”സ്ക്രിപ്റ്റ് വായിച്ചപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യം വന്നില്ല” ; ചാവേർ സിനിമയെക്കുറിച്ച് നിർമ്മാതാവ് അരുൺ നാരായണൻ

0
196

കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന പുതിയ ചിത്രം ”ചാവേർ” സിനിമയിലേക്ക് എത്തിച്ചേർന്നതിനെക്കുറിച്ച് നിർമ്മാതാവ് അരുൺ നാരായണൻ.ജോയ് മാത്യുവിന്റെ കഥ, വായിച്ചപ്പോൾ തന്നെ ഇഷ്ടപ്പെട്ടെന്നും രണ്ടാമതൊന്ന് ചിന്തിക്കാതെയാണ് ഈ സിനിമ ചെയ്യാമെന്ന തീരുമാനം എടുത്തതെന്നും അരുൺ പറയുന്നു.

”രംഗനാഥ് എന്ന സംഗീത സംവിധായകനാണ് എന്നോട് ജോയ് മാത്യു സാറിന്റെ അടുത്ത് ഇങ്ങനൊരു തിരക്കഥ ഉള്ള കാര്യം പറയുന്നത്.ഞാനും ടിനുവും തമ്മിൽ മറ്റ് സിനിമകളുടെ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇങ്ങനെയൊരു കാര്യം കേൾക്കുന്നത്.അങ്ങനെ ടിനു എന്നെ ഒരു ദിവസം വിളിച്ചു.രംഗ പറഞ്ഞ കഥ ജോയ് മാത്യുവിന്റെ അടുത്ത് പോയി കേട്ടു.ഗംഭീരമാണ്.നിങ്ങൾക്ക് മെയിൽ അയച്ചിട്ടുണ്ട് വായിച്ചുനോക്കൂ എന്നൊക്കെ.””രണ്ട് മണിക്കൂറിൽ താഴെ സമയം മാത്രമാണ് ഞാൻ ആ സ്ക്രിപ്റ്റ് വായിക്കാൻ എടുത്തത്.വായിച്ചതിന് ശേഷം ഞാൻ ടിനുവിനെ വിളിച്ച് പറഞ്ഞു ഗംഭീര സ്ക്രിപ്റ്റ് ആണ് നമുക്ക് ചെയ്യാമെന്ന്.അക്കാര്യത്തിൽ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിട്ടില്ല.അതിന് ശേഷമാണ് ഞങ്ങൾ രണ്ടുപേരും ചാക്കോച്ചനെ കാണുന്നതിനായി പോകുന്നത്.ഞാൻ കഥ വായിച്ചതിനെക്കാൾ വേഗത്തിൽ ചാക്കോച്ചൻ സിനിമ ചെയ്യാമെന്ന് പറഞ്ഞു.അങ്ങനെയാണ് അദ്ദേഹം ഈ സിനിമയിലേക്ക് വരുന്നത്”  അരുൺ പറയുന്നു.”കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്.ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച്‌ കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിടാറുള്ളത്. ഇതിനു മുൻപ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേർ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകർക്ക് മനസിലായത്.മുടി പറ്റവെട്ടി, കട്ടത്താടിയിൽ, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചൻ ലുക്ക് ഔട്ട് നോടീസിൽ പ്രത്യക്ഷപ്പെട്ടത്.ചാക്കോച്ചന്‍റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ നിമിഷനേരംകൊണ്ടാണ് വൈറൽ ആയത്. അന്ന് മുതൽ സിനിമാപ്രേമികൾ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിൻറെ പോസ്റ്ററുകൾക്കും വിശേഷങ്ങൾക്കുമായി കാത്തിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here