്ങളാണ് എക്സിൽ ചോര്‍ന്നിരിക്കുന്നത്. ലീക്ക്ഡ് എന്ന ഹാഷ് ടാ​ഗോടെയാണ് പുറത്തെത്തിയ രം​ഗങ്ങൾ പ്രചരിക്കപ്പെടുന്നത്. എക്സില്‍ ഇതിനകം 76,000ല്‍ അധികം പോസ്റ്റുകള്‍ ഈ ഹാഷ് ടാ​ഗോടെ എത്തിയിട്ടുണ്ട്. കൂടുതല്‍ പോസ്റ്റുകളും ലിയോ രം​ഗങ്ങൾ അടങ്ങുന്ന വീഡിയോ ഉള്ളതാണ്.

അതേസമയം വിജയ് ആരാധകര്‍ വളരെ വൈകാരികതയോടെയാണ് ഇതിനോട് പ്രതികരിക്കുന്നത്. ഇത്രയും മനുഷ്യരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള പ്രവൃത്തി അവസാനിപ്പിക്കണമെന്ന് എക്സില്‍ ആഹ്വാനം ഉയരുന്നുണ്ട്. ​ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്സ് ഹാന്‍ഡിലുകള്‍ സസ്പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്സ്, മാസ്ബങ്ക് ആന്‍റിപൈറസി തുടങ്ങിയ ആന്‍റി പൈറസി കമ്പനികള്‍ക്കാണ് ഇതിനെതിരെ നടപടി എടുക്കാനുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here