ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളിൽ ഒരാളാണ് വിരാട് കോലി. ബോളിവുഡ് സൂപ്പർതാരം അനുഷ്ക ശർമ്മയാണ് വിരാട് കോലിയുടെ ഭാര്യ. ഇരുവർക്കും ആഗോളതലത്തിൽ നിരവധി ആരാധകരുണ്ട്. നേരത്തെ ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്റെയും ധോണിയുടെയും ബയോപിക്കുകൾ പുറത്തിറങ്ങിയിരുന്നു. വിരാട് കോലിയുടെ ജീവചരിത്രസിനിമ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, അതിനായി നിരവധി ബോളിവുഡ് താരങ്ങളെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇപ്പോഴിതാ സിനിമയുമായി സംബന്ധിച്ചുള്ള ഒരു പുതിയ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. വിരാട് കോലിയാകാൻ തെലുങ്ക് സൂപ്പർസ്റ്റാർ രാംചരണിന്
താല്‍പര്യമുണ്ട് എന്ന് രാം ചരണ്‍ പറഞ്ഞിരുന്നു. എന്നാൽ ഈ ചിത്രം ഉണ്ടാകുമോ എന്നതിൽ വ്യക്തമായ സൂചന ഒന്നും ലഭിച്ചിട്ടില്ല.
അതേസമയം, തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരമാണ് രാം ചരണ്‍. ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ വിജയത്തിന് ശേഷം ആഗോള തലത്തില്‍ അറിയപ്പെടുന്ന നടനായി രാം ചരണ്‍ മാറി. രാജമൗലി സംവിധാനം ചെയ്ത സിനിമയില്‍ രാം ചരണ്‍, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍.രാം ചരണിനെപ്പോലെ തന്നെ ഭാര്യ ഉപാസനയും ആരാധകര്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. നടന്‍ ഒരു അച്ഛനാകാന്‍ പോകുന്നുവെന്ന വിവരം വാര്‍ത്തയായിരുന്നു. വിവാഹം കഴിഞ്ഞ് പത്ത് വര്‍ഷത്തിന് ശേഷമാണ് ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.
രാം ചരണ്‍, യുവി ക്രിയേഷന്‍സിന്റെ സുഹൃത്ത് വിക്രം റെഡ്ഡിയുമായി കൈകോര്‍ത്ത് യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ‘വി മെഗാ പിക്‌ചേഴ്‌സ്’ എന്ന പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല വി മെഗാ പിക്‌ചേഴ്‌സ് കശ്മീര്‍ ഫയല്‍ഡ്, കാര്‍ത്തികേയ 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ നല്‍കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്‌സുമായി സഹകരിക്കുന്നുവെന്ന വാര്‍ത്തയാണ് പുറത്ത് വന്നിരുന്നു. ഇരുവരും ആദ്യ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടിരുന്നു.
‘ദി ഇന്ത്യ ഹൗസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ രാം വംസി കൃഷ്ണയാണ് സംവിധാനം ചെയ്യുന്നത്.നിഖില്‍ സിദ്ധാര്‍ത്ഥ, അനുപം ഖേര്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹൃദയസ്പര്‍ശിയായ ഒരു കഥയാകും ചിത്രം സംസാരിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഇന്ത്യ ഹൗസില്‍ നടക്കുന്ന ഒരു പ്രണയ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ‘വി മെഗാ പിക്‌ചേഴ്‌സുമായി’ ഇവര്‍ സഹകരിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും മികച്ച സിനിമാനുഭവം ലഭിക്കുമെന്നാണ് പ്രതീക്ഷകള്‍.