ചിങ്ങമാസത്തിലെ അഷ്ടമി രോഹിണി നാളിലാണ് മലയാളികൾ ശ്രീ കൃഷ്ണ ജയന്തി ആഘോഷിക്കാറുള്ളത്. ഈ വർഷം ശ്രീ കൃഷ്ണ ജയന്തി ഇന്ന്, സെപ്റ്റംബർ 6 നാണ്. സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേർ ഇന്ന് ശ്രീകൃഷ്ണ ജയന്തി ആശംസകൾ പങ്കു വെച്ചിട്ടുണ്ട്. നർത്തകി, സിനിമാതാരം എന്നീ നിലകളിൽ പ്രശസ്തയായ രചന നാരായണൻകുട്ടി താൻ ഒരു മലയാള ദിനപത്രത്തിൽ എഴുതിയ ശ്രീകൃഷ്ണ ജയന്തിയെ കുറിപ്പ് ആശംസകൾക്കൊപ്പം പങ്കു വെച്ചിട്ടുണ്ട്.
“എല്ലാവരുടേയും മനസ്സിൽ കൃഷ്ണ ചൈതന്യം പടരട്ടെ , ജന്മാഷ്ടമി ആശംസകൾ” എന്ന ആശംസയോടൊപ്പമാണ് രചന ‘കൃഷ്ണനെന്ന നവോത്ഥാന നായകൻ’ എന്ന തലകെട്ടോട് കൂടിയ എഴുത്ത് പങ്കു വെച്ചിട്ടുള്ളത്.
2001 ൽ ‘തീർത്ഥാടനം’ എന്ന സിനിമയിലാണ് രചന ആദ്യമായി അഭിനയിച്ചത്. സിനിമാഭിനയത്തിനു പുറമെ അധ്യാപനത്തിലും കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് രചന. ടെലിവിഷൻ രംഗത്തും രചന മാസ്മരിക പ്രകടനം കാഴ്ചവച്ചിരുന്നു. ‘മറിമായം’ എന്ന ഒരൊറ്റ സീരിയലിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റാൻ രചനയ്ക്കു കഴിഞ്ഞു. നേരത്തെ തനിക്ക് ഡെങ്കിപ്പനിയാണെന്നും രോഗം ബാധിച്ച് പതിനൊന്ന് ദിവസം പിന്നിട്ടെന്നും അസുഖം പൂർണമായും മാറിയിട്ടില്ലെന്നും രചന ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറഞ്ഞിരുന്നു. ആശുപത്രിയിൽ നിന്നുള്ള ഫോട്ടോ സഹിതം ആണ് രചന പോസ്റ്റ് ഇട്ടിരുന്നത്. നടിയുടെ പോസ്റ്റിന് പിന്നാലെ നിരവധിപേർ ആരോഗ്യവിവരം തിരക്കി കമന്റ് ചെയ്തിരുന്നു. അസുഖം പൂർണ്ണമായും ബേധമായോ ,റെസ്റ് എടുക്കൂ ,ഞങ്ങൾ കൂടെയുണ്ട് തുടങ്ങി കമന്റുകൾ നീണ്ടുപോകുന്നു.
അതേസമയം, സനാതനധർമത്തെ കുറിച്ചുള്ള തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഒന്നായിരുന്നു. ഈ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി രചന നാരായണൻകുട്ടി രംഗത്തെത്തിയിരുന്നു. മൊത്തമായി ഉന്മൂലനം ചെയ്യാൻ പറ്റുന്ന ഒന്നല്ല സനാതനധർമമെന്നാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിൽ താരം പറയുന്നത്. സനാതനധർമം എന്നുപറയുന്നത് മൊത്തമായി തുടച്ചുനീക്കാൻ കഴിയുന്ന ഒന്നല്ല എന്നും, അത് ഒന്നുകൂടെ ഉറപ്പിച്ചും തറപ്പിച്ചും അവതരിപ്പിക്കാനുള്ള ഉചിതമായ സമയമാണിതെന്നും അവർ കുറിപ്പിലൂടെ പറയുന്നു.
സനാതനധർമത്തിന്റെ സ്വഭാവം എന്നത് തന്നെ ‘നിങ്ങളിൽ ചോദ്യങ്ങൾ ഉന്നയിപ്പിക്കുക’ എന്നതാണെന്നും , നിങ്ങൾക്ക് മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങൾ നൽകാനല്ല, അതേസമയം മറിച്ചു ചോദ്യങ്ങൾ ഉന്നയിക്കാനാണ് അത് നമ്മളെ ശീലിപ്പിക്കുന്നത് എന്നും , എല്ലാ ഉറവിടവും കണ്ടെത്തുന്ന തരത്തിൽ ചോദ്യം ചെയ്യലിനെ ആഴത്തിലാക്കുവാനാണ് അത് നമ്മെ കാണിച്ചു തരുന്നതെന്നും , താരം കൂട്ടിച്ചേർത്തിരുന്നു