മനോഹര കുടുംബചിത്രമായി റാഹേല്‍ മകന്‍ കോര

0
259

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ മനോഹര ചിത്രമാണ് റാഹേല്‍ മകന്‍ കോര. ഒരു ഫീല്‍ഗുഡ് മൂവിയെന്ന് ഒറ്റവാക്കില്‍ പറയാം. കുട്ടനാടിന്റെ സൗന്ദര്യവും, പ്രണയവും, സൗഹൃദവുമെല്ലാം അണിയിച്ചൊരുക്കിയ മനോഹരചിത്രം. ലളിതവും ആലപ്പുഴ കൈനകരിയെന്ന നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ കണ്ടക്ടറായി സ്ഥിരം ജോലിയില്‍ എത്തുന്ന ഒരു ചെറുഷ്യക്കാരന്‍. അയാള്‍ എത്തുന്നതിലൂടെ ജോലി നഷ്ടമാകുന്ന താല്‍ക്കാലിക ജീവനക്കാരിയുടേയും ജീവിതത്തിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്.

നവാഗത സംവിധായകനായ ഉബൈനിയുടെ ആദ്യ സിനിമ പ്രേക്ഷകനെ ഒട്ടും മടുപ്പിച്ചില്ല. ശക്തമായ കുടുംബ ബന്ധത്തിന് ഈ ചിത്രം ഏറെ പ്രാധാന്യം നല്‍കുന്നു.നര്‍മ്മവും ബന്ധങ്ങളും ഇമ്പമാര്‍ന്ന ഗാനങ്ങളുമൊക്കെയായി ഒരു ക്ലീന്‍ എന്റര്‍ടെയ്‌നര്‍. കുട്ടനാടിന്റെ ഗ്യാമീണ സൗന്ദര്യം ചിത്രത്തില്‍ മനോഹരമായി ആവിഷ്‌കരിച്ചിട്ടുണ്ട്. ഹരി നാരായണന്റെയും മനു മഞ്ജിത്തിന്റെയും വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധം വളരെ നല്ല രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

റാഹേലായി അഭിനയിക്കുന്നത് സ്മിനു സിജോയും, കോരയെന്ന മകനായി അഭിനിക്കുന്നത് യുവനടന്മാരില്‍ പ്രശസ്തനായ ആന്‍സണ്‍പോളുമാണ്. നായികയായി അഭിനയിക്കുന്ന മെറീന്‍ ഫിലിപ്പുമാണ്. കെ എസ് ആര്‍ടിസിയില്‍ താല്‍ക്കാലികമായി ജോലിയുള്ള നായികയ്ക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെടുന്നതിന്റെ വേദന പ്രേക്ഷകനെ നൊമ്പരപ്പെടുത്തുണ്ട്. നടന്‍ അല്‍ത്താഫിന്റെ ചെറിയ ചെറിയ കോമഡികളെല്ലാം സിനിമയുടെ രസം കെട്ടുപോകാതെ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. രണ്ട് മതസ്ഥരായ ചെറുപ്പക്കാര്‍ക്ക് ജാതി വില്ലനാകുന്നതും, ഏത് പ്രശ്‌നത്തിലും പാര്‍ട്ടി ഇടപെടുന്നതുമെല്ലാം സിനിമയില്‍ കാണിച്ചു തരുന്നുണ്ട്.

വിജയകുമാര്‍, അല്‍ത്താഫ് സലിം, മനു പിള്ള, മധു പുന്നപ്ര, മുന്‍ഷി രഞ്ജിത്ത്, ബ്രൂസ്ലി രാജേഷ്, കോട്ടയം പുരുഷു, അയോധ്യാ ശിവന്‍, ഹൈദര്‍ അലി, ബേബി എടത്വ, അര്‍ണവ് വിഷ്ണു, ജോപ്പന്‍ മുറിയാനിക്കല്‍, രശ്മി അനില്‍, മഞ്ജു എന്നിവരെല്ലാവരും കഥാപാത്രങ്ങളായി അഭിനയിച്ചിട്ടുണ്ട്. ജോബി എടത്വയുടെതാണ് തിരക്കഥ.എസ്.കെ. ഫിലിംസിന്റെ ബാനറില്‍ ഷാജി കെ. ജോര്‍ജാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

നല്ല ഒരു കുടുംബ ചിത്രം. പ്രേക്ഷകനെ മടുപ്പിക്കാത്ത രീതിയില്‍ തന്നെ സംവിധായകന്‍ അവതരിപ്പിച്ചിട്ടുണ്ട്. അടി ഇടി കുത്ത് വയലന്‍സ് ഒന്നും പ്രതീക്ഷിക്കേണ്ട. കുടുംബത്തിലെല്ലാവര്‍ക്കും ഒരുമിച്ച് കാണാവുന്ന മികച്ച സിനിമ. തീര്‍ച്ചയായും നിങ്ങള്‍ക്ക് ധൈര്യമായി ടിക്കറ്റെടുക്കാം റാഹേല്‍ മകന്‍ കോരയ്ക്ക്…..

LEAVE A REPLY

Please enter your comment!
Please enter your name here