ലാൽ സലാം സിനിമയുടെ ഡബ്ബിങ്ങ് തുടങ്ങി രജനികാന്ത്

0
215

യിലറിന്റെ വൻ വിജയത്തിന് ശേഷം തന്റെ അടുത്ത സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലേക്ക് പ്രവേശിച്ചിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. താരത്തിന്റെ മകളായ ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന സിനിമയുടെ ഡബ്ബിങ്ങിന് ജോലികളാണ് തുടങ്ങിയത് . വിഷ്ണു വിശാലും വിക്രാന്തും നായകരായെത്തുന്ന ചിത്രത്തിൽ രജനികാന്ത് ഒരു ക്യാമിയോ റോളിലാണ് എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആഗസ്ത് ആദ്യ വാരത്തിൽ പൂർത്തിയാക്കിയിരുന്നു. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമ്മിക്കുന്നത്.


സംവിധായകയായ ഐശ്വര്യ സമൂഹ മാധ്യമമായ ഇൻസ്റാഗ്രാമിൽ ഡബ്ബിങ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കു വെച്ചാണ് ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ അറിയിച്ചത്. അവർ ചിത്രത്തിനടിയിൽ കുറിച്ചു….

“ഇതിനേക്കാൾ നല്ലൊരു ദിവസമിനി വരാനില്ല” ഇതിന്റെ കൂടെ ഡബ്ബിങ് വിത്ത് ഡാഡ് എന്നൊരു ഹാഷ് ടാഗും ഐശ്വര്യ ചേർത്തിട്ടുണ്ട്.

 

രജനികാന്തിന്റെ ‘മൊയ്‌ദീൻ ഭായ്’ എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തികൊണ്ടുള്ള ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. നിരവധി ആരാധകരാണ് പോസ്റ്റർ ഏറ്റെടുത്തത്. താടിയും മുടിയും മീശയും വളർത്തിയ വ്യത്യസ്ത ഗെറ്റപ്പിലാണ് രജനീകാന്ത് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ആണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. ഒരു കലാപത്തിനിടയിൽ നടന്ന് വരുന്ന രജനികാന്തിന്റെ പോസ്റ്റർ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്.

തമിഴ് നടി ജീവിത രാമചന്ദ്രൻ 33 വർഷത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ലാൽ സലാമിനുണ്ട്. ചിത്രത്തിൽ രജനിയുടെ സഹോദരിയുടെ കഥാപാത്രമാണ് ജീവിത അവതരിപ്പിക്കുന്നത്.
എ ആർ റഹ്മാൻ സംഗീതം നിർവഹിക്കുന്ന ചിത്രം ഈ വര്ഷം തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരോഷ, തമ്പി രാമയ്യ, സെന്തിൽ, തങ്കദുരൈ എന്നിവർ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഛായാഗ്രഹണം – വിഷ്ണു രംഗസാമി, എഡിറ്റർ – പ്രവീണ് ഭാസ്‌കർ, പി ആർ ഒ – ശബരി.

അതേസമയം, ജയിലറിന്റെ ഗംഭീര വിജയത്തെ തുടർന്ന് രജനികാന്തിന് പ്രതിഫലത്തിന് പുറമെ സൺ പിക്ചേഴ്സ് ലാഭവിഹിതം കൈമാറിയതും ബിഎംഡബ്യൂ എക്സ് 7 കാർ സമ്മാനിച്ചതും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. അതിനു പിന്നാലെ സംവിധായകൻ നെൽസൺ ദിലീപ്‍കുമാറിനും സമ്മാനം നൽകിയിരുന്നു സൺ പിക്ചേഴ്സ്. പിന്നീട് അനിരുദ്ധിന് പോർഷെ കാറും സമ്മാനമായി നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here