പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, പ്രഭാസ് നായകനായ പുതിയ ചിത്രമാണ് ‘സലാർ’.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സലാർ സിനിമയുടെ റിലീസ് വെെകുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തകൾ തള്ളിക്കൊണ്ട് ചിത്രം ഡിസംബറിൽ റിലീസിന് തയ്യാറെടുക്കുകയാണ്.ഡിസംബർ 22 മുതൽ ചിത്രം ആഗോളവ്യപകമായി തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
𝐂𝐨𝐦𝐢𝐧𝐠 𝐁𝐥𝐨𝐨𝐝𝐲 𝐒𝐨𝐨𝐧!#SalaarCeaseFire Worldwide Release On Dec 22, 2023.#Salaar #Prabhas #PrashanthNeel @PrithviOfficial @shrutihaasan @hombalefilms #VijayKiragandur @IamJagguBhai @sriyareddy @bhuvangowda84 @RaviBasrur @shivakumarart @vchalapathi_art @anbariv… pic.twitter.com/IU2A7Pvbzw
— Hombale Films (@hombalefilms) September 29, 2023
കെജിഎഫിനു ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ‘സലാറിനെ’ പ്രേക്ഷകർ ഏറെ ആകാംഷയോടെ നോക്കിക്കാണുന്നത് . പ്രഭാസ് ആണ് ചിത്രത്തിലെ നായകൻ. പൃഥ്വിരാജ് വില്ലനായി എത്തുന്നുവെന്നത് മലയാളികൾക്ക് ആവേശം പകരുന്ന കാര്യമാണ്. പ്രഭാസിനൊപ്പം തന്നെ പ്രാധാന്യത്തോടെയാണ് പ്രിത്വിരാജിനെയും കാണിച്ചിട്ടുള്ളത്.
ചിത്രത്തിന്റ ടീസർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. വ്യാഴാഴ്ച പുലർച്ചെ 5:12 നാണ് ടീസർ പുറത്തുവിട്ടത്. 1 .46 മിനിറ്റ് ദൈർഘ്യമുള്ള ടീസർ പുറത്തുവിട്ട് നിമിഷങ്ങൾക്കകം പ്രേക്ഷകർ അതേറ്റെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം വളരെ പെട്ടന്നായിരുന്നു. രണ്ടു ദിവസത്തിനകം യുട്യൂബിൽ 100 മില്യൺ കാഴ്ചക്കാരെയും താണ്ടിയാണ് സലാറിന്റെ ടീസർ ട്രെൻഡിങ്ങിൽ ഒന്നാമതായി നിൽക്കുന്നത് . ഇന്ത്യയിൽ തന്നെ ഇത്രയധികം വേഗത്തിൽ ഇത്രത്തോളം കാഴ്ചക്കാരെ നേടിയ വിഡിയോ എന്ന റെക്കോഡും സലാറിന്റെ ടീസറിന് സ്വന്തം.
‘സാലറിന്റെ’ ടീസർ ഇറങ്ങിയ ഉടനെ തന്നെ ടീസറിനെതിരെ നിരവധി ട്രോളുകളും സാമൂഹ്യമാധ്യമങ്ങളിൽ എത്തിയിരുന്നു. ടീസർ ഒരുക്കിയിരിക്കുന്നത് ഒരു ഡാർക്ക് തീമിൽ ആയതുകൊണ്ടുതന്നെ അതിനെതിരെ ആയിരുന്നു ഭൂരിഭാഗം ട്രോളുകളും. സംവിധായൻ ലൈറ്റ് ഒരെണ്ണം മതി എന്ന് പറയുന്നതും ആരും ഒന്നും കാണരുത് എന്നും പറയുന്നതായിട്ടുള്ള ട്രോളുകൾ നിറഞ്ഞുനിന്നിരുന്നു. അതുകൂടാതെ കെ ജി എഫിന്റെ സെറ്റ് പൊളിക്കുന്നതിനു മുൻപ് സാലറിന്റെ ചിത്രീകരണം അതിൽ തന്നെ വെച്ച് നടത്തി എന്നൊക്കെയാണ് മറ്റു ട്രോളുകൾ.
ഇന്ത്യന്‍ ഭാഷാ പതിപ്പുകള്‍ക്കൊപ്പംതന്നെ സലാറിന്‍റെ ഇംഗ്ലീഷ് മൊഴിമാറ്റ പതിപ്പും അണിയറയില്‍ ഒരുങ്ങുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമാണിത്. വരദരാജ മന്നാര്‍ എന്നാണ് ചിത്രത്തിൽ പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര്. ശ്രുതി ഹാസന്‍, ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, തുടങ്ങിയവർ ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീൽ തന്നെയാണ് തിരക്കഥയും ഒരുക്കിയിരിക്കുന്നത്.